Saturday, December 07, 2013

പീച്ചി സംഭവത്തിന്റെ അൻപതാം പിറന്നാൾ

പീച്ചി സംഭവത്തിന്റെ അൻപതാം പിറന്നാൾ

കൃത്യം അൻപതു വർഷം മുൻപു 1963 ഡിസംബർ 8 
നായിരുന്നു ആ യാത്രയും ഇടയ്ക്കുണ്ടായ അപകടവും.
അതു കേരളരാഷ്ട്രീയത്തെ പാടെ പിടിച്ചു കുലുക്കി.
അതിന്റെ അലയൊലികൾ ഇന്നും അടങ്ങിയിട്ടില്ല.
കേരളം കണ്ട അതി ശക്തിമാനായ ഭരണാധികാരിയായിരുന്നു
വാഴൂരിൽ എൻ.രാഘവക്കുറിപ്പിനെ നിസ്സാര വോട്ടുകൾക്കു
പരാജയപ്പെടുത്തി എം.എൽ .ഏയും പിന്നെ മന്ത്രിയുമായ
പി.ടി.ചാക്കോ.

ആഭ്യന്തരവും റവന്യൂവും ഒന്നിച്ചു ഭരിച്ച
കേരളത്തിലെ ഏക മന്ത്രി.ഉമ്മൻ ചാണ്ടിക്കുമുൻപേ കോട്ടയം
ജില്ലയിൽ നിന്നും മുഖ്യമന്ത്രിയാകേണ്ടിയിരുന്ന കൃസ്ത്യാനി.
പക്ഷെ ദൈവം അല്ലെങ്കിൽ വിധി അതൊന്നും അനുവദിച്ചില്ല.
ഡ്രൈവറും സന്തത സഹചാരിയുമായ അന്ത്രയോസ് അവധിയിൽ
ആയിരുന്ന ഡിസമബർ 8 നു തൃശ്ശൂരിൽ നിന്നും പീച്ചിയിലേക്കു
ചാക്കോച്ചൻ സ്വയം കാറോടിച്ചു പോകുന്നു.കൂടെ ആരെങ്കിലും
ഉണ്ടായിരുന്നോ എന്നാർക്കുമറിയില്ല.വഴിയിൽ ഒരു പിടി വണ്ടിയുമായികൂട്ടിമുട്ടി.ആളുകൾ ഓടിക്കൂടിയപ്പോൾ വണ്ടിയിൽ ചാക്കോച്ചനോടൊപ്പംപൊട്ടുകുത്തിയ ഒരു സ്ത്രീ. ശിക്ഷ കാത്തു കഴിയുന്ന ഒരുദ്യോഗസ്ഥന്റെഭാര്യ,ഒരു ഗായിക, ഒരു രാഷ്ടീയ പ്രവർത്തക എന്നിങ്ങനെ പല വാർത്തകൾ.
അതിൽ 10ശതമാനം മാത്രമായിരുന്നു സത്യം.90 ശതമാനം പത്രങ്ങൾ
കൂട്ടീച്ചേർത്തതായിരുന്നു എന്നു ജനയുഗം പത്രാധിപർ കാമ്പിശ്ശേരി
കരുണാകരൻ കുമ്പസാരിച്ചു.
പാർട്ടിയിലെ തന്നെ ചിലർ പാരവച്ചു; അതു വച്ചയാൾ പിന്നെ മന്ത്രിയായിഎന്നു ചാക്കോച്ചന്റെ സന്തത സഹചാരി അന്ത്രയോസ്.

ആരായിരുന്നു ആ മധുരക്കനി?
ആ മധുരക്കെണി വച്ച്ത് ആരായിരുന്നു?

No comments:

Post a Comment