Monday, October 28, 2013

തങ്ക വേലു സാറിനെ ഓർക്കുമ്പോൾ

തങ്ക വേലു സാറിനെ ഓർക്കുമ്പോൾ
മരുമകളുടെ കുടുംബസുഹൃത്തും പതോളജിസ്റ്റുമായ
ലീലച്ചേച്ചിയെ പരിചയപ്പെടുന്നത് ഈ അടുത്ത ദിവസം.
വർഷങ്ങളായി യോർക്ഷയറിലെ ഒരു ഹോസ്പിറ്റലിൽ
ലാബിൽ പതോളജിസ്റ്റ്.ഇപ്പോൾ റിട്ടയർ ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ആദ്യബാച്ച്
എം.ബി.ബി.എസ്സ് കാരോടൊപ്പം പതോളജി ലാബിൽ
പരിശീലനം നേടിയ ഒരു മലയാളി വനിത.ഡോ.സുഭദ്ര
നായർ മകളെ കാണാൻ വർമ്പോഴെല്ലാം അവരുടെ വീട്ടിലും
എത്തും.ഒരു ദിവസമെങ്കിലും പഴയ കഥകൾ പരഞ്ഞൊരുമിച്ചു
കഴിയും.ഇത്തവണയും അതുണ്ടായി.

പരിചയപ്പെട്ട ഉടനെ പറഞ്ഞത് തങ്കവേലു സാറിന്റെ കാര്യം.
അതങ്ങനെ തന്നെ യല്ലേ പറ്റൂ.മെഡിക്കൽ വിദ്യാർത്ഥികൽക്കു
ഒരിക്കലുമ്മറക്കാനാവത്ത വ്യക്തിത്വം.മറ്റാരിലും കാണാൻ
അഴിയാത്ത ഒരു പരിവേഷം.ഇന്നും പേരുകേട്ടാലുടൻ
ഇരിന്നിടത്തു നിന്നെഴുനേറ്റു പോകും.

1962 ല് ആറുമാസ്സം മാത്രമേ തിരുവനന്തപുരം മെഡിക്കൽ
കോളേജിൽ പഠിക്കാൻ സാധിച്ചുള്ളു.കോട്ടയം ബാച്ചായതിനാൽ
അങ്ങോട്ടു പോരേണ്ടി വന്നു.അതിനാൽ തങ്കവേലു സാറിന്റെ
പതോളജി ക്ലാസ്സുകൾ കേൾക്കാനുള്ള ഭാഗ്യം കിട്ടിയില്ല.

രാവിലെ ക്ലാസ്സിലേക്കു പോകുമ്പോൾ എതിരെ നംബർ 7 മോറിസ്
മൈനറിൽ തങ്കവേലു സാർ വരുന്നുണ്ടാവും.ഒരോ കുട്ടിയും
സാറിനെ തൊഴണം.അഥവാ തൊഴാതിരുന്നാൻ കാർ നിർത്തി
സാർ അവനെ/വിളിച്ചു അങ്ങോട്ടൂ തൊഴും.

ആദ്യ ക്ലാസ്സ്  സാറിന്റേതായിരുന്നു.
എല്ലാവർക്കും വെള്ള ഓവർകോട്ട് വേണം.
അതിൽആനക്കൊമ്പിൽ തീർത്ത നെയിം പ്ലേറ്റിൽ പൂർണ്ണമായ
പേരുണ്ടാവണം എന്നു തുടങ്ങിയ നിർദ്ദേശങ്ങൾ.
(അന്നു കിഴക്കെ കോട്ടയിൽ നിസ്സാര വിലയ്ക്കു ആനക്കൊമ്പിൽ
നെയിം പ്ലേറ്റുകൾ കിട്ടുമായിരുന്നു.അതു സൂക്ഷിച്ചു വയ്ക്കാൻ
കഴിഞ്ഞില്ല.ഇന്നതമൂല്യ നിധി. ഇനി നമുക്കവ നിർമ്മിച്ചെടുക്കാൻ
സാധിക്കില്ലല്ലോ.)

കെ.എം.ജോർജ് ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തിനു
ബി.എം.എസ്സ്.ഡി.എം.എസ്സ് കാർക്ക്(ആയുവേദം ഇംഗ്ലീഷിൽ പഠിച്ചവർ)
ആരോഗ്യവകുപ്പിൽ സ്ഥാനക്കയറ്റം നൽകാൻ കണ്ടൻസഡ് എം.ബി.ബി.എസ്സ്
കോർസു തുടങ്ങണം.എ.ഡി,എം.സി,എച്ച് തുടങ്ങി ഉന്നത കോർസുകൾ
തുടങ്ങാൻ പദ്ധതി ഇട്ടിരുന്ന തങ്കവേലു സാറിനു അത്തരം പുറകോട്ടൂ
പോകൽ സങ്കൽപ്പിക്കാനെ സാധിച്ചില്ല.അദ്ദേഹം നഖശിഖാന്തം എതിർത്തു.
കെ.എം.ജോർജ് എന്ന രാഷ്ട്രീയക്കാരൻ വിട്ടു കൊടുക്കുമോ?

അദ്ദേഹം കോഴിക്കോടു മെഡിക്കൽ കോളേജിൽ കോർസ് തുടങ്ങി.
എന്നിട്ടെന്തു ചെയ്തു.
ഡോ.തങ്കവേലുവിനെ കോഴിക്കോട്ടേയ്ക്കു
സ്ഥലം മാറ്റി നിയമിച്ചു.
തങ്ക വേലു സാർ ഉദ്യോഗം രാജി വച്ചു.
ലോകാരോഗ്യസംഘടനയിൽ ഉന്നത ജോലി സ്വീകരിച്ചു പോയി.
നഷ്ടം ആർക്കായിരുന്നു?..

വർഷങ്ങൾക്കു ശേഷം പിന്നെ ഒരിക്കൽ തങ്കവേലു സാറിനെ നേരിൽ കണ്ടു.
കോയമ്പത്തൂർ പി.ജി.മെഡിക്കൽ കോളെജിൽ ഡീൻ ആയിരിക്കുമ്പോൾ.

No comments:

Post a Comment