Monday, June 23, 2014

വഞ്ഞിപ്പുഴ തമ്പുരാൻ-2

വഞ്ഞിപ്പുഴ തമ്പുരാൻ-2
വർഷങ്ങൾക്കു മുമ്പു എം.സി(മെയിൻ സെണ്ട്രൽ) റോഡ് വഴി തിരുവനന്തപുരത്തിനു
പോകുമ്പോൾ വഴിയിലെ ഏറ്റവും വീതി കുറഞ്ഞഇറപ്പുഴ
 പാലം കഴിഞ്ഞ് ചെങ്ങനൂർക്കു
പോകുമ്പോൾ തോട്ടടുത്ത കവലയിൽ ഒരു ബോർഡ് കണ്ടിരുന്ന"വഞ്ഞിപ്പുഴ മഠത്തിന്റെ
ആസ്ഥാനത്തേയ്ക്കുള്ള വഴി" എന്നൊ മറ്റോ ആയിരുന്നത്.ചെറുപ്പത്തിൽ തന്നെ വഞ്ഞിപ്പുഴ
തമ്പുരാനെ കുറിച്ചു കേട്ടിരുന്നു എങ്കിലും അക്കാലത്തൊന്നും അവിടെ ഒന്നിറങ്ങണമെന്നോ
തമ്പുരാന്റെ വിവരങ്ങൾ തിരക്കണമെന്നോ അദ്ദേഹത്തെ ഒന്നു പരിചയപ്പെടണമെന്നോ
തോന്നിയില്ല.അത്തരം ഒരാഗ്രഹം തോന്നിയപ്പോഴാകട്ടെ അവിടെ ബോർഡില്ല.എന്നു മാത്രമല്ല
ആടു കിടന്നിടത്ത് പൂട പോലുമില്ല എന്നായി അവസ്ഥ.വഞ്ഞിയില്ല.തൊട്ടടുത്ത്പുഴ,കാനം
ഈ.ജെ പണ്ട് എഴുതിയതു പോലെ.പമ്പാ നദി പാഞ്ഞൊഴുകുന്നു,പിന്നേയും പിന്നേയും
ഒഴുകി ഒഴുകിപ്പോകുന്നു.വഞ്ഞിപ്പുഴ മാത്രമില്ല.
മാർത്താണ്ഡ് വർമ്മയുടെ മന്ത്രിയായിരുന്ന രാമയ്യൻ എന്ന ദളവാ ആണുവഞ്ഞിപ്പുഴ
ചീഫിനെ മദ്ധ്യതിരുവിതാംകൂറിലെ എണ്ണ പ്പെട്ട ആദരണീയനായവ്യക്തി ആക്കി മാറ്റിയത്.
ചെമ്പകശ്ശേരി,തെക്കും കൂർ എന്നീനാട്ടു രാജ്യങ്ങൾ പിടിച്ചടക്കാൻ മദ്ധ്യതിരുവിതാം കൂറിലേക്കു
പടയുമായിനീങ്ങിയ രാമയ്യൻ ചെങ്ങനൂർ ഇറപ്പുഴ പാലത്തിനു സമീപമുള്ള വഞ്ഞിപ്പുഴ
മഠത്തിൽ താംസ്സിക്കാനിടയായി.ആയുധം കൊണ്ടു ചെമ്പകശ്ശെരിയേയും വെറും തന്ത്രം കൊണ്ടു
കുരുമുളകിന്റെ ,കറുത്ത പൊന്നിന്റെ നാടായതെക്കും കൂറിനേയും മാർത്താണ്ഡ വർമ്മയ്ക്കു
വേണ്ടി രാമയ്യൻ കീഴ്പെടുത്തിയത് വഞ്ഞിപ്പുഴ മഠത്തിൽ താമസ്സിച്ചു കൊണ്ടായിരുന്നു.
ദൈത്യം പൂർത്തിയാക്കി മടങ്ങും മുമ്പു രാമയ്യൻ തന്നെ സഹായിച്ചതിന്,താമസ്സസൗകര്യം
ഒരുക്കിയതിന് എന്തു സമ്മാന്മ് നല്കണമെന്നു ചോദിച്ചു.
ചെറുവള്ളി-ചിറക്കടവു-പെരുവന്താനം മേഖലയുടെ ഫലഭൂയിഷ്ടതാറിയാമായിരുന്ന ചീഫ്
അത്രയും ഭാഗം തനിക്കു കരമൊഴിവായി മാർത്താണ്ഡ വർമ്മയിൽ നിന്നു വാങ്ങിക്കൊടുക്കണമെന്നപേക്ഷിച്ചു.
രാമയ്യൻ സമ്മതിച്ചു.വിവരം അറിയിച്ചപ്പോൾമാർത്താണ്ഡവർമ്മയും സമ്മതിച്ചു.കരമൊഴിവായി പ്രസ്തുത
ഭൂപ്രദേശം വഞ്ഞിപ്പുഴ ചീഫിനു ലഭിച്ചു.തുടർന്നദ്ദേഹം വഞ്ഞിപ്പുഴ തമ്പുരാനായി.
രാജകീയ പ്രൗഡിയിൽ വാണരുളി.ചിറക്കടവ ക്ഷേത്രത്തിലെ ആറാട്ടിനു രാജകീയമായ സ്വീകരണം
നൽകിയിരുന്നു.എഴുന്നേള്ളിപ്പാർക്കാൻ തെക്കുഭാഗത്തായി ഇടം ഉണ്ടായിരുന്നു.
ഏ.ജെ.ജോൺ,(കോട്ടയം ജില്ലയിൽ നിന്നുള്ള ആദ്യമുഖ്യൻ,തന്റെ ജന്മനാട്ടിലൂടെ വേണം തീവണ്ടി
ഓടാൻ എന്നു നിർബന്ധം പിടിച്ചതിനാൽ കോട്ടയം കാർക്കു പണ്ടേ റയിൽ കിട്ടി.
പ്രതിമ തലയോലപ്പറമ്പു കവലയിൽ.)മുഖ്യൻ ആകുന്നതു വരെ അതു തുടർന്നു.
പിന്നീട് പ്രതാപം നശിച്ചു.
സ്വത്തുക്കൾ കാര്യമായി ഒന്നുമില്ലാതായി.
അവകാശികൾ അന്യനാടുകളിൽ എന്നു പറയപ്പെടുന്നു.

Sajith Kumar ഇദ്ദേഹം എഴുതിയത് വളരെ ശരിയാണ് , മുണ്ടാങ്കവ് ജങ്ക്ഷനിൽ നിന്നും തൃചിറ്റാറ്റ് പാണ്ഡവ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ '' Vanjppuzha Principality '' എന്ന പേരിൽ കൊട്ടാരവും കൂറ്റൻ ഗോപുരവും ഉണ്ടായിരുന്നു , ഞാൻ അതിന്റെ അയൽക്കാരൻ ആണ് ...1999 എൽ ഒരു പുത്തൻ കൂറ്റുകാരൻ മുതലാളിക്ക് ആ മഠം മൊത്തം വിറ്റു , അയാള് ഒറ്റ രാത്രിയിൽ എല്ലാം ഇടിച്ചു നിരപ്പാക്കി , കുറെ സ്ഥലം ചെറുകിട വ്യവസായ വകുപ്പ് വിലക്ക് വാങ്ങി , തമ്പുരാന്റെ മകൻ കൊച്ചിയിൽ എവിടെയോ ഫ്ലാറ്റിൽ താമസമുണ്ടെന്നു കേൾക്കുന്നു , കൂടുതൽ വിവരങ്ങൾ അറിയില്ല , തൊട്ടടുത്തായി MC റോഡരികിൽ വന്ഞ്ഞിപ്പുഴ വക നെയ്ത്യാരമ്മ ബംഗ്ലാവ് ഉണ്ടായിരുന്നത് ഇന്ന് വിശ്വകർമ മഹാസഭയുടെ സംസ്ഥാന കാര്യാലയം , അതിപ്പോളും അങ്ങനെ തന്നെ നിലനിൽക്കുന്നു , ആകെ ഇനി വന്ഞ്ഞിപ്പുഴക്ക്‌ നാട്ടിൽ ഉള്ളത് തിരുവാറന്മുള പള്ളിയോടങ്ങളിൽ പെട്ട മുണ്ടന്കാവ് പള്ളിയോടം ഇരിക്കുന്ന 20 സെന്റ് വസ്തു മാത്രം , അത് മുണ്ടങ്കാവ്‌ 1725 -0 എൻ . എസ് . എസ് കരയോഗത്തിന്റെ കൈവശത്തിലും ആണ് ......പമ്പയുടെ തീരത്തുള്ള ആറ്റുപുര മാളിക ഇപ്പോൾ '' വഞ്ഞിപ്പുഴ പാലസ്'' എന്നപേരിൽ കുറെ കൂടി മോടി വരുത്തി ആധുനിക സൌകര്യങ്ങളോടെ ഉണ്ണികൃഷ്ണൻ നായർ എന്ന (NRE) ആൾ വസതിയാക്കി താമസിക്കുന്നു ....വഞ്ഞിപ്പുഴ കൊട്ടാരത്തിലെ തേവാര മൂർത്തിയായ ചെറുവള്ളി മൂര്ത്തി ഇന്ന് താഴമണ്‍ മഠത്തിൽ കുടിയിരുത്തപ്പെട്ടു

Joseph Chacko During my young days I had heard a story about the ladies of the household of Vanjipuzha Chief. A person had started a shop in Chengannur may be in the 1930s or 1940s for items like talcum powder, toilet soaps, scents etc., among others All these were quite new for the people then and the ladies of the house of the Chief also had developed a fancy for these. They were so rich and had no idea about the real price of these items. They used to pay for these in gold coins it seems, fetching immense price to the shop keeper for these items. It is a fact that the shop keeper became very rich in no time.

No comments:

Post a Comment