Thursday, December 05, 2013

കേരളത്തിലെ സാമൂഹികപരിഷകരണം

" നാരായണഗുരുവും വി.ടിയും ചട്ടമ്പിസ്വാമികളും
മന്നത്തു പദ്മനാഭനും അയ്യങ്കാളിയും മറ്റും തുടങ്ങി
വച്ച കേരളത്തിലെ സാമൂഹികപരിഷകരണം മുപ്പതു
കളായപ്പോഴേക്കും അതിന്റെ ഔന്നത്യത്തിൽ എത്തിയിരുന്നു"

(ആനന്ദ്,ജയിൽ നിന്നു പരോളിലേക്ക്,
മാതൃഭൂമി ആഴ്ചപ്പതിപ്പ് 91:21)
കേരളത്തിലെ സാമൂഹ്യപർഷ്കർത്താക്കളുടെ പട്ടിക
ആനന്ദ് എന്തടിസ്ഥാനത്തിലാണു നിരത്തിയത് എന്നു
മനസ്സിലാകുന്നില്ല.
ജനനത്തീയതി പ്രകാരം ആണെങ്കിൽ
ചട്ടമ്പി  (1853-1924)
ശ്രീനാരായണ ഗുരു (1854-1928)
അയ്യങ്കാളി(1863-1941)
മന്നം (1878-1970)
വെള്ളിത്തിരുത്തി താഴത്തു കറുത്ത പട്ടേരി രാമൻ ഭട്ടതിരിപ്പാട്
എന്ന വി.ടി(1896-1982)
എന്നു വരേണ്ടിയിരുന്നു.

വി.ടി എങ്ങനെ രണ്ടാമനായി എന്നു മൻസ്സിലാകുന്നില്ല.
സ്വന്ത സമുദായപരിഷകരണം,അവരെ ഉയർത്തൽ ,
സംഘടിപ്പിക്കൽ എന്നിവയാണെങ്കിൽ
ശ്രീ നാരായണ ഗുരു,അയ്യങ്കാളി,വി.ടി എന്നിങ്ങനെ വരണം ലിസ്റ്റിംഗ്.
താഴ്ന്ന സമുദായങ്ങളെ കൂടി ഉയർത്താൻ ശ്രമിച്ചവർ എന്നനിലയിലാണെങ്കിൽ
ആദ്യം വരേണ്ടത്,വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത മന്നം ആദ്യംവരണം.
മൻസ്സിലാകാതെ പോകുന്നത് ചട്ടമ്പി സ്വാമികൾക്കിതിലെന്തു കാര്യം.
അദ്ദേഹം ഒരു അവധൂതൻ എന്നതിൽ കവിഞ്ഞ് എന്തുസമുദായ പരിഷകരണം
നടത്തി?
ശിഷ്യൻ തീർഥപാദസ്വാമികളുടെ(നായർ പുരുഷാർത്ഥസാധിനി സ്ഥാപകൻ)
സംഭാവന വച്ചു നോക്കിയാൽ അദ്ദേഹത്തിന്റെ
ഗുരുവിന്റെ സംഭാവന വട്ടപ്പൂജ്യം അല്ലേ?
പക്ഷേ അതിനു മുമ്പും നമുക്കു സാമൂഹ്യപരിഷ്കർത്താക്കളില്ലായിരുന്നോ?
അയ്യാ വൈകുണ്ഠ്ന്
ആറാട്ടുപുഴ വേലായുധപ്പണിക്കർ
പേട്ടയിലെ ജ്ഞാനപ്രജാഗാരം ,ചെന്തിട്ടയിലെശൈവപ്രകാശ സഭ എന്നീ
കൂട്ടായ്മകളുടെ സംഘാടകരായ ത്രിമൂർത്തികൾ
പേട്ട രാമൻപിള്ള ആശാൻ,മനോന്മണീയം സുന്ദരൻ പിള്ള
ശിവരാജ യോഗി തൈക്കാട് അയ്യാസ്വാമികൾ
എന്നിവരെ പരാമർശിക്കാതെ വിട്ടതു ശരിയായില്ല

No comments:

Post a Comment