Thursday, March 25, 2010

ഗര്‍ഭകാല പ്രമേഹം

ഗര്‍ഭകാല പ്രമേഹം
ഗര്‍ഭകാലത്തു സ്ത്രീകളില്‍ അന്നജത്തിന്‍റെ(കാര്‍ബോഹൈഡ്രേറ്റ്) ചപയാപചയ(മെറ്റബോളിക്)
പ്രവര്‍ത്തനങ്ങളില്‍ വ്യതിയാനം സംഭവിക്കും.ഗര്‍ഭകാലം മുന്നോട്ടു പോകുംതോറും ഇന്‍സുലിന്‍
പ്രതിരോധം(റസിസ്റ്റന്‍സ്) വര്‍ദ്ധിച്ചു വരും.മറുപിള്ളയില്‍ നിന്നുല്‍പ്പാദിപ്പിക്കപ്പെടുന്ന ചില
ഹോര്‍മോണുകളാകട്ടെ പ്രമേഹസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നവയും ആണ്. തുടര്‍ന്നു ഗര്‍ഭിയുടെ
ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ നിര്‍ബദ്ധിതമായിത്തീരും. തുടര്‍ന്നു പല
ഗര്‍ഭിണികളിലും പ്രമേഹം-ഗര്‍ഭകാല പ്രമേഹം-(ജസ്റ്റേഷണല്‍ ഡയബറ്റിസ്)ഉടലെടുക്കും.
ഗര്‍ഭകാലാത്താണ് ആദ്യമായി അന്നജത്തിന്‍റെ ചപയാപചയ പ്രവര്‍ത്തനത്തില്‍ വ്യതിയാനം
കാണപ്പെടുന്നതെങ്കില്‍ ആ അവസ്ഥയാണ് ഗര്‍ഭകാല പ്രമേഹം (ജി.ഡി.എം-ജസ്റ്റേഷണല്‍
ഡയബറ്റസ് മെല്ലിറ്റസ്).ഇത്തരം സ്ത്രീകള്‍ പില്‍ക്കാലത്ത് ടൈപ് 2 പ്രമേഹരോഗികള്‍
ആയിത്തീരും എന്നു പ്രവചിക്കാന്‍ സാധിക്കും.

ഗര്‍ഭകാലപ്രമേഹം ഉണ്ടോ എന്നറിയാന്‍ എല്ലാ ഗര്‍ഭിണികളും വിദഗ്ധ പരിശോധനയ്ക്കു
വിധേയരാകണം.ഉയര്‍ന്ന ഗ്ലൂക്കോസ് നിലവാരമെങ്കില്‍ അതു അനുയോഗ്യ നിലയില്‍ നില
നിര്‍ത്താന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ ഗര്‍ഭിണികള്‍ സ്വീകരിക്കണം.
ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പഠനപ്രകാരം3.8 മുതല്‍ 21 ശതമാനം
ഗര്‍ഭിണികള്‍ക്കു വരെ ഗര്‍ഭകാലപ്രമേഹം കാണപ്പെടുന്നു.നഗരങ്ങളില്‍ തോതു കൂടുതലാണ്.
ഗര്‍ഭകാല പ്രമേഹം കണ്ടു പിടിക്കാന്‍ പലതരം ടെസ്റ്റുകള്‍ പ്രചാരത്തിലുണ്ട്.
അമേരിക്കന്‍ ഡയബറ്റസ് അസ്സോസിയേഷം (ഏ.ഡി.ഏ) നിര്‍ദ്ദേസിക്കുന്ന പരിശോധന
50 ഗ്രാം ഗ്ലൂക്കോസ് കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞുള്ള രകതഗ്ലൂക്കോസ് പരിശോധന
ആണ്.ഏതുസമയത്തും, ആഹാരം കഴിച്ച് ഇല്ലയോ എന്നു നോക്കാതെ തന്നെ ചെയ്യാവുന്ന
പരിശോധന.ഗ്ലൂക്കോസ് ചലഞ്ച് ടെസ്റ്റ്(ജി.സി.ടി) എന്നാണീ ടെസ്റ്റിനു പേര്‍.റിസല്‍ട്
140 ല്‍ കൂടുതലെങ്കില്‍ മറ്റൊരു രക്തപരിശോധന കൂടി വേണം.രാത്രിയില്‍ ഒന്നും
കഴിക്കാതെ രാവിലെ വെറും വയറ്റില്‍ രക്തപഞ്ചസാര നോക്കണം.പിന്നീട് 100 ഗ്രാം ഗ്ലൂക്കോസ്
കഴിക്കണം.1,2,3 മണിക്കൂര്‍ ഇടവിട്ട് മൂത്ര-രക്ത പഞ്ചസാരകള്‍ നിര്‍ണ്‍നയിക്കപ്പെടുന്ന
ഈ പരിശോധനയ്ക്കു ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്(ഓ.ജി.ടി.ടി) എന്നു പറയും.
മൊത്തം 4 പരിശോധനകളില്‍ 2 എണ്ണം ഉയര്‍ന്ന നിലയില്‍ ആണെങ്കില്‍ ഗര്‍ഭകാല പ്രമേഹം
എന്നു കരുതണം.

ലോകാരോഗ്യ സംഘടന അല്‍പം വ്യതസ്ഥമായ ടെസ്റ്റ് ആണു നടത്തുക.75 ഗ്രാം ഗ്ലൂക്കോസ്
2 മണിക്കൂര്‍ പരിശോധന.140 ഗ്രാമില്‍ കൂടിയാല്‍ ജി.ഡി.എം.

24 ,28 ആഴ്ചകളിലായി 2 തവണ ആണു ടെസ്റ്റുകള്‍ നടത്തുക.16 ആഴ്ചക്കാലത്തു
തന്നെ ടെസ്റ്റ് തുടങ്ങണം എന്നൊരഭിപ്രായവും നിലവിലുണ്ട്.

No comments:

Post a Comment