Tuesday, December 07, 2010

ഉള്ളൂര്‍ "വധം"

ഉള്ളൂര്‍ "വധം"

1949 ജൂണ്‍ 15 നു നിര്യാതനായ ഉള്ളൂര്‍ മഹാകവിയുടെ ചരമവാര്‍ത്ത ,ഒരു ദിവസം കഴിഞ്ഞ്
ജൂണ്‍ 17 നു മാതൃഭൂമി ദിനപ്പത്രം ഒന്നാം പേജില്‍ വലിയ ചിത്രത്തോടെ പ്രാധാന്യം കൊടുത്തു
പ്രസിദ്ധീകരിച്ച കാര്യം 88:44 ലക്കം ആഴ്ചപ്പതിപ്പില്‍ എം.ജയരാജ് 96,97 പേജുകളില്‍
തെളിവു സഹിതം നല്‍കുന്നു.
മഹാകവി മരിക്കും മുമ്പു ,അബോധാവസ്ഥയില്‍ കിടന്നപ്പോള്‍, അദ്ദേഹം അന്തരിച്ചതായി മറ്റൊരു
പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു.ബോധം മറഞ്ഞിരുന്നതിനാല്‍ മഹാകവി അതു വായിക്കയോ വായിച്ചു
കേള്‍ക്കയോ ചെയ്തിരിക്കില്ല.അപകടം ആവര്‍ത്തിക്കാതിരിക്കാനാവാം ഒരു ദിവസം കാത്തിരുന്ന
ശേഷം മാത്രം മാതൃഭൂമി ചരമ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment