Tuesday, October 19, 2010

ശബരിമല അഗ്നിബാധയും സീ.കേശവന്റെ അഭിപ്രായപ്രകടനവും

ശബരിമല അഗ്നിബാധയും സീ.കേശവന്റെ അഭിപ്രായപ്രകടനവും
ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന ശബരിമല അഗ്നിബാധയെ തുടര്‍ന്ന്‍ അന്നത്തെ
തിരുക്കൊച്ചി മുഖ്യമന്ത്രി ശ്രീ.സി.കേശവന്‍ പറഞ്ഞ അഭിപ്രായത്തെ പിന്തുടരുന്നവര്‍ സഖ്മൂഹത്തില്‍ കുറവല്ല എന്നു
മാത്രുഭൂമി ആഴ്ചപ്പതിപ്പു 88:33 ലക്കം വായനക്കാരുടെ കത്തില്‍ ചിറയിന്‍ കീഴ് ആര്‍.പ്രകാശന്‍.അഭിപ്രായപ്രകടനത്തെ
തുടര്‍ന്ന്‍ സി.കേശവനും കുട്ംബത്തിനും ഉണ്ടായ ദുരന്താനുഭവങ്ങള്‍,അഗ്നിഭാധയുടെ സൂത്രധാരന്‍ എന്നു നാട്ടുകാര്‍ പറയുന്ന
കാഞ്ഞിരപ്പള്ളിക്കാരന്‍ വന്മുതലാളിയുക്കു വന്ന വന്വീഴ്ച എന്നിവയെകുറിച്ച് ശ്രീ .പ്രകാശന്‍ ഒന്നുകില്‍ അജ്ഞന്‍,അല്ലെങ്കില്‍
അവ വായനക്കാരില്‍ നിന്നു മറച്ചു വയ്ക്കുന്നു.അഗ്നിക്കിരയായ ക്ഷേത്രം വര്‍ഷം തോറും കൂടുതല്‍ കൂടുതല്‍ വിശ്വാസികളെ
ആകര്‍ഷിക്കുന്നു.പരസ്പരം കൊമ്പുകോര്‍ത്തു പോരാടിയ അംബാനിമക്കളെ ഒരുമിപ്പിക്കാന്‍ മാതാവു ശബരിമല ദര്‍ശനം
നടത്തി വിജയം വരിക്കുന്നു.വിശ്വാസികളുടെ എണ്ണം എങ്ങിനെ കൂടാതിരിക്കും.?

No comments:

Post a Comment