Monday, November 11, 2013

സർജറിയിലെ ഗുരുക്കന്മാർ

സർജറിയിലെ ഗുരുക്കന്മാർ
കത്തി കയ്യിൽ പിടിപ്പിച്ചു തന്നവർ
കോട്ടയം മെഡികൽ കോളേജിൽ 1967 ല് ഹൗസ്
സർജനായിരിക്കെ സർജിക്കൽ നൈഫ് എന്ന കത്തി
എങ്ങനെ പിടിക്കണം എന്നു പഠിപ്പിച്ചു കത്തി
കൈകളിൽ തന്ന രണ്ടു സർജിക്കൽ ഗുരുക്കൻ
മാരുണ്ട്.അവരെ നന്ദി പൂർവ്വം അനുസ്മരിക്കട്ടെ.
ഒന്നു ഡോ.പി.ജോൺ.അടൂരോ മറ്റൊ ആണു
വീട് പിന്നീട് മെഡിക്കൽ കോളേജിലെ ലാവണം
വേണ്ടെന്നു വച്ചു മറ്റേതോ രാജ്യത്തേക്കു പോയി.
രണ്ടാമത് ഡോ.ശ്രീനിവാസൻ.പിന്നീട് പ്ലാസ്റ്റിക്
സർജറിയിൽ പർശീലനം നേടിയെങ്കിലും അതിൽ
യൂണിറ്റ് ചാർജ് കിട്ടിയില്ല എന്നു തോന്നുന്നു.
ഹൗസ് സർജന്മാരെ പരിശീലിപ്പികാൻ ഇടതു
വശത്തു തന്നെ നിന്നു നിന്നു എനിക്കിപ്പോൾ
രോഗിയുടെ വലതു വശത്തു നിന്നു സർജറി
ചെയ്യാൻ ബുദ്ധിമുട്ട്.ഒരിക്കൽ ഡോ.ശ്രീനിവാസൻ
പറഞ്ഞു.
പിൽക്കാലത്ത് രണ്ടു പേരെയും ഒരിക്കൽ പോലും
കാണുവാൻ സാധിച്ചില്ല.
വക്കത്തിന്റെ ഭരണ പരിഷ്കാരത്താൽ 1967 ല്
കോട്ടയത്തു കിട്ടിയ പരിശീലൻ പോലും 1983 ല്
തിരുവനന്തപുരത്തു നിന്നു കിട്ടിയില്ല

വക്കം കൊണ്ടു വന്ന റഫറൽ പരിഷ്കാരം
നന്മതിന്മകൾ
തിരുവനന്തപുരം മെഡിക്കൾ കോളേജ് ഹോസ്പിറ്റലിലെ
തിരക്കു ഒഴിവാക്കാൻ വക്കം ആരോഗ്യമന്ത്രി ആയിരിക്കേ
റഫറൽ സമ്പ്രദായം കൊണ്ടു വന്നു 1981-82 കാലഘട്ടത്തിൽ.
ഞാനന്നു എം.എസ് ജനറൽ സർജറി ബിരുദാനന്തര വിദ്യാർത്ഥി
ആയി അവിടെ ഉണ്ട്.നന്മതിന്മകൾ നേരിൽ കണ്ടു,അനുഭവിച്ചു,
ഇപ്പോഴും അനുഭവിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിനുണ്ടായിരുന്ന ഒരു 
മേന്മ ധാരാളം ക്ലിനിക്കൽ കേസുഅൾ ഓ;പി യിൽ വരും
എന്നതായിരുന്നു.മെഡിക്കൽ കോളേജാശുപത്രി പ്രധാനമായും
മെഡികൽ വിദ്യാർത്ഥികളുടെ പഠനത്തിനും പരിശീലനത്തിനും
വേണ്ടിയുള്ളതാണു.വി.ഐ.പികൾക്കും പണക്കാർക്കും വിദഗ്ധ
ചികിൽസ, തിരക്കില്ലാത്ത ഒരു സ്ഥലത്ത്
ലഭിക്കാനുള്ള ഒരു കേന്ദമെന്നതല്ല അതിന്റെ ലക്ഷ്യം/
റഫറൽ ആയതോടെ വിദ്യാർത്തികൾക്കു കാണാനുള്ള സർവസാധാരണ
കേസുകൾ ഇല്ലാതെ വന്നു.സർജറി ബിരുദാനന്ത വിദ്യാർത്ഥികൾക്കു
ചെയ്തു പഠിക്കാൻ പരിശീലിക്കാൻ,സാധാരണമായ ഹെർണിയ,കിണ്ട്
എന്നറിയപ്പെടുന്ന ഹൈദ്രോസീൽ,ചെറു മുഴകൾ,മൂലക്കുരു തുടങ്ങിയ
കേസുകൾ ഒന്നു പോലും വരാതെ ആയി.
റപഹറു ചെയ്തു വരുന്ന കേസുകൾ 10- 12 മണിക്കൂർ എടുത്തു
ഗാസ്ട്രോ സർജനു ചെയ്യാവുന്ന പാങ്ക്രിയാറ്റിക് കാൻസർ,മറ്റു കാൻസർ
രോഗികൾ എന്നിവ.എം.എസ് സർജറിയ്ക്കു പഠിച്ച രണ്ടു വർഷവും
മെഡിക്കൽ കോളേജിൽ വച്ചൊരു സർജറിയും ചെയ്യാൻ സാദിച്ചില്ല.
ഒരു ബാച്ചിൽ 20 പേർ വീതം 60 പി.ജി കൾ ഒരു കേസുകിട്ടാൻ
കടിപിടി കൂടും.
അക്കാലത്ത് ജനറൽ ആശുപത്രിയിൽ സർജനായി കേരളത്തിലെ
ഏറ്റവും നല്ല ഡൊക്ടർ ആയി പിൽക്കാലത്തംഗീകാരം നേടിയ
,വക്കത്തിന്റെ ശത്രു.വേലായുധൻ പിള്ള ഉണ്ടായിരുന്നു
എന്നതിനാൽ അവിടെ പോയി കുറേ കേസുകൾ ചെയ്യാൻ
സുഹൃത്തെന്ന നിലയിൽ അവസരം കിട്ടി.മറ്റുള്ളവർക്കതും
കിട്ടിയില്ല. എം.എസ്സ് ബിരുദം കിട്ടി.പക്ഷേ സർജിക്കൽ
പരിശീലനം എനിക്കു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
നിന്നു കിട്ടിയില്ല.കാരണം വക്കത്തിന്റെ മരമണ്ടൻ പരിഷ്കാരം.
നേരത്തെ തന്നെ ഗൈക്കോളജിസ്റ്റായിറ്റുന്നതിനാൽ ആ രംഗത്തു
തന്നെ ഞാൻ തുടർന്നു.നല്ലൊരു സർജൻ ആവാനുള്ള അവസരം
എനിക്കു കിട്ടതെ പോയതിനു കാരനം വക്കം.
എനിക്കു കാര്യമായ നഷ്ടം വന്നില്ല.എന്നാൽ മറ്റ് എത്രയൊ
ഡോക്ടർമാരെ ആ മണ്ടൻ പരിഷ്കാരം ബാധിച്ചില്ല.
ഇത്തരം കാര്യങ്ങൽ സാധാരണക്കാർ അറിയാതെ പോകുന്നു.

No comments:

Post a Comment