Wednesday, June 25, 2014

ചിത്തിര പിറന്നാൽ....... കാനം ഇനി ഓർമ്മയിൽ മാത്രം.

ചിത്തിര പിറന്നാൽ.......
കാനം ഇനി ഓർമ്മയിൽ മാത്രം.
ജോതിഷത്തിലും ജാതകത്തിലും ഗ്രഹനിലകളിലും വിശ്വാസമില്ലാത്ത ആളുകളേറെ.
പക്ഷേ അനുഭവങ്ങൾ അവിശ്വാസികളെ പോലും വിശ്വാസ്സികളാക്കി മാറ്റും.

"ചിത്തിര പിറന്നാൽ അത്തറ മാന്തും".
പഴക്കമുള്ളവിശ്വാസം.

ചിത്തിര തിരുനാളിനോടെ തിരുവിതാംകൂർ രാജവംശം ഇല്ലാതായി.
രാമവർമ്മ ജനിയ്ക്കുന്നതിനും  4 വർഷം മുൻപ് ശിവരാജയോഗി തൈക്ക്ക്കാട്
അയ്യാസ്വാമികൾ,സമാധിയാകുന്നതിനു തൊട്ടുമുമ്പ് മിഥുനം അവസാന ചൊവാഴ്ച
1909ജൂലൈ 20) പ്രവചിച്ചു:
ഇളയ തമ്പുരാട്ടി(സേതു പാർവ്വതീ ഭായി) കഴിഞ്ഞ് ഒരു രാജകുമാരനു ജന്മമ്നൽകും.
അതുകടശ്ശി (അവസാനത്തെ) രാജാവായിരിക്കും
ആ കുമാരന്റെ പന്ത്രണ്ടാം വയസ്സിൽ മഹാരാജാവ് നാടു നീങ്ങും.
രണ്ടും സംഭവിച്ചു.
രാമവർമ്മ ജനിച്ചത് ചിത്തിര നാളിൽ.അദ്ദേഹം ആ തറ മാന്തി.

എഴുപതു വർഷം നീണ്ട ജീവിതത്തിലെ ഒരദ്ധ്യായം ഇന്നവസാനിച്ചു.
ജനിച്ച തറ പണ്ടേ മാന്തിക്കഴിഞ്ഞു.
വർന്ന വീടും മാന്തിക്കളഞ്ഞു.
ഇപ്പോൾ ജനിച്ചനാടും വിടുന്നു.
ജന്മനാടേ,വിട.
കാനം ഇനി ഒർമ്മയിൽ മാത്രം.
ജാതകം വീണ്ടും ശരിയായി.

No comments:

Post a Comment