Saturday, November 18, 2023

വെള്ളാളപ്പഴമയും പെരുമയും

ഡോ .കാനം ശങ്കരപ്പിള്ള

9447035416

പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ യോഗ പ്രചരിപ്പിച്ച ,1876 -1909 കാലത്ത് ലോകത്തിൽ ആദ്യമായി തിരുവനന്തപുരത്തു തൈക്കാട് അവർണ്ണ -സ്വർണ്ണ പന്തിഭോജനം നടത്തിപ്പോന്ന , ഗുരുക്കന്മാരുടെ ഗുരു, ആചാര്യ ത്രയത്തിന്റെ ആചാര്യൻ, വെള്ളാള സമുദായത്തിന്റെ ആത്മീയ ആചാര്യൻ, ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികളെ സമരിച്ചു കൊണ്ട് , VACF എന്ന സംഘടനയുടെ രക്ഷാധികാരിത്രയത്തിലെ ഏറ്റവും മുതിർന്ന ആൾ എന്ന നിലയിൽ ചില കാര്യങ്ങൾ അവതരിപ്പിക്കാൻ ഏറെ സന്തോഷം ഉണ്ട് .

കേരളത്തിൽ ഇന്നും കാണപ്പെടുന്ന അതിപുരാതന ദ്രാവിഡ ജന സമൂഹമാണ് വേളായ്മക്കാരായ,കർഷകരായ പഴനി വേലന്റെ ,വേൽ മുരുകന്റെ, ആരാധകരായ വെള്ളാളർ.

പുലയർ ,പറയർ ,കുറവർ ,അരയർ , ശൂദ്രർ തുടങ്ങിയ ദ്രാവിഡർ തങ്ങളുടെ പേരുകൾ മോശം എന്ന് കരുതി, ഭരണാധികാരികളിൽ സ്വാധീനം നടത്തി പരിഷ്കരിച്ചപ്പോൾ, സഹസ്രാബ്ദ ങ്ങൾ പഴക്കമുള്ള സ്വന്തം പേർ അഭിമാന പൂർവ്വം ഇന്നും കൊണ്ട് നടക്കുന്നവരാണ് യഥാർത്ഥ മണ്ണിന്റെ മക്കൾ ആയ വെള്ളാളർ .

കലപ്പ കണ്ടുപിടിച്ച കർഷക , അജപാലക ,വ്യാപാരി അഥവാ ചെട്ടി എന്ന വർത്തക സമൂഹമാണ് ഏറെ പ്രാചീനത ഉള്ള വെള്ളാള ജനസമൂഹം . അവർ ആദ്യകാല അക്ഷരസൃഷ്ടാക്കൾ ആയിരുന്നു . വിദ്യ പകർന്നു നൽകിയ ആദ്യകാല കുടിപ്പ ള്ളിക്കൂട ആശാന്മാർ,എഴുത്തച്ഛന്മാർ ആയിരുന്നു. ദ്വി ഭാഷികൾ ആയിരുന്നു . അവരുടെ ഇടയിൽ ധാരാളം കരകൗശല വിദഗ്ദർ ഉണ്ടായി. രാജാക്കന്മാരിൽ നിന്നും “കണക്ക് “’സ്ഥാനം ലഭിച്ചവർ എല്ലാം വെള്ളാളർ ആയിരുന്നു. നാരായം എന്ന എഴുത്തുകോൽ ആയിരുന്നു അവരുടെ ആയുധം . വിവാഹസമയത്ത് വരന് പെൺവീട്ടുകാർ ഓലയിൽ എഴുതാനുള്ള നാരായം സമ്മാനമായി നല്കിയിരുന്നവർ ആണ് വെള്ളാളർ . വെള്ളാളർ എല്ലാം ദയാലുക്കളായ ദാനശീലർ ആയിരുന്നു. അവർ അന്ന ദാതാക്കൾ ആയിരുന്നു . ഉച്ച നീച ഭേദമില്ലാത്ത സമഭാവനക്കാർ . ആദ്യമായി 1873 കാലത്ത് അവർണ്ണ സവർണ്ണ പന്തിഭോജനം ( ശിവരാജ യോഗി തൈക്കാട് ഇടപ്പിറവിളാകം വീട്ടിൽ ) നടപ്പിലാക്കിയവർ വെള്ളാളർ . കേരളനവോത്ഥാനത്തിന്റെ ഈറ്റില്ലം അഥവാ പിള്ളത്തൊട്ടിൽ ആയ “ജ്ഞാന പ്രജാഗരം” എന്ന സംവാദ കൂട്ടായ്മ 1876 ൽ തിരുവനന്തപുരത്തു തിരുമധുരപേട്ടയിൽ സ്ഥാപിച്ചവർ മനോന്മണീയം സുന്ദരൻ പിള്ള,ശിവരാജ യോഗി തൈക്കാട് അയ്യാവ് ഗുരു എന്ന ഗുരുക്കന്മാരുടെ ഗുരു അഥവാ ആചാര്യ ത്രയത്തിന്റെ ആചാര്യൻ, പേട്ട രാമൻപിള്ള ആശാൻ എന്ന മൂവർ സംഘം ആയിരുന്നു .

2015 ല്‍ എം. ആര്‍ .രാഘവവാര്യർ , കേശവന്‍ വെളുത്താട്ട് എന്നീ രണ്ടു കേരളചരിത്രകാരന്മാർ കൂട്ടായി എഴുതിയ “തരിസാപ്പള്ളി പട്ടയം” കോട്ടയത്തെ സാഹിത്യപ്രവര്‍ത്തകസംഘം പ്രസിദ്ധീകരിച്ചു . ഉപ്പു നിർമ്മിക്കുന്നവർ എന്നർത്ഥം വരുന്ന “എരുവിയർ” എന്ന പ്രാചീന പദം വായിച്ചെടുത്ത്,അതുവരെ രണ്ടായി കണ്ടിരുന്ന തരിസാ ചെമ്പു പട്ടയം, ഒന്നേ ഒന്ന് മാത്രം എന്ന് അവർ ഇരുവരും സ്ഥാപിച്ചു . അഭിമാനാർഹമായ കണ്ടെത്തൽ . പക്ഷെ പട്ടയത്തിലെ “പൂമിക്കു കാരാളർ വെള്ളാളര്‍” , “നാലുകുടി വെള്ളാളർ”, “വേല്‍ കുല സുന്ദരൻ” ,”യശോദാ തപിരായി” എന്നീ പരാമർശങ്ങൾ ഒന്നും ഒന്നും പ്രസ്തുത കേരളചരിത്രകാരന്മാർ പഠന വിധേയമാക്കി കണ്ടില്ല .

പട്ടയത്തിലെ നഷ്ടപ്പെട്ട അഥവാ ഒളിച്ചു വയ്ക്കപ്പെട്ടിരിക്കുന്ന യഥാർത്ഥ അഞ്ചാം ഓലയെ കുറിച്ചവര്‍ മൗനം പാലിച്ചു .

1758-ല്‍ ഇന്ത്യയില്‍ വന്ന് ,ഇന്ത്യന്‍ പൈതൃകങ്ങളെ കുറിച്ച് പഠനം നടത്തിയ ഏബ്രഹാം ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ എന്ന പ്രഞ്ച് പണ്ഡിതനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഗ്രന്ഥ കര്‍ത്താക്കള്‍ എഴുതിയത് ഇത്രമാത്രം . ”നാട്ടുകാരായ ചില സാക്ഷികളുടെ പേരും തോമസ്‌ കാനായ്ക്ക് ലഭിച്ചു എന്ന് പറയപ്പെടുന്ന ഒരു പട്ടയത്തിന്‍റെ ചുരുക്കവും അദ്ദേഹം (പെറോ ) കൊടുക്കുന്നുണ്ട്” .

എന്നാല്‍ ആ സാക്ഷിപട്ടിക അജ്ഞാതമായ കാരണത്താൽ തങ്ങളുടെ പഠനത്തിൽ പ്രസിദ്ധീകരിക്കാന്‍ ഗ്രന്ഥകര്‍ത്താക്കള്‍ തയാറായില്ല .

ഗുണ്ടര്ട്ടു സായിപ്പിനാൽ ക്രിസ്ത്യൻ പട്ടയം എന്നുവിളിക്കപ്പെട്ടു വരുന്ന പ്രാചീന തരിസാ പട്ടയം(സി .ഈ 849 ) “വെള്ളാള പട്ടയം” എന്നു മേലിൽ അറിയപ്പെടും എന്ന ഭീതി തന്നെ ആണ് കാരണം .

തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് മലയാള ഭാഷയിൽ നാളിതു വരെ നടത്തിയ ഒരു പഠനത്തിലും യഥാർത്ഥ “വേള്‍നാടന്‍ “ അഥവാ വേണാടന്‍ ,വെള്ളാള സാക്ഷിപട്ടിക അച്ചടിച്ചു വന്നിരുന്നില്ല . ഫ്രഞ്ചിലുള്ള സെയിന്‍റ് അവസ്റ്റ(Zend Avesta, പാരിസ് 1771) വായിച്ചെടുക്കാന്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് എഞ്ചിനീയറിംഗ് അദ്ധ്യാപകന്‍ ആയ,കമ്പ്യൂട്ടര്‍ വിദഗ്ദന്‍ കോഴ സ്വദേശി ശ്രീരാഗ് വിശ്വനാഥ പിള്ളയുടെ സഹായം തേടി.

അങ്ങനെ ഒളിച്ചു വയ്ക്കപ്പെട്ട പതിനേഴു വേണാടന്‍ വെള്ളാള പേരുകൾ വരുന്ന യദാർത്ഥ സാക്ഷിപ്പട്ടിക , ഇടയില്‍ അയ്യന്‍ അടികളുടെ ആന മുദ്ര ഉള്ള സാക്ഷിപ്പട്ടിക, കയ്യില്‍ കിട്ടി. ഒരു കാര്യം ശ്രദ്ധിക്കുക. ഇന്നും കേരളസർക്കാർ മുദ്രയിൽ അയ്യൻ അടികൾ എന്ന വെള്ളാള ഇടയ വേണാട് രാജാവിന്റെ ആനമുദ്ര നില നിൽക്കുന്നു .

എൻജിനീയർ ശ്രീരാഗിനോടു വെള്ളാള സമുദായം എക്കാലവും കടപ്പെട്ടിരിക്കും.

2015 നവംബറില്‍ കോട്ടയം സി. എം. എസ് കോളേജില്‍ ദ്വിശതാബ്ദി ആഘോഷഭാഗമായി നടത്തപ്പെട്ട മൂന്നാം അന്തര്‍ദ്ദേശീയ ചരിത്ര കോണ്ഫ്രന്സില്‍, പ്രശസ്ത ചരിത്ര പണ്ഡിതന്‍ എം. ജി.എസ് നാരായണന്‍ മുഖ്യ സംഘാടകന്‍ ആയ കോണ്ഫ്രന്‍സില്‍, “തരിസാപ്പള്ളി പട്ടയത്തിലെ ആനമുദ്രയുള്ള സാക്ഷിപ്പട്ടിക” എന്ന പ്രബന്ധം ഈ ഗ്രന്ഥകാരന്‍ പവര്‍ പോയിന്റ് സ്ലൈടുകളുടെ സഹായത്തോടെ അവതരിപ്പിച്ചു.

അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ അടുത്ത് വര്‍ഷത്തെ കോണ്ഫ്രന്സില്‍ സാഹിത്യപ്രവര്‍ത്തക സംഘം പ്രകാശിപ്പിക്കും എന്നറിയിച്ചിരുന്നു.അതാണ് പതിവും .

പുസ്തകരൂപത്തില്‍ പ്രബന്ധങ്ങള്‍ മിക്കവയും അച്ചടിച്ചു വന്നു . എന്നാല്‍ എൻ്റെ തരിസാപ്പള്ളി പട്ടയ പ്രബന്ധം അജ്ഞാത കാരണത്താല്‍ അച്ചടി മഷി പുരണ്ടു കണ്ടില്ല.

മുതിര്‍ന്ന കേരള ചരിത്രപണ്ഡിതന്‍ ആയ എം ജി.എസ് നാരായണനെ വിവിധ കാരണങ്ങളാൽ മുഖം നോക്കാതെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതാവാം ഒരു കാരണം. ക്രിസ്ത്യൻ പട്ടയം മേലിൽ “വെള്ളാള പട്ടയം “അറിയപ്പെടും എന്നതാവാം മറ്റൊരു കാരണം .

എതായാലും പ്രബന്ധം അച്ചടിക്ക പ്പെടണം. പൊതുജനങ്ങള്‍ വായിക്കണം .പഠിക്കണം . സത്യം ചര്‍ച്ച ചെയ്യപ്പെടണം . അതിനായി വെള്ളാള ആർട്സ് ആൻഡ് കൾച്ചറൽഫൗണ്ടേഷൻ തയാറാക്കുന്ന ചരിത്ര പുസ്തകം ആണ് “തരിസാപ്പള്ളി പട്ടയത്തിലെ വെള്ളാളർ” അഥവാ “വെള്ളാള കുല പഴമയും പെരുമയും” .

അവതാരിക പ്രസിദ്ധ ചരിത്ര പണ്ഡിതൻ ഡോ .ശശിഭൂഷൺ എഴുതുന്നു

പ്രസ്തുത പഠനം അടുത്ത ജനുവരിയിൽ പ്രകാശനം ചെയ്യപ്പെടും .

കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന കേരള ചരിത്രകാരന്മാര്‍ എല്ലാം തന്നെ വടക്കുള്ള, മലബാര്‍ സ്വദേശികള്‍ ആണെന്ന് കാണാം. അവരാരും വേണാട്ടിൽ അല്ലെങ്കിൽ പഴയ തിരുവിതാം കൂറിൽ ജനിച്ചവർ അല്ല. അവര്‍ക്ക് “വെള്ളാളര്‍” എന്ന അതിപ്രാചീന ജനസമൂഹത്തെ കുറിച്ച് ഒന്നും അറിയില്ല .അതിനാല്‍ “ആരാണീ വെള്ളാളര്‍?” എന്ന പേരിൽ ഒരു സുദീര്‍ഘ ലേഖനം തിരുവനന്തപുരം മണക്കാട്ട് നിന്നിറങ്ങുന്ന കിളിപ്പാട്ട് മാസികയില്‍ രണ്ടുലക്കങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു .

കേരളചരിത്രം എഴുതുമ്പോള്‍, അങ്ങ് മലബാറില്‍ ജനിച്ചു വളര്‍ന്ന ആധുനിക ചരിത്രകാരന്മാരുടെ രീതിശാസ്ത്രം, യൂറോ അഥവാ ക്രിസ്ത്യന്‍ കേന്ദ്രീ കൃതമെന്നത് മാറ്റി വടക്കന്‍ കേരള കേന്ദ്രീകൃതമായാല്‍ മാത്രം പോരാ . അത് തെക്കൻ ആയ് വംശ ആനമുദ്ര കേന്ദ്രിതമായില്ലെങ്കില്‍, ഒരു പാടു മണ്ടത്തരങ്ങള്‍ എഴുതി വയ്ക്കപ്പെടും .

വെള്ളാളനായ കേരളപെരുമാളിന്റെ ഭരണകാലത്ത് ഇടയകുല അഥവാ യാദവ കുല ജാതനായ അയ്യന്‍ അടികള്‍ എന്ന വെള്ളാള രാജാവ്, വെള്ളാളനായ ഇളയരാജാവിനോടോപ്പം നല്‍കിയ,മാവേലിക്കരക്കാരൻ വെള്ളാള കുലജാതനായ സുന്ദരനാൽ വട്ടെഴുത്തിൽ വരയപ്പെട്ട , തരിസാപ്പള്ളി ശാസനത്തിന്‍റെ പഠനത്തില്‍ നമ്മുടെ ചരിത്രകാരന്മാർക്കു തെറ്റുപറ്റി .

ശബരിമല അയ്യപ്പനെ പഠിക്കുമ്പോള്‍,സഹ്യാദ്രിസാനുക്കളിലെ ഡസന്‍ കണക്കിന് ശൈവ (ശിവ-പാര്‍വ്വതി –പിള്ളയാര്‍ -മുരുക) ക്ഷേത്രങ്ങളുടെ ചരിത്രം പഠിക്കുമ്പോള്‍,മാവേലിയേയും മാവേലിപ്പാട്ടിനെയും മാവേലിക്കരയെയും പഠിക്കുമ്പോള്‍,സഹ്യാദ്രി സാനുക്കളിലെ സംസ്കാരത്തെ വിലയിരുത്തുമ്പോൾ നമ്മുടെ കേരള ചരിത്രകാരന്മാർ വെള്ളാളർ എന്ന ജനവിഭാഗത്തെ കണ്ടില്ല . മധുരയിൽ നിന്ന് കുടിയേറിയ തൊടുപുഴ വെള്ളാളർ സ്ഥാപിച്ച നാല്‍പ്പതോളം “മങ്കൊമ്പില്‍” ദേവീ ക്ഷേത്രങ്ങള്‍ ,എരുമേലി,കാഞ്ഞിരപ്പള്ളി ഈരാറ്റു പേട്ട എന്നീ പ്രദേശങ്ങളിലെ “പേട്ടകള്‍” ,”കാഞ്ഞിരപ്പള്ളി കച്ച” ,കാഞ്ഞിരപ്പള്ളിയിലെ കല്ലിൽകൊത്തിയ കവിത എന്നറിയപ്പെടുന്ന പ്രാചീന ഗണപതിയാർ കോവിലുകൾ ,കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രം ,ക്ഷേത്ര നടക്കല്ലിലെ മാവേലി ശാസനം ,ശബരിമല നായാട്ടുവിളി എന്നിവ പഠിക്കുമ്പോള്‍, കുളത്തൂപ്പുഴ ,അച്ചന്‍കോവില്‍,ആര്യങ്കാവ്,അച്ചൻകോവിൽ ,ശബരിമലഎന്നീ ശാസ്ത്രാക്ഷേത്രങ്ങൾ ,എരുമേലി കൊച്ചമ്പലം എന്ന അയ്യപ്പൻ കോവിൽ .എരുമേലി പുത്തൻവീട് എന്ന വെള്ളാള ഭവനം നിലയ്ക്കല്‍ .റാന്നി,പത്തനംതിട്ട, പന്തളം ,എരുമേലി വാവര്‍ പള്ളി ,എരുമേലി പേട്ട തുള്ളല്‍, കാഞ്ഞിരപ്പള്ളി ,പാലാ ,പൂഞ്ഞാര്‍ എന്നീ ദേശങ്ങളുടെ ചരിത്ര പഠനം എന്നിവ ഒഴിവാക്കി കേരളചരിത്രകാരന്മാർ വെള്ളാള സംഭാവന തമസ്കരിക്കുന്നു .

പാലാ എന്ന സ്ഥലനാമം പാലാത്തു ചെട്ടിയാർ എന്ന വർത്തക പ്രമാണിയിൽ നിന്ന് കിട്ടി .അവിടെ വെള്ളാളർ കൂടിയിരുന്നു പാടിയ സ്ഥലമാണ് വെള്ളാപ്പാട് .മീനച്ചിൽ ആറിനും പ്രദേശത്തിനും പേര് കിട്ടാൻ കാരണമായ മീനാക്ഷിയെ കൊണ്ടുവന്നത് മധുരയിൽ നിന്നും വന്ന വെള്ളാളർ . എരുമേലി കൊച്ചമ്പലം സ്ഥാപിച്ചതും വെള്ളാളർ . വർത്തക പ്രമാണിയുടെ മകൾ കണ്ണകിയെ കൂടെ കൊണ്ടുവന്നത് അഞ്ചുനാട് വെള്ളാളർ, ആര്യങ്കാവിൽ വെള്ളാളൻ പൂജാരിയായ കറുപ്പസ്വാമി കോവിൽ ഇന്നും ലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്നു .വെള്ളാവൂർ വെള്ളാള ൻറെ ഊര് ആണല്ലോ .

തരിസാപ്പള്ളി ശാസനം മുന്‍ നിര്‍ത്തി പഠിക്കേണ്ടത്, എം ജി.എസ്സും ശിഷ്യരും ചെയ്തപോലെ, പശ്ചിമേഷ്യന്‍ (West Asian Maritime) സമുദ്ര വ്യാപാരശ്രുംഘല യെ കുറിച്ച് അല്ല,മറിച്ചു പൂര്‍വ്വേഷ്യന്‍ (East Asian maritime ചൈനീസ് –മലേഷ്യന്‍-ഫിജി-ശ്രീലങ്കന്‍ ) സമുദ്രവ്യാപര ശ്രുംഘലയെ കുറിച്ച് ആയിരിക്കണം. കാരണം കൊല്ലത്തും വേണാട്ടിലും നാട്ടുകാരായ വെള്ളാള വര്‍ത്തകര്‍ എന്ന പായ്ക്കപ്പല്‍(പടവുകൾ ) യാത്രികര്‍ ഒന്‍പതാം നൂറ്റാണ്ടില്‍ തന്നെ ധാരാളം ഉണ്ടായിരുന്നു എന്നത് മറയ്ക്കപ്പെട്ട ചരിത്രം .കൊല്ലം ചിന്നക്കട എന്ന ചീനക്കടയുടെ ചരിത്രവും വെള്ളാള ചരിത്രം തന്നെ .

തരിസാപ്പള്ളി ശാസനത്തിലെ ആനമുദ്ര ഉള്ള നാടന്‍ വെള്ളാള സാക്ഷിപ്പട്ടികയുടെ പ്രസിദ്ധീകരണം നമ്മെ അതിനു സഹായിക്കും .

വെള്ളാളര്‍ സമൂഹത്തിനു നല്‍കിയ സംഭാവന മനസ്സിലാക്കാന്‍ ചരിത്രം പുനർ നിർമ്മിക്കപ്പെടണം . ചെങ്ങന്നൂർ ദേശാധിപതി ആയിരുന്ന വിറമിണ്ട നായനാര്‍ , വെള്ളാള കുലജാതനായ ശബരിമല അയ്യപ്പന്‍ ,അനന്തപുരിയിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം തട്ടിക്കൊണ്ടുപോകാൻ ടിപ്പുവിനെ അനുവദിക്കാതെ തിരിച്ചു വിട്ട വൈക്കം കണ്ണെഴം പത്മനാഭപിള്ള ,തെന്നിന്ത്യയിലെ ആദ്യ ശാസ്ത്രീയ ചരിത്രകാരൻ ആലപ്പുഴക്കാരൻ മനോന്മണീയം സുന്ദരന്‍ പിള്ള ,കേരളനവോത്ഥാനനായക കുലപതി ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ , നേതാജിയുടെ രാഷ്‌ടീയ ഗുരു “ജയ് ഹിന്ദ് “ചെമ്പകരാമന്‍ പിള്ള ,ഇന്ത്യയിൽ ആദ്യമായി ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച ,സർക്കാർ ജീവനക്കാർക്ക് “ ടൈ൦ സ്കെയിൽ” നൽകിയ, പി.എസ് നടരാജപിള്ള, മോറൽ സായിപ്പിനെ കുത്തിക്കൊന്ന കാളിയാര്‍പുലി പുതിയവീട്ടില്‍ ശങ്കരപ്പിള്ളഎന്ന നെൽക്കർഷകൻ , വെള്ളാള മിത്രം എഡിറ്റർ,തിരുവിതാം കൂർ വെള്ളാള സഭ സ്ഥാപകൻ ചെങ്ങന്നൂർ പി.എസ് .പൊന്നപ്പാപിള്ള ,

കേരള മുഖ്യ മന്ത്രി വരെ ആകേണ്ടിയിരുന്ന ആനിക്കാട് ഇളംപള്ളി കല്ലൂര്‍ രാമന്‍പിള്ള,കെ.ആർ ഗൗരി അമ്മയെ തെരഞ്ഞെടുപ്പിൽ കിടുകിടെ വിറപ്പിച്ച ,വയലാർ രവി ,ഏകെ ആന്റണി എന്നിവരുടെ രാഷ്‌ടീയ ഗുരു ചേർത്തല സുബ്രഹ്‍മണ്യം വക്കീൽ ,കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ആകേണ്ടിയിരുന്ന “എസ് .ആർ” എന്നറിയപ്പെട്ട പങ്ങപ്പാട്ടു വക്കീൽ എസ്. രാമനാഥപിള്ള എന്ന ശ്രീമൂലം പ്രജാസഭ മെമ്പർ (ശങ്കർ മോഹന്റെ മുത്തച്ഛൻ ),കെ.വി എം എസ് സ്ഥാപകൻ പി.എൻ .പിള്ള , മലനാട്ടിലെ ആദ്യ വ്യാപാര സമുച്ചയത്തിന് കമലാബസാർ എന്ന പേര് വരാൻ കാരണകാരിയായ കമലാലയം കമലമ്മച്ചേച്ചി ,മന്ദബുദ്ധികളായ കുട്ടികൾക്ക് പരിശീലനം നൽകാൻ ബാലവികാസ് കേന്ദ്രം സ്ഥാപിച്ച ഡോക്റ്റർ മിസ്സിസ് രാജം പി.ആർ എസ് പിള്ള തുടങ്ങി മണ്മറഞ്ഞു പോയ നിരവധി പ്രഗല്‍ഭ വെള്ളാളരുടെ ജിവിത കഥകള്‍ കേരളീയർ അറിയണം.പഠിക്കണം .

പ്രസ്ഥാന സ്ഥാപകൻ ചിദംബരം വല്ലാളർ സ്വാമികൾ , പ്രഥമ ഇന്ത്യൻ ധനകാര്യ മന്ത്രി ഷൺമുഖം ഷെട്ടി , പിൽക്കാല ധനമന്ത്രി ചെട്ടിനാട്ടിലെ രാജകുമാരൻ പി .ചിദംബരം, മദിരാശി കെ.കെ നഗർ ഫെയി൦ കലൈവാണർ എൻ .എസ് കൃഷ്ണൻ , എസ് പി പിള്ള ,നീലാ പ്രൊഡക്ഷൻസ് സുബ്രഹ്‍മണ്യം സത്യ സായ് പ്രൊഡക്ഷൻസ് പി ബി ആർ പിള്ള ,ശാസ്താ പ്രൊഡക്ഷൻസ് ശിവകുമാർ സുബ്രഹ്മണ്യം ,ആ മാധവൻ ,നീലപദ്മനാഭൻ ,ഏറ്റുമാനൂർ സോമദാസൻ ,എരുമേലി പരമേശ്വരൻ പിള്ള ,ബാലസാഹിത്യ കാരൻ ഉല്ലല ബാബു , സൂര്യ കൃഷ്ണ മൂർത്തി ,വെള്ളനാട് രാമചന്ദ്രൻ ,പാരിക്കാപ്പള്ളി കുടുംബചരിത്രകാരൻ ഡോ. നന്ത്യാട്ടു സോമൻ ,ഡോ .വി. സി. വേലായുധൻ പിള്ള, പത്മശ്രീ ഡോ .മാർത്താണ്ഡപ്പിള്ള ,പദ്മഭൂഷൺ ശിവതാണു പിള്ള മുതലായ വെള്ളാള പ്രതിഭകളെ ലോകം അറിയണം . ആദരിക്കണം . നൂറു കൊല്ലം മുൻപ്, 1924 ൽ, ആണ് ദ്രാവിഡ വെള്ളാള സംസ്കൃതിയായ ഹാരപ്പൻ നാഗരികത യെ സർ. ജോൺ മാർഷൽ ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ് വഴി ലോകത്തിനു പരിചയപ്പെടുത്തി കൊടുത്തത് . സഖാവ് പി.ഗോവിന്ദപ്പിള്ള,ഇടുക്കി കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം വിലയ്ക്ക് വാങ്ങിയ പ്രമുഖ പ്ലാന്റർ മൈക്കിൾ കള്ളിവയൽ എന്നിവരുടെ ചരിത്ര പ്രൊഫസ്സർ മുംബൈ സെന്റ് സ്റ്റീഫൻസ് കോളേജ് ചരിത്ര അദ്ധ്യാപകൻ റവ .ഫാദർ എച്ച് .ഹേരാസ് ആണ് മോഹൻജോദാരയിലെ നഗരവാസികൾ വെള്ളാളർ ആണെന്ന് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ പ്രബന്ധം നെറ്റിൽ കിട്ടും (വെള്ളാളാസ് ഓഫ് മോഹൻജൊദാരോ ). കൃഷി ,അജപാലനം ,വ്യാപാരം ,കപ്പൽ യാത്ര ,അക്ഷരവിദ്യ ,കരകൗശല വിദ്യകൾ ,പഞ്ഞിക്കൃഷി തുണി നെയ്ത്ത്, വസ്ത്ര നിർമ്മാണം ,കളിക്കോപ്പു നിർമ്മാണം ,പ്രതിമാനിർമ്മാണം ,മുദ്രനിർമ്മാണം ചതുരംഗക്കട്ട നിർമ്മാണം എന്നിവ സംഘ കാല മരുതം (നീർനില ) വാസികൾ ആയ വെള്ളാളർ കൈവശമാക്കി സംസ്കാര സമ്പന്നർ ആയി .അവരിൽ നർത്തകികൾ ഉണ്ടായി . ഉയർന്ന പടിഞ്ഞാറു വശങ്ങളിൽ (മുകളിൽ ഉള്ള “മേക്ക്” )അവർ സംരക്ഷണ കോട്ടകൾ (സിറ്റാഡൽ ) കെട്ടി. ഭരണ,പൂജാരി വർഗ്ഗം അവിടെ താമസിച്ചപ്പോൾ, കീഴെയുള്ള കിഴക്കു (കീഴ് ദിക്കിൽ )ദിക്കുകളിൽ സാധാരണ ജനം പാർത്തു പോന്നു . 4 x 2 x 1 അളവുകളിലുള്ള ചുട്ട മണ് കട്ടകളാൽ വെള്ളാളർ ബഹുനില മാളികകൾ കെട്ടി സ്ഥിരതാമസമാക്കി . കക്കൂസും കുളിമുറിയും ഉള്ള വീടുകൾ കെട്ടിയ വെള്ളാളർ മൂടിയ ഓടകൾ ഉള്ള അതി സുന്ദര നഗരങ്ങൾ നിർമ്മിച്ച് “നകരത്താർ” എന്നറിയപ്പെട്ടു .ഉയർന്ന തറകൾ നിർമ്മിച്ച് അവർ വീടുകൾ കെട്ടി .കുടിവെള്ളത്തിന് അരഞ്ഞാൺ കിണറുകൾ നിർമ്മിച്ചു . വലിയ പത്തായവും നീന്തൽ കുളവും ഉള്ള നഗരങ്ങൾ നിർമ്മിച്ചു .റോമുമായി കടൽമാർഗം കച്ചവടം നടത്തി അറബി നാണയങ്ങൾ സമ്പാദിച്ചു പൂഞ്ഞി യുള്ള കാളകളെ വളർത്തി മത്സരങ്ങൾ നടത്തിയും കോഴിപ്പോര് നടത്തിയും വിനോദിച്ചവർ ആയിരുന്നു ഹാരപ്പ ,മോഹൻജൊദാരോ എന്നിവിടങ്ങളിലെ വെള്ളാളർ .സമാധാന കാംഷികൾ ആയ അവർ വാളോ പരിചയോ ഉണ്ടാക്കിയില്ല .എന്നാൽ ചതുരംഗകട്ടകളും കളിക്കോപ്പുകളൂം നിർമ്മിച്ച് നൃത്തം ചെയ്തു ശീലിച്ചു പോന്നു ( മോഹൻജൊദാരോയിൽ നിന്ന് കിട്ടിയ ഡാൻസിംഗ് ഗേൾ പ്രതിമ കാണുക )

പിൽക്കാലം അവർ വൈഗ നദിക്കരയിലെ കീലടി എന്ന പ്രാചീന മധുരാപുരിയിലേക്കു കുടിയേറി .തിരുപ്പുറ കുന്ററ ത്തിനു നേരെ കിഴക്കാണ്‌ കീലടി എന്നത് ശ്രദ്ധിക്കുക .

വെള്ളാളർക്കു മരങ്ങളെ പോലെ വേരുകൾ ഇല്ല . കാലുകൾ ആണുള്ളത് .അതിനാൽ അവർ വീണ്ടും കേരളത്തിലേക്ക് ,സഹ്യാദ്രി സാനുക്കളിലേക്കു കുടിയേറി .

നദിക്കര അല്ലെങ്കിൽ പോലും അവർ ഉയർന്ന തറകളിൽ വീടുകൾ കെട്ടി . അവരിൽ നാട്ടുപേരിലും വീട്ടുപേരിലും അറിയപ്പെടുന്ന ധാരാളം വ്യക്തികൾ ഉണ്ടായി .ദ്രാവിഡ സമൂഹത്തിൽ ഇന്നും ആ രീതി നിലനിൽക്കുന്നു എന്ന് കണ്ടെത്തിയ നാമ ശാസ്ത്ര വിദഗ്ദൻ ആർ. ബാലകൃഷ്ണൻ, ഐ. ഏ .എസ്, ജേർണി ഓഫ് ഏ സിവിലൈസേഷൻ-ഹാരപ്പ റ്റു വൈഗ എന്ന പഠനം വഴി .

വെള്ളാളർ നെല്ലും കുരുമുളകും മഞ്ഞളും എള്ളും വെറ്റിലയും കൃഷി ചെയ്തു .അവർ മകരമാസത്തിലെ മകം നെല്ലിൻറെ പിറന്നാൾ ആയി ആഘോഷിച്ചു .കല്യാണക്കുറികളുടെ നാല് മൂലയിലും മഞ്ഞൾ പുരട്ടുന്നതു വെള്ളാള രീതി ആയിരുന്നു .കല്യാണത്തിന് ബന്ധുക്കളെ വെറ്റില പാക്കും ചുരുളും (നാണയം) വച്ച് ക്ഷണിക്കുന്നതായിരുന്നു വെള്ളാള രീതി.

കണക്കിലും വസ്തു അളവിലും അസാമാന്യ സാമർഥ്യം പ്രകടിപ്പിച്ചവർ വെള്ളാളർ .കണക്കു സ്ഥാനം ലഭിച്ചവർ എല്ലാം വെള്ളാളർ .നമ്മുടെ പ്രിയ എം .എൽ .ഏ,ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പൈതൃകഗ്രാമ പദവി നേടിത്തന്ന “വെള്ളാവൂർ” എന്ന വെള്ളാള ഊർ കണക്കു പത്മനാഭ പിള്ളയ്ക്ക് രാജാവ് ദാനമായി നൽകിയ പ്രദേശം ആയിരുന്നു .

വെള്ളാളരുടെ അറിയപ്പെടാത്ത ചരിത്രം കണ്ടെത്തി രേഖപ്പെടുത്തുക , വെള്ളാള യുവതലമുറയുടെ കലാസാഹിത്യ വാസനകൾ ,കരകൗശല വിദ്യകൾ പ്രോത്സാഹിപ്പിക്കുക ,അവർക്കു വിദേശ ഭാഷകളിൽ ജ്ഞാനം നൽകുക ,വിദേശ ജോലികൾ നേടാൻ സഹായം നൽകുക , അവഗണിക്കപ്പെട്ട വെള്ളാള പ്രതിഭകൾക്കും ശ്രേഷ്ഠര്ക്കും അംഗീകാരം നേടി കൊടുക്കുക തുടങ്ങിയ ഉദ്ദേശങ്ങളോട് കൂടി സ്ഥാപിതമായ സംഘടന ആണ് വെള്ളാള ആർട്സ് ആൻഡ് കള്ച്ചറല് ഫൗണ്ടേഷൻ (VACF).സംഘടനയുടെ സ്ഥാപക രക്ഷാധികാരി ആയിരുന്നു നെടുമങ്ങാട് സ്വദേശിയായിരുന്ന മുൻമന്ത്രി കെ.ശങ്കരനാരായണ പിള്ള .അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ വര്ഷം തോറും ഒരു പ്രമുഖ വെള്ളാളനു ഒരു ലക്ഷം രൂപയുടെ അവാർഡും ബഹുമതി പത്രവും നൽകി വരുകയാണ് .കഴിഞ്ഞവർഷം ലോകപ്രസിദ്ധ നൃത്യ ദൃശ്യകലാ സംഘാടകൻ കോട്ടയം തിരുനക്കരയിൽ ജനിച്ച സൂര്യ കൃഷ്ണമൂർത്തിക്കു കേരള ഗവർണർ അവാർഡു നൽകി . 1952 ൽ അഗ്നിബാധയാൽ ശബരിമല ക്ഷേത്രം നശിച്ചതിനെ തുടർന്ന് നടന്ന പുനഃപ്രതിഷ്ഠയ്ക്കായി വിഗ്രഹം നൽകിയ കമ്പം തേനിയിലെ പ്രമുഖ പി.ടി. ആർ കുടുംബത്തിനെ,മൂന്നുതലമുറകൾ ആയി തമിഴ് നാട്ടിൽ അധികാര കേന്ദ്രമായി തിളങ്ങുന്ന ശൈവ വെള്ളാള മുതലിയാർ കുടുംബത്തെ , കഴിഞ്ഞ വര്ഷം VACF ആദരിച്ചിരുന്നു .എരുമേലി ശബരിമല തീർത്ഥാടകർക്ക് സേവനം നൽകിയ അരഡസൻ വെള്ളാള ഡോക്ടർമാരെയും ആദരിച്ചിരുന്നു . മകരവിളക്കുകാലത്ത് എരുമേലി പരമേശ്വരൻ സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു .എരുമേലിയുടെ കൊച്ചുമകൾ ആദ്യ കെ .ഏ .എസ് യോഗ്യത നേടിയ പെൺകുട്ടിയെ, അനുമോദിച്ചു . ഈ വര്ഷം പ്രഭാഷകൻ വെള്ളനാട് രാമചന്ദ്രൻ ആയിരിക്കും . “അയ്യൻ അയ്യപ്പൻ എന്ന വെള്ളാളകുലജാതൻ “ എന്ന വിഷയം അവതരിപ്പിക്കും . ഈ വര്ഷം ബാലസാഹിത്യ രംഗത്തെ പ്രമുഖനായ വൈക്കം കാരൻ ഉല്ലല ബാബുവിന് കെ. ശ ങ്കര നാരായൺ പിള്ള പുരസ്‍കാരം ,ഒരു ലക്ഷം രൂപായുടെ അവാർഡ് നൽകപ്പെടുന്ന സന്തോഷ വേള ആണിത് .

അടുത്തവർഷം മനോന്മണീയം സുന്ദരംപിള്ള മെമ്മോറിയൽ അവാർഡ് ലോകപ്രസിദ്ധ വെള്ളാള നോവലിസ്റ്റ് നീല പത്മനാഭൻ എന്ന നീലകണ്ഠപ്പിള്ള പത്‌മനാഭ പിള്ളയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്നു .അദ്ദേഹത്തിന്റെ തലമുറകൾ, തെക്കൻ തിരുവിതാംകൂറിലെ ഇരണിയൽ പ്രദേശത്തെ വെള്ളാളരുടെ കഥ പറയുന്ന, തലമുറകൾ, ലോകത്തിലെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടു . അദ്ദേഹത്തിന്റെ “പള്ളികൊണ്ടപുരം” അനന്തപുരിയുടെ കഥയാണ്. അതും ഏറെ പ്രസിദ്ധം .കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ .

ഹാരപ്പൻ വെള്ളാള സംസ്കൃതി കണ്ടെത്തിയതിന്റെ ശതാബ്ദി വര്ഷം - 2024- വിപുലമായ രീതിയിൽ ആഘോഷിക്കാൻ VACF ആഗ്രഹിക്കുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ സാദരം ക്ഷണിക്കുന്നു . ഡോ .എം. ജി .ശശിഭൂഷൺ അവതാരിക എഴുതുന്ന “വെള്ളാളപ്പഴമയും പെരുമയും” എന്ന പഠനത്തിന്റെ പ്രകാശനം എല്ലാ ജില്ലകളിലും നടത്തപ്പെടും.

വെള്ളാള പ്രശ്നോത്തരി മത്സരം(ആയിരം ചോദ്യങ്ങൾ ) , പ്രസംഗ മത്സരം ,ഉപന്യാസ മത്സരം , ചിത്ര രചനാ മത്സരം , കവിതാ മത്സരം എന്നിവ ഗ്രാമ- ജില്ലാ -സംസ്ഥാന തലങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്നു. വെള്ളാള കുടുംബചരിത്രങ്ങൾ, പ്രമുഖ വെള്ളാളരുടെ ജീവചരിത്രങ്ങൾ എന്നിവ എഴുതിക്കാനും ഉദ്ദേശിക്കുന്നു .വെള്ളാള സംസ്കൃതി മനസിലാക്കാൻ മധുരയ്ക്ക് സമീപമുള്ള കീഴടി (കീലടി) മ്യൂസിയത്തിലേക്കുള്ള പഠന യാത്രകളും സംഘടിപ്പിക്കപ്പെടും .

സഘടനയ്ക്കു മൂന്നു രക്ഷാധികാരികൾ ആണുള്ളത് . ആഗോളപ്രസിദ്ധനായ പങ്ങപ്പാട്ടു ശങ്കർ മോഹൻ .നാലുതലമുറകൾ ആയി മലയാള സിനിമാ രംഗത്തു സംഭാവന നൽകിയ കുടുംബം ആണ്.1952 ൽ തിരമാല എന്ന ചലച്ചിത്രം നിർമ്മിച്ച കുടുംബം . കാഞ്ഞിരപ്പള്ളിയിലെ പങ്ങപ്പാട്ടു കുടുംബം .മൂന്നു തലമുറകളിലും ഇന്ത്യൻ പ്രസിഡന്റിൽ നിന്നും അവാർഡ് വാങ്ങിയവർ .മദിരാശിയിൽ നിന്നും മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനട്ടു വളർത്തിയെടുത്ത കാഞ്ഞിരപ്പള്ളിക്കാരൻ പി.ആർ എസ് പിള്ള അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ വെള്ളാളൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘാടകൻ ശങ്കർ മോഹൻ KRNIVAS ഡയറക്ടർ ആയിരിക്കവേ ഉത്തരേന്ത്യൻ ബ്രാഹ്മണൻ എന്ന് തെറ്റിദ്ധരിക്കപ്പെട്ട് ക്രൂശിക്കപ്പെട്ടപ്പോൾ ജന്മ നാട് മണ്ണിൻമകനായ അദ്ദേഹത്തിന്റെ കൂടെ എന്ന സത്യം അവശേഷിക്കുന്നു .ചെങ്ങന്നൂർ അടൂർ പ്രദേശത്തെ ഉണ്ണിത്താന്മാർ കാഞ്ഞിരപ്പള്ളിക്കാർ ആയിരുന്ന വെള്ളാളവംശജർ ആണെന്ന ചരിത്രവും ജനം മനസിലാക്കിയില്ല .ആനത്താനം ചേരിക്കൽ ഉടമകൾ ആയിരുന്നു അവരുടെ പൂർവ്വികർ ഇടക്കരപ്പിള്ളമാർ . ശങ്കർ മോഹന്റെ മാതാവും ശ്രദ്ധേയ മായ സംഭാവന നൽകിയ മഹിള.ബുദ്ധിമാന്യമുള്ള കുട്ടികൾക്ക് വേണ്ടി ബാലവികാസ് കേന്ദ്രം എന്ന സ്ഥാപനം തുടങ്ങിയ നമ്മുടെ നാട്ടുകാരി .

ബിസിനസ് രംഗത്ത് ശ്രദ്ധേയനായ ഭരതൻ കരുണാകരൻ പിള്ള ആണ് രണ്ടാമത്തെ രക്ഷാധികാരി . മെഡിക്കൽ ജേർണലിസം മലയാളത്തിൽ പ്രചരിപ്പിക്കാൻ ചിലതെല്ലാം ചെയ്യാൻ കഴിഞ്ഞ ,ഇപ്പോൾ പ്രാദേശിക ചരിത്രത്തിൽ ചില കണ്ടെത്തലുകൾ നടത്തുന്ന, എനിക്കും ഈ സംഘടനയിൽ രക്ഷാധികാരി സ്ഥാനം സംഘടന നൽകി എന്നതിൽ അഭിമാനം ഉണ്ട് .സന്തോഷം ഉണ്ട് .

അങ്ങിനെ ഞങ്ങൾ മൂന്നുപേർ ശങ്കരനാരായണപിള്ള എന്ന അതികായകൻ ഒറ്റയാന്റെ മൂന്നു പിൻഗാമികളായി വെള്ളാള സമൂഹത്തെ സേവിക്കുന്നു .

വെള്ളാള ജനത ഞങ്ങൾക്ക് മാർഗ്ഗ നിര്ദദ്ദേശവും സഹായവും നൽകി വരുന്നു .

ഹാരപ്പൻ വെള്ളാള സംസ്കൃതി കണ്ടെത്തിയതിന്റെ ശത വാർഷിക ആഘോഷ ഭാഗമായി 2024 ഡിസംബറിൽ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് എരുമേലിയിൽ ആഗോള വെള്ളാള സമ്മേളനം (വെള്ളാള വേൾഡ് മീറ്റ് ) സംഘടിപ്പിക്കാനും VACF ആലോചിച്ചു വരുന്നു . എല്ലാവരുടെയും സഹായം സാദരം ക്ഷണിക്കുന്നു .

(2023 നവംബർ 26 നു ചിറക്കടവ് മണക്കാട് ദേവീക്ഷേത്ര ലൈബ്രറി ഹാളിൽ നടത്തപ്പെട്ട “കെ.ശങ്കര നാരായണപിള്ള സ്മാരക അവാർഡ്” ദാന ചടങ്ങിൽ VACF മുഖ്യ രക്ഷാധികാരി ഡോ കാനം ശങ്കരപ്പിള്ള നടത്തിയ അദ്ധ്യക്ഷ പ്രസംഗം . അവാർഡ് നേതാവ് -ബാലസാഹിത്യകാരൻ ഉല്ലല ബാബു . അവാർഡ് നൽകിയത്- ചീഫ് വിപ്പ് ഡോ എൻ ജയരാജ് . മുഖ്യ പ്രഭാഷണം- മുൻ ചീഫ് വിപ്പ് പി.സി ജോർജ് .)

Wednesday, October 11, 2023

ഹാരപ്പയിൽ നിന്നും തമിഴ് നാട്ടിലേക്കും അവിടെ നിന്നും കേരളത്തിലേക്കും കുടിയേറിയ വെള്ളാളർ എന്ന അതിപ്രാചീന ദ്രാവിഡ ജനസമൂഹ

ഹാരപ്പയിൽ നിന്നും തമിഴ് നാട്ടിലേക്കും അവിടെ നിന്നും കേരളത്തിലേക്കും കുടിയേറിയ വെള്ളാളർ എന്ന അതിപ്രാചീന ദ്രാവിഡ ജനസമൂഹ ഡോ .കാനം ശങ്കരപ്പിള്ള ,പൊൻകുന്നം

മൊബയിൽ :9447036416

ഈമെയിൽ : drkanam@gmail.com

കേരളത്തിലെ അതിപുരാതനമായ ദ്രാവിഡ ജനസമൂഹം ആയ വെള്ളാളരെ കുറിച്ചുള്ള പരാമര്ശം വേദങ്ങളിലും ഉപനിഷത്തുകളിലും ഹിന്ദു പുരാണങ്ങളിലും ഇല്ല എന്നത് ശരിയാണ് .

എന്നാല് അവയ്‌ക്കെല്ലാം മുൻപ് രചിക്കപ്പെട്ട പതിറ്റുപ്പത്ത് , (Ten Idylls),പുറനാനൂറ് ,അകനാനൂറ് തുടങ്ങിയ പ്രാചീന സംഘകാലക്രുതികളില് കര്ഷകരും മൃഗപരിപാലകരും ദേശ വിദേശ വ്യാപാരികളുമായ, നഗര നിര്മ്മാതാക്കളായ ,നാഗരികരായ ,കരകൗശല വിദ്യക്കാരായ അക്ഷര ജ്ഞാനികളായ,വസ്ത്ര ധാരികളായ വെള്ളാള സമൂഹത്തെ കണ്ടെത്താം. സംഘ കാലക്രുതികളില് തമിഴകത്തെ ഭൂപ്രക്രുതി അനുസരിച്ച് ഐന്തിണ(അഞ്ച് തിണകള്) കളായി തിരിച്ചിരുന്നു.

കാടും മേടും നിറഞ്ഞ കുറിഞ്ഞി. കുറ്റിക്കാടുകളായ മുല്ല, ഊഷര ഭൂമിയായ പാല, നദീതട കൃഷിസ്ഥലങ്ങള് നിറഞ്ഞ "മരുതം" എന്ന നീർനിലം . കടലിനോടു ചേര്ന്ന നെയ്തല് എന്നിങ്ങനെ അഞ്ച് എണ്ണം .

നദീതടങ്ങളിലുള്ള “മരുത” നിലത്ത് ചുട്ട ഇഷ്ടിക കൊണ്ടുള്ള വീടു കെട്ടി കൃ ഷി ചെയ്യാന് തുടങ്ങിയ, ഇരുമ്പ് കൊഴു കൊണ്ടുള്ള കലപ്പ( നാഞ്ചില്) കണ്ടു പിടിച്ചവര് നിലം ഉഴുതിരുന്നവർ- "ഉഴവര്" എന്നറിയപ്പെട്ടു .

“പതിറ്റു പത്ത്” വ്യാഖ്യാതാവ് ഉഴവരെ രണ്ടായി തിരിച്ചു. മഴവെള്ളം കൊണ്ടു മാത്രം കൃഷി ചെയ്തിരുന്നവര് "കാരാളര്". നദികളെ വെട്ടിമുറിച്ച് ചാനലുകളുണ്ടാക്കിയ ഹലായുധന്മാര് വെള്ളത്തിന്റെ അധിപതികളായ ജലസേചന വിദഗ്ദരായി. അവര് "വെള്ളാളര്" എന്നറിയപ്പെട്ടു.

അവരാണ് ആദ്യമായി ആസൂത്രിത നഗരങ്ങള് നിര്മ്മിച്ച അക്ഷര ജ്ഞാനികള്.

"നഗരത്തെ പോലെ സുന്ദരി"എന്ന ചിലപ്പതികാര ഉപമ കാണുക .( ഡോ.ആര് ബാലക്രുഷ്ണന് ഐ.ഏ.എസ്സിന്റെ യൂടൂബ്‌ പ്രഭാഷണം കേള്ക്കുക) https://youtu.be/93mqRKgoezU. വേദങ്ങളിലും ഇതിഹാസങ്ങളിലും നഗരങ്ങൾ ഇല്ല എന്നോർക്കുക .

1876 ല് തിരുനെല് വേലിയിലെ ആദിച്ചനല്ലൂരില് നിന്നു ഡോ ജാഗോര് കണ്ടെത്തിയ പുരാവസ്തുക്കള് മുഴുവന് ബര്ലിന് മ്യൂസിയത്തിലായി.

Some Early Soverigns of Travancore എന്ന പ്രബന്ധം വഴി തിരുവിതാംകൂറിന്റെ ശാസ്ത്രീയ ചരിത്ര പിതാവായി മാറിയ, Age of Thirunjana Sambandhar എന്ന പ്രബന്ധം വഴി ശാസ്ത്രീയ ദക്ഷിണേന്ത്യന് ചരിത്ര പിതാവായി മാറിയ,ആലപ്പുഴക്കാരന്, തിരുവിതാംകൂറിലെ ആദ്യ എം.ഏ ബിരുദധാരി,മനോന്മണീയം പെരുമാള് സുന്ദരം പിള്ള ( Tamilisn Antiquary https://archive.org/details/in.ernet.dli.2015.202576 കാണുക )1890 കളില് എഴുതി:-"യഥാര്ഥ ഭാരത ചരിത്രം എഴുതണമെങ്കില് തെന്നിന്ത്യയിലെ നദീതടങ്ങളില് ഉല്ഖനന പഠനങ്ങള് നടത്തണം".

പക്ഷേ പഠനം നടന്നത് സിന്ധു ഗംഗാ തടങ്ങളില് സര് ജോണ് മാര്ഷലിന്റെ നേത്രുത്വത്തില്.

അതാകട്ടെ 1920 നു ശേഷവും.

മാര്ഷല് ഹാരപ്പന് നാഗരികത കണ്ടെത്തി. അത് വെള്ളാള സംസ്ക്രുതി എന്ന് സ്ഥാപിച്ചത് സഖാവ് പി. ഗോവിന്ദപ്പിള്ളയുടെ ചരിത്ര അദ്ധ്യാപകന് പ്രൊ.എച്ച് ഹേരാസും. https://www.facebook.com/622760475/posts/10157995870960476/ വായിക്കുക. ഭാരത സര്ക്കാര് റവ.ഫാദര് ഹേരാസിന്റെ സ്മരണ നിലനിര്ത്താന് തപാല് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട് .വേലനെ ,വേൽ മുരുകനെ ആരാധിക്കുന്നവർ മുഴുവൻ വെള്ളാളർ എന്നാണു റവ. ഫാദർ എച്ച്. ഹേരാസ് എന്ന ഇന്തോളജിസ്റ് പറയുന്നത് .

വെള്ളാളകുലം ആ ജസ്യൂട്ട് പുരോഹിതനെ ഒരു കാലത്തും മറക്കില്ല.തങ്ങളുടെ പഴമയേയും പെരുമയേയും മാലോകരെ അറിയിച്ചത് ആ പരോഹിതന് ആണല്ലോ.

2021 ൽ താമ്രപര്ണ്ണി നദീതട( മരുതം തിണ) ത്തില് നിന്നും 3200 വര്ഷം പഴക്കമുള്ള കലത്തില് നെല് വിത്ത് കണ്ടെത്തി എന്ന് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന് തമിഴ് നാട് നിയമസഭയെ അറിയിച്ചു.

മധുരയില് നിന്ന് 12 കിലോമീറ്റര് അകലെ വൈഗ നദിതടമായ (മരുതം തിണ) കീല(ഴ)ടിയില് നടന്നു വരുന്ന ഉല്ഘനനം 2023 അവസാനം ഒന്പതാം ഘട്ടം .മാർച്ചിൽ പതിനെട്ടു കോടി ചെലവഴിച്ചു സ്റ്റാലിൻ സർക്കാർ അവിടെ ഒരു മ്യൂസിയം സ്ഥാപിച്ചു ഖനനത്തിൽ കിട്ടിയ പുരാവസ്തുക്കൾ സംരക്ഷിച്ചു വരുന്നു .വെള്ളിയാഴ്ച അവധി ദിവസം .ഒരു ദിവസം മുഴുവൻ കാണാനുള്ള വക അവിടെയുണ്ട് ,ഫീസ് നിസ്സാരം .

തിരുപ്പുറ കുണ്ട്രത്തിനു നേരെ കിഴക്കുള്ള കീഴടി(കീലടി ) പ്രാചീന മധുരാപുരി ആയിരിക്കണം. അവിടെ കണ്ടെത്തിയ വസ്തുക്കളില് ചിലത് ഫ്ളോറിഡയില് ബീറ്റാ കാര്ബണ് പരിശോധകള് നടത്തി കാലനിര്ണ്ണയം നടത്തി . അവയ്ക്ക് 3200 വര്ഷത്തില് കുറയാത്ത പഴക്കം .

4×2×1. അനുപാതത്തില് ചുട്ടെടുത്ത ഇഷ്ടിക കൊണ്ടുള്ള വീടുകള്, നെയ്ത്ശാലകള്, മൂടിയ ഓടകള്,ജലസേചന ചാലുകള്, ജലസംഭരണികള്, വീടുകളിലെ ശുചി മുറികള്, ചുട്ടെടുത്ത കറപ്പും ചെമപ്പും നിെറമുള്ള മണ്കലങ്ങള്, അവയില് ആട്ടിന് കൊമ്പ് പേനകള് കൊണ്ട് തമിഴില് കോറിയ ഉടമനാമം എന്നിവയൊക്കെ വെള്ളാള പഴമയേയും പെരുമയേയും കാട്ടിത്തരുന്നു.

തുണി നെയ്യാനും തുന്നാനും ഉള്ള ഉപകരണങ്ങള്, അളവുതൂക്ക കട്ടികള് ,വിനോദ ഉപകരണങ്ങള്, അച്ചുകള് ,മുദ്രകള്,ജല്ലിക്കെട്ട് പൂഞ്ഞി കാളകളുടെ ചിത്രം, സ്വര്ണ്ണ ലോലക്കുകള് ,അറബി നാണയങ്ങള് എന്നിവ അക്കാലത്തെ കര്ഷക- അജപാലക-ചെട്ടി(വ്യാപാരി)- ചാലിയ- പാണ-കുശവ -ഐന് കമ്മാള ദ്രാവിഡ വെള്ളാള സമൂഹത്തിന്റെ പഴമയും പെരുമയും കാട്ടുന്നു.വെള്ളാള കുലത്തിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരുന്ന പല വിഭാഗങ്ങൾ ഉണ്ടായിരുന്നു എന്നും അവരുടെ ഇടയിൽ അവർണ്ണ സവർണ്ണ വ്യത്യാസം ഉണ്ടായിരുന്നില്ല എന്നും പ്രത്യേക ജാതിയും ഇല്ലായിരുന്നു എന്ന സത്യം മ്യൂസിയം നമ്മെ ഓർമ്മിപ്പിക്കുന്നു .

കൂടതലറിയാന് മലയാളത്തിലും ഇംഗ്ളീഷിലും തമിഴിലും കിട്ടുന്ന കീഴടി യൂട്യൂബ് വിഡിയോകള് കാണുക.കേള്ക്കുക. https://youtu.be/Zp18nG4mfa8 "ഹാരപ്പ മുതല് വൈഗവരെയുള്ള യാത്ര" ഡോ.ആര് ബാലക്രുഷ്ണന് എഴുതിയ പഠനം (റോജാ മുത്തയ്യ റിസേർച് ലൈബ്രറി ചെന്നൈ പ്രസിദ്ധീകരണം വായിക്കുക. https://youtu.be/NZI9SqRcMJc

എൻ്റെ പ്രിയ സ്നേഹിതൻ അന്തരിച്ച ശ്രീ എം ചിദംബരൻ പിള്ള.കണ്ണാട്ടു പറമ്പിൽ തയാറാക്കിയ വെള്ളാളരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും 1995 ജനുവരിയിൽ ചേർത്തല ഇന്ദിരാ ജനാർദ്ധനൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു .അതിന്റെ കോപ്പികൾ ഇപ്പോൾ ലഭ്യമല്ല .എൻ്റെ കൈവശമുണ്ടായിരുന്ന കോപ്പി എൻ്റെ പ്രിയ സുഹൃത്ത് ഹരികുമാറിന് നൽകി .ഹരികുമാർ ഇളയിടം ഇന്ദിരാ ജനാർദ്ധനൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ അനുവാദം വാങ്ങി ആ അപൂർവ ഗ്രൻഥം പുനഃ പ്രസിദ്ധീകരിക്കാൻ തയാർ ആയതിൽ എനിക്ക് ഏറെ സന്തോഷം .

വെള്ളാളർ എന്ന അതി പ്രാചീന ദ്രാവിഡ സമൂഹത്തെ കുറിച്ച് അവർക്കു പോലും കാര്യമായ വിവരമില്ല .വെള്ളാളർ എന്ന ദ്രാവിഡ സമൂഹത്തെ കുറിച്ച് വായനക്കാർക്കു മുൻപിൽ ഏതാനും ചില കാര്യങ്ങൾ അവതരിപ്പിക്കാൻ അവസരം തന്ന ശ്രീ .ഹരികുമാറിന് നന്ദി .

Saturday, September 23, 2023

കുടുംബത്തിൽ പിറന്നവനോ നിങ്ങൾ ? ================================== 9447035416 ഡോ .കാനം ശങ്കരപ്പിള്ള ആണെങ്കിൽ നിങ്ങളുടെ കുടുംബത്തിന്റെ ഒരു ചെറുവിവരണം രേഖപ്പെടുത്തി സൂക്ഷിക്കണം എന്ന ആഗ്രഹം നിങ്ങൾക്കില്ലേ ? നിങ്ങളുടെ പിഗാമികൾ അത് വല്യ നിധി പോലെ കാത്തു സൂക്ഷിക്കും . ആരായിരുന്നു നിങ്ങളുടെ മുതിർന്ന കാരണവർ ? മക്കൾ ആരെല്ലാം ?അവരുടെ ബന്ധുക്കൾ ആരെല്ലാം ? നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ എഴുതി അയച്ചു തരുക. അടുത്ത ജനുവരിയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന “വെള്ളാളർ കുലം -പഴമയും പെരുമയും” എന്ന വെള്ളാള ചരിത്ര ഗ്രന്തത്തിൽ നിങ്ങളുടെ കുടുംബവും രേഖപ്പെടുത്തപ്പെടും . പഴയകാല ഫോട്ടോകൾ ,രേഖകൾ എന്നിവയും അയച്ചു തരുക . അവ നഷ്ടപ്പെടാതെ നമുക്ക് സൂക്ഷിക്കാം . ആദ്യ പതിപ്പ് കാലിക്കോ ബയന്റിങ് 300 കോപ്പികൾ മാത്രം . കവറുകളിൽ മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരുമായ പ്രമുഖ വെള്ളാളരുടെ ഫോട്ടോകൾ (മൊത്തം 50 -60 ഫോട്ടോകൾ ) അവരുടെ ലഘുജീവചരിത്രം ഉൾപ്പേജുകളിൽ . വേഗമാകട്ടെ ,ഇന്ന് തന്നെ എഴുതുക കഴിയും വേഗം അയച്ചു തരുക. രതീഷ് നാരായണൻ എം ഏ 8943 3244 11 Email :rathish1896@gmail.com ഡോ .കാനം ശങ്കരപ്പിള്ള 9447035416 ഇമെയിൽ: drkanam@gmail.com

Tuesday, June 06, 2023

കപ്പേല് രാജാവും ദൈവം കുഞ്ഞച്ചനും

കപ്പേല് രാജാവും ദൈവം കുഞ്ഞച്ചനും (കാനംഎഴുപതുവര്ഷംമുമ്പ്) ====================

ബാല്യകാല സമരണകളിൽ ഒളി മങ്ങാതെ നിൽക്കുന്നവരാണ് കാനത്തിലെ "കപ്പേല് രാജാവും" പിന്നെ "ദൈവം കുഞ്ഞച്ചനും". കൃഷ്ണവിലാസം (കപ്പയിൽ) കൃഷ്ണപിള്ള എന്ന കിട്ടിശ്ശാർക്കു നാട്ടുകാർ കൊടുത്ത ഓമനപ്പേരാണ് കപ്പേല് രാജാവ്. കൊടുങ്ങൂരിലേയ്ക്ക് താമസം മാറ്റിയ എന്നാൽ കാനം നാലാനിക്കുഴി കാവിനുഎതിരെ സ്ഥലം ഉണ്ടായിരുന്ന കുഞ്ഞച്ചനെ ദൈവം എന്നും കാനംകാർ വിളിച്ചുപോന്നു

കുന്നേപറമ്പിൽ എന്ന കുടുംബത്തിലെ അംഗം ആയിരുന്നു കൃഷ്ണവിലാസം കൃഷ്ണൻനായർ തുണ്ടത്തിൽ കുടുംബം വക സ്ഥലം,മ്ലാക്കുഴിയിൽ ആറുമുഖം പിള്ള,ചെറുകാപ്പള്ളിൽ ശിവരാമപിള്ളഎന്നിവരുടെ വീതത്തിലുള്ളസ്ഥലങ്ങളിൽ കുറേ വച്ചുപാതി വ്യവസ്ഥയിൽ ദേഹണ്ഡം ചെയ്യാൻ എടുത്ത കിട്ടുശ്ശാർ ആണ്കപ്പൽ രാജാവായി അറിയപ്പെട്ടത് . മ്ലാക്കുഴിയിൽ വകസ്ഥലത്തിൽ പകുതി കിട്ടുശ്ശാർക്കു കിട്ടി.എന്നാൽ സർക്കാർ പുതിയ നിയമം കൊണ്ടുവന്നതിനാൽ ചെറുകാപ്പള്ളിൽ ശിവരാമപിള്ളയ്ക്ക് പാതിസ്ഥലം നൽകാതെ കിട്ടുശ്ശാർക്കു മുഴുവൻ സ്ഥലവും സ്വന്തമായി കിട്ടി കറുത്ത് കുറുകിയ ശരീരം ആദ്യ ഭാര്യയിൽ ഒരുമകൾ വടക്കേ പറമ്പില് താമസിച്ചു പോന്നു.

.രണ്ടാമത്തെ വിവാഹം നെടുംകുന്നത്ത് അഞ്ചുപേണ്മക്കളും നാല് ആണ്മക്കളും മൂത്തമകൻ നാണുനായർ അവിവിഹാതിനായ ഒരസുരവിത്തായിരുന്നു. രണ്ടാമൻ കുട്ടപ്പൻ നായർ. പ്രഭാകരൻ നായർ ഭാര്യ രാജമ്മയോടോപ്പം (ഇരുവരും അധ്യാപകർ )കുടുംബത്തിൽ താമസിക്കുന്നു. അനിയൻ(രാഘവൻനായർ )പുരയിടത്തിൽ രാഘവൻ നായരുടെ മകള് ചെല്ലമ്മയെ വിവാഹം കഴിച്ചു .ഇരുവരും അധ്യാപകർ മലബാറിലേക്ക് കുടിയേറി

മൂത്തമകൾ ജാനകിയമ്മയെ പരമേശ്വരൻ പിള്ള വിവാഹം കഴിച്ചു അവർ ചെറുകാപ്പള്ളിൽ താമസിച്ചു ലക്ഷിമികുട്ടിയെ പൊന്കുന്നത്ത് കുമാരൻ വക്കീൽ വിവാഹം കഴിച്ചു. പങ്കജാക്ഷി മുണ്ടക്കയത്തും ചിന്നമ്മയെ ആലപ്പുഴക്കാരൻ സോമൻ നായർ എന്ന വിമുക്ത െെഭടന് വിവാഹംകഴിച്ചു. ഇളയമകൾ രാജമ്മയെ ആനിക്കാട് മുൻഷി കൃഷ്ണൻ നായരും വിവാഹം ചെയ്തു കിട്ടുശ്ശാരുടെ ചില പരാമര്ശങ്ങള് ചില പ്രത്യാഘാതങ്ങള് ഉണ്ടാക്കിയിരുന്നു എന്ന് നാട്ടുകാര് കരുതി.അതിനാല് അദ്ദേഹത്തിന്റെ നോട്ടത്തില് പെടാതിരിക്കാന്. ശ്രദ്ധിച്ചിരുന്നു എന്നത് രസകരമായ ഓര്മ്മ.അത്തരം ചില കഥകളുണ്ടായിരുന്നു നാട്ടില് മഹാപിശുക്കൻ ആയിരുന്ന ദൈവം കുഞ്ഞച്ചൻ കൗപീനവും ഒറ്റത്തോർത്തുമായാണ് നടന്നിരുന്നത് കുബേരനായിരുന്ന ദൈവത്തിന്റെ കൊച്ചുമകളാണ് അൽഫോൻസ് കന്ണ്ണന്താണത്തിന്റെ ഭാര്യ

Saturday, May 27, 2023

വെള്ളാളർ എന്ന് പറഞ്ഞാൽ ആര് ?

വെള്ളാളർ എന്ന് പറഞ്ഞാൽ ആര് ? =================================== ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com
വെള്ളാളർ ആർ എന്നറിയാവുന്നവർ ഭൂമി മലയാളത്തിൽ വിരളം . തികച്ചും അപൂർവ്വം എന്ന് തന്നെ പറയാം .വെള്ളാളർക്കു പോലും അറിയില്ല .അതിനാൽഅവരിൽ മിക്കവരും സമുദായം പറയേണ്ട ആവശ്യം വന്നാൽ “പിള്ള”സമുദായം , കെ.വി .എം. എസ് അല്ലെങ്കിൽ ,നായർ ,അല്ലെങ്കിൽ എൻ. എസ് .എസ് എന്നെല്ലാം പറഞ്ഞു കളയും.എൻ്റെ പ്രിയ സുഹൃത്ത് ,കുറിച്യ പാരമ്പര്യം അവകാശപ്പെടുന്ന മാധ്യമ പ്രവർത്തകൻ K.G Prasasu തുടങ്ങിയവർ വെള്ളാളരിൽ ചിലരുടെ നിറം കണ്ടാവണം വെള്ള നിറക്കാർ(ആൾക്കാർ ) എന്ന് പോലും സംശയിക്കുന്നു .സർക്കാർ ഡോക്ടർ ആയി ജോലി നോക്കും കാലം (1980-99) ചിലർ എന്നെ ഒരു നമ്പൂതിരി ആയി കണക്കാക്കിയിരുന്നു . തുറന്നു പറയട്ടെ, വെള്ളാളർക്കിടയിൽ നമ്പൂതിരി സംബന്ധം ഇല്ലായിരുന്നു . “അമ്മി ചവുട്ടി അരുന്ധതി കാണൽ “ എന്ന ആചാരം വിവാഹ സമയത്ത് നടത്തി അരുന്ധതിയെ നോക്കി പ്രതിജ്ഞ ഏകഭർതൃ പ്രതിജ്ഞ എടുക്കുന്നവർ ആയിരുന്നു വെള്ളാള വനിതകൾ( ചേർത്തല ചിദംബരം പിള്ള എന്ന അതിസുന്ദരൻ എഴുതിയ വെള്ളാളരുടെ ആചാരങ്ങൾ എന്ന കൃതി കാണുക ) വെള്ളാളർ എന്നാൽ “വെള്ള നിറമുള്ളവർ” എന്നല്ല ധരിക്കേണ്ടത് . അവരിലും ഇരുനിറ ക്കാരും എന്തിനു കരിപോലെ കറുത്തവരും ഉണ്ട് . തേർസ്റ്റൻ,രങ്കാചാരി (Castes and Tribes of South India Asian Paublications Madras Vol 7) വെള്ളം കൊണ്ട് കൃഷി ചെയ്യുന്നവർ വെള്ളാളർ എന്നെഴുതി വച്ച 1900 കാലം മുതൽ പലരും അത് ആവർത്തിക്കാൻ തുടങ്ങി .അപ്പോൾ, വെള്ളം ഇല്ലാതെ കൃഷി ചെയ്യാമോ എന്ന് ചിലർ (അന്തരിച്ച മുൻ മന്ത്രി കെ.ശങ്കരനാരായണ പിള്ള എന്ന “ബ്രാഹ്മണ” വെള്ളാള കുലജാതൻ ചോദിച്ച ചോദ്യം ). മഴവെള്ളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്നവർ “കാരാളർ” എന്നും ജലസ്രോതസുകളിൽ നിന്ന് ചാനലുകൾ വെട്ടിയും തടയണ കെട്ടിയും ഹലം (ബലരാമന്റെ കലപ്പ) ഉപയോഗിക്കുന്നവരും “വെള്ളാളർ” എന്നും ചിലർ വ്യാഖ്യാനിച്ചു . ”വെള്ളായ്മ”(തമിഴിൽ കൃഷി ) നടത്തുന്നവർ വെള്ളാളർ എന്ന് മറ്റുചിലർ . വേൽ മുരുകനെ ആരാധിക്കുന്നവർ എന്ന് നസ്രാണി പുരോഹിതൻ ആയിരുന്ന ഫാദർ എച്ച് ഹേരാസ് (Vellalas of Mohonjodaro The Indian Historical Quarterly Vol XIC Calcutta !938 pp 245-255). വേള് ഭരണാധികാരികളുടെ “ആളർ”(കീഴാളർ ,അനുയായികൾ ) ആയിരുന്നു എന്ന് ചരിത്ര ശബ്ദനിഘണ്ടു കാരൻ ഇടപ്പള്ളി തമ്പുരാൻ പാരമ്പര്യം പേറുന്ന വസന്തസഖൻ(കാമദേവ സദൃശ്യൻ ) എന്ന കോളേജ് പ്രൊഫസ്സർ. ഇനിയും പലരും പലതും പറയും എഴുതും .ഇതാ ഇപ്പോൾ കുറിച്യരുടെ പിൻഗാമികൾ എന്ന് മാധ്യമ പ്രവർത്തകൻ K.G Prasadu ( ?K = Kurichyar) ഭാരത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിവരെ പോയും , ഹിമാചൽ പ്രദേശിൽ പോയും സിന്ധു നദീതടവും മധുരയ്ക്ക് സമീപം കീഴ (ല )ടിയിൽ പോയി ഇക്കഴിഞ്ഞ മാർച്ചിൽ (2023) അവിടെയുള്ള ഖനന പരിപാടികളും കണ്ടിരുന്നു . ഖനനത്തിൽ നിന്ന് കിട്ടിയ വസ്തുക്കൾ പ്രദർശിക്കുന്ന മ്യൂസിയവും കണ്ട ,പഠിച്ച വ്യക്തി എന്ന നിലയിൽ വെള്ളാളർ ആരെന്നു പരിചയപ്പെടുത്തട്ടെ .
സംഘ കാലഘട്ടത്തിൽ (ബി സി മുന്നൂറു മുതൽ സി.ഈ മുന്നൂറു വരെ എന്നായിരുന്നു പഴയ ധാരണ .എന്നാൽ അതിപ്പോൾ ബി സി അറുനൂറു വരെ പിന്നോട്ട് പോയിരിക്കുന്നു .ഇനിയും പിന്നോട്ടു പോകാം ) പെറുക്കി തീറ്റി ഒഴിവാക്കി കൃഷി ചെയ്യാൻ ഉറച്ചു 4 x 2 x 1 അനുപാതത്തിലുള്ള ചുടുകട്ട ഇഷ്ടികകളാൽ അതിസുന്ദരൻ വീടുകെട്ടി ,നദീതടങ്ങളിൽ (മരുതം തിണ എന്ന സംഘകാല ഭാഷ )സ്ഥിരതാമസമാക്കിയ സുന്ദരൻമാരും സുന്ദരികളും തുന്നിയ വസ്ത്രധാരികളും ആയിരുന്ന പരിഷ്കൃത ദ്രാവിഡ സമൂഹമാണ് വെള്ളാളർ.അവരുടെ സ്ത്രീകൾ കറപ്പും ചെമപ്പും നിറമുള്ള മണ്കലങ്ങളിൽ ഉടമകളുടെ പേരുകൾ മാൻ കൊമ്പാൽ “കീറി”യിട്ടിരുന്നു .പ്രാചീന തമിഴി (ബ്രഹ്മി )ലിപികളിൽ . ശുചിമുറികൾ ഉള്ള വീടുകൾ .ആധുനിക രീതിയിലുള്ള മൂടിയ ഓടകൾ .അരഞ്ഞാണമുള്ള കിണറുകൾ ,കളിപ്പാട്ടങ്ങൾ ,വിനോദത്തിനുള്ള ചതുരംഗ കട്ടകൾ .ഹാരപ്പയിൽ കണ്ടത് പോലുള്ള ചിത്ര മുദ്രകൾ അവയിൽ “പിള്ള” എന്ന ചിത്രാക്ഷരങ്ങൾ .അറബി നാണയങ്ങൾ .ഇരുമ്പിൽ തീർത്ത ആയുധങ്ങൾ ,സ്വർണ്ണ ജിമിക്കികൾ .നൂൽ നൂക്കാനുള്ള തക്ലി ,തയ്യൽ ഉപകരണം ,ടെറാക്കോട്ട ചിത്രങ്ങൾ ,ജെല്ലിക്കെട്ടിലെ “പൂഞ്ഞി” ഉള്ള കാളകളുടെ മോഡലുകൾ .നർത്തകിയുടെ പ്രതിമ ,? പശുപതി ,ദേവി എന്നിവരുടെ വിഗ്രഹങ്ങൾ , മുരുകൻ എന്ന മുദ്ര എന്നിവയെല്ലാം ഹാരപ്പയിൽ മാത്രമല്ല കീഴടിയിലും ധാരാളമായി കാണാം . അക്ഷര വിദ്യ കരസ്ഥമാക്കിയ സുന്ദര നഗരങ്ങൾ കെട്ടിപ്പൊക്കിയ സംസ്കാര സമ്പന്നർ ആയിരുന്ന വൈഗ ,സിന്ധു ഗംഗാ തടങ്ങളിൽ സംഘകാലത്തുണ്ടായിരുന്ന വെള്ളായമ് കാരായ വെള്ളാളർ എന്ന അതി പ്രാചീന പരിഷ്കൃത “നകരത്താർ “ സമൂഹം .ചെട്ടിനാട് വാസികൾ അവരുടെ പിന് ഗാമികൾ അവരാണ് വെള്ളാളർ .അതിൽ കറുത്തവർ വരും വെളുത്തവരും ഇരു നിറക്കാരും . ഹാരപ്പയിൽ നിന്നും വൈഗ നദീതടത്തിലേക്കു കുടിയേറിയ വെള്ളാളരുടെ ചരിത്രം കുലാലരുടെ (കുശവരുടെ ) സഞ്ചാരവീഥി (Potters Route ) മനസ്സിലാകണമെങ്കിൽ കൊങ്കു വെള്ളാളൻ ആയ ആർ .ബാലകൃഷ്ണൻ IAS ( Rtd Chief Secratary Odisha) എഴുതിയ ഗവേഷണ പ്രബന്ധം മനസ്സിരുത്തി വായിക്കണം.ഒന്നല്ല പലതവണ ( Journey of A Civilization- Harappa to Vaiga Roja Muthayya Reserch Library Publications,Chennai, Pages 324. Price Rs 2400 ) അവരിൽ കുലാലർ എന്ന ആദ്യ കാല വിഗ്രഹ -കല നിർമ്മാതാക്കൾ പൂജാരികൾ ആയിരുന്നു .മധുരമീനാക്ഷി കോവിലിലെ പൂജാരികൾ ബ്രാഹ്മണർ ഓടിക്കും വരെ കുലാല വെള്ളാളർ ആയിരുന്നു .നമ്മുടെ ഗോവിന്ദൻ മാഷിന്റെ പൂർവികർ .അവരിൽ നെയ്ത്തുകാരും തയ്യൽ കാറും ആശാരി മൂശാരി തച്ചൻ കൊല്ല ൻ പണിക്കാർ (ഐകമ്മാളർ എന്ന് പിക്കാലം വിളിക്കപ്പെട്ടവർ .അതിനു ശേഷം വിശ്വകർമ്മജർ എന്ന് വിളിക്കപ്പെട്ടവർ വെള്ളാളരെ ചിലർ വെള്ളാള പിള്ള മാർ എന്ന് വിളിക്കും . ചിലർ വെള്ളാള ചെട്ടികൾ എന്നും. മറ്റുചിലർ വെറും ചെട്ടികൾ എന്നും. ചിലർ കോണക ചെട്ടികൾ എന്ന് പോലും വിളിച്ചിരുന്നു . കൗപീന ധാരണം ആദ്യം തുടങ്ങി, നഗ്നത നെയ്തെടുത്ത തുണിയാൽ ആദ്യം മറച്ചുതുടങ്ങിയത് നദീതട വാസികൾ ആയിരുന്ന വെള്ളാളർ .അവർ നദീതടങ്ങളിൽ പഞ്ഞി മരം നട്ടു .പഞ്ഞി നൂലാക്കി .നൂൽ നെയ്ത കൗപീനം ഉണ്ടാക്കി . തുണി കൊണ്ട് നഗ്നത മറച്ചു തുടങ്ങി . നായർ പെൺകുട്ടികൾ 1900 കാലിൽ കവുങ്ങിൻ കൂമ്പാള ആണ് ഉടുത്തിരുന്നത് എന്നറിയണമെങ്കിൽ വിദ്യാനന്ദ തീർത്ഥ പാദസ്വാമികൾ ,പണ്ഡിറ്റ് സി .രാമകൃഷ്ണൻ നായർ എന്നിവർ ചേർന്നെഴുതിയ തീർത്ഥ പാദസ്വാമികൾ ജീവചരിത്രം രണ്ടാം ഭാഗം പുറം വായിക്കണം .ചിത്രങ്ങൾ കാണുക .ചട്ടമ്പി സ്വാമികൾ കൂമ്പാള ഉടുത്ത പെണ്കുട്ടിയുമൊത്ത് എടുത്ത കുടുംബചിത്രം പോലും ലഭ്യമാണ് . സംഘകാലത്ത് നെയ്ത്ത് തൊഴിലാക്കി മരുതം വെള്ളാളർ പിൽക്കാലം ചാലിയർ അഥവാ പത്മശാലിയർ ആയി എന്നതു ചരിത്രം . സംഘകാല മരുതം തുന്നൽക്കാർ പാണർ . അവർ സൂചി വെള്ളാളർ എന്നറിയപ്പെട്ടു .
ആദ്യകാല സ്വാതന്ത്ര്യ പോരാളി ,”ജയ്ഹിന്ദ്” മുദ്രാവാക്യം കണ്ടെത്തിയ ,നേതാജി സുഭാഷ് ചന്ദ്രബോസിന്റെ രാഷ്‌ടീയ ഗുരു “എംഡൻ “ചെമ്പകരാമൻ പിള്ള സൂചി വെള്ളാളർ വിഭാഗമായ പാണർ ആണത്രേ . അനന്തപുരിയിലെ വിക്ടോറിയാ ജൂബിലി ടൗൺ (വി. ജെ .റ്റി) ഹാളിനു ജയ്ഹിന്ദ് ചെമ്പകരാമൻ പിള്ളയുടെ പേര് നേടാനുള്ള എൻ്റെ ശ്രമത്തിനു തട ഇട്ടതു അനന്തപുരിയിലെ ചില ബ്രാഹ്മണ വെള്ളാള നേതാക്കൾ . .കവടിയാറിൽ അടിപൊളി സ്മാരകമുള്ള വെങ്ങാനൂർ കാരൻ മഹാത്മാ അയ്യങ്കാളിയ്ക്കു ചെമ്പകരാമന്റെ ജന്മ വീടിനു സമീപമുള്ള ഹാളിന്റെ പേരിൽ രണ്ടാം സ്മാരകം . പാവം പാണർ .അവരുടെ സങ്കടം ആരറിവാൻ ? നമ്മുടെ മുൻ മുഖ്യൻ പട്ടം താണുപിള്ള, മുൻആരോഗ്യ മന്ത്രി എൻ കെ ബാലകൃഷ്ണൻ , കായിക താരം പി.ടി ഉഷ,നടി കാവ്യാ മാധവൻ എന്നിവർ നെയ്ത്തുകാരായ മരുതം സമൂഹത്തിന്റെ (അവർ ചാലിയർ എന്നറിയപ്പെട്ടു ) പിൻഗാമികൾ ആവണം . നായന്മാരിൽ പതിനെട്ടോ ഇരുപത്തി ഒന്നോ ഉപജാതികൾ (നായർ ചരിത്ര ദൃഷ്ടിയിലൂടെ പുറം 143-148 ) ഉള്ളപ്പോൾ വെള്ളാളരിൽ നൂറ്റി അൻപതോളം ഉപവിഭാഗങ്ങൾ ഉണ്ട് .പൂർണ്ണ ലിസ്റ്റ് വിക്കിയിൽ ലഭ്യം . പക്ഷെ അവരെല്ലാം സംഘ കാലത്ത് ഒരേ പേരിൽ അറിയപ്പെട്ടു . വെള്ളാളർ അവരിൽ കർഷകർ ആ പേര് നിലനിർത്തി
ഇടയർ യാദവർ ആയി കോൽ കൈവശക്കാരായ അവർ കോൻ ആയി രാജാവ് .വേണാട് രാജാവ് ഉദാഹരണം . കച്ചവടത്തിന് പോയവർ ചെട്ടികൾ ആയി കാലം നിർമ്മിച്ചവർ കുലാലർ (കുശവൻ )ആയി നെയ്ത്തുകാരൻ ചാലിയൻ .തുന്നൽക്കാരൻ പാണൻ . കൽപ്പണി ചെയ്തവൻ കൊത്തൻ ആയി തട്ടിപ്പണി ചെയ്തവൻ ആശാരി മൂശാരി കൊല്ല ൻ ,തട്ടാൻ പ്രാണാപഹാരി (മീശപ്രകാശകൻ -ഭരതൻ പണ്ഡിതൻ ) എന്നിവരൊക്കെ മരുതം വാസികളായ വെള്ളാളരുടെ അവാന്തര വിഭാഗങ്ങൾ ആയിരുന്നു ഒരമ്മ പെറ്റ മക്കൾ ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി താൻ ഒരേ ഒരു മതം ഒരേ ഒരു കടവുൾ എന്ന് ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികൾ പറയാൻ കാരണം അതാണ് ശിവരാജയോഗികളുടെ ബൈബിൾ ആയ തിരുമൂലർ തിരുമന്ത്രം പറഞ്ഞ “ഒൻട്രെ കുലം ഒരുവനേ തൈവം .” ശ്രീനാരായണ ഗുരു അത് മലയാളത്തിൽ കവിത ആക്കി ശ്രീനാരായണീയർ അത് മുദ്രാവാക്യമാക്കി തിരുമന്ത്രം മറ്റൊന്ന് കൂടി പാടി ആൻ പേ ദൈവം ഇ ൦ ഗ്‌ളീഷുകാർ അത് GOD IS LOVE എന്നാക്കി കുമാരൻ ആശാൻ മലയാള മൊഴിമാറ്റം നടത്തി സ്നേഹമാണഖില സാരമൂഴിയിൽ തിരുമൂലർ തിരുമന്ത്രം ഇപ്പോൾ മലയാളത്തിൽ കിട്ടും .ഡി.സി ബുക്സ് അത് നൽകും വായിക്കുക , “ഭോഗവും ഭോഗവും യോഗികൾക്ക് ആവാം.” ( ശ്ലോകം 1491പുറം 457) യോഗികൾ കുടുംബജീവിതം നയിക്കണം എന്ന് പാടി തിരുമൂലർ . എത്രയോ വലിയ സത്യം . അയ്യാസ്വാമികൾ ചെയ്തത് കാണുക . ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അത് മനസിലാക്കിയില്ല

Tuesday, March 07, 2023

നവോത്ഥാന പേരുകൾ

ഡോ .കാനം ശങ്കരപ്പിള്ള

9447035416

drkanam@gmail.com പച്ചക്കുതിര 2023 മാർച്ചു ലക്കത്തിൽ നവീകരണം എന്ന തലക്കെട്ടിനടിയിൽ “ഭാഷയിലെ നവോത്ഥാനങ്ങൾ” എന്ന പേരിൽ ഡോ .പി ഏ .അബുബക്കർ എഴുതിയ ലേഖനം താല്പര്യപൂർവ്വം വായിച്ചു .

സമുദായ നാമങ്ങളിൽ വന്ന നവോത്ഥാനം അദ്ദേഹം കാണാതെ പോയി .അടുത്തകാലത്ത് ചങ്ങമ്പു ഴ യുടെ “വാഴക്കുല” വീണ്ടും ചർച്ചാവിഷയമായി . ഇന്നായിരുന്നു ചങ്ങമ്പുഴ എഴുതുന്നു എങ്കിൽ അതിലെ പേരുകൾ അതുപോലെ ഉപയോഗിക്കുകില്ലാ .മലയ “ചേരമർ” തൻ മാടം എന്നോ മറ്റോ എഴുതേണ്ടി വരുമായിരുന്നു .
ഇന്ന് പുലയർ ഇല്ല; ചേരമർ . പറയർ ഇല്ല; സാംബവർ . മദിരാശിയിൽ ആദിദ്രാവിഡര് കുറവർ ഇല്ല; സിദ്ധനർ കമ്മാളർ ഇല്ല; വിശ്വകർമ്മജർ ശൂദ്രർ ഇല്ല; നായർ മുക്കുവർ ഇല്ല; ധീവരർ കണിയാൻ ഇല്ല; ഗണകൻ കൊങ്ങിണികൾ ഇല്ല;ഗൗഡ സാരസ്വത ബ്രാഹ്മണർ പണ്ടാരങ്ങൾ ഇല്ല; വീരശൈവർ . വന്നിട്ടും പോയിട്ടും പണ്ടത്തെ തരിസാപ്പള്ളി പട്ടയത്തിൽ (സി ഈ 849)പറഞ്ഞിരുന്ന വെള്ളാളരും (“പൂമിക്കു കരാളർ” ) ഈഴവരും മാത്രം അവരുടെ തനതു പേരുകൾ ഉപയോഗിക്കുന്നു . ഹാരപ്പ ,മോഹൻജൊദാരോ എന്നീ “മരുതം” തിണകളിൽ “വെള്ളായ്മ”(കൃഷി ) നടത്തിയിരുന്ന വെള്ളാളർ ഗംഗാതീരം വഴി തമിഴ് നാട്ടിലെ നദീതടങ്ങളിലും അവിടെ നിന്ന് പലവഴികളിലൂടെ പല കാലങ്ങളിൽ കേരളത്തിലേക്ക് കുടിയേറിയ കർഷക- അജഗോ പാലക -വണിക സമൂഹം . അവർ തങ്ങളുടെ പേരിൽ അഭിമാനം കൊള്ളുന്നു. അവർ പേര് മാറ്റില്ല .
ഈഴത്തു നാട്ടിൽ നിന്നും പാവഞ്ചി വഴി തേങ്ങയുമായെത്തിയ ഈഴവരും (സിംഹളരും) അവരുടെ പേരിൽ അഭിമാനിക്കുമ്പോൾ മറ്റുള്ളവർ, “നവീകരണം വഴി” പേരുകൾ പരിഷകരിച്ചു .

Thursday, February 16, 2023

ജീവചരിത്രം തെക്കൻ തിരുവിതാം കൂർ വീക്ഷണം

ഡോ .കാനം ശങ്കരപ്പിള്ള 9447035416
ചരിത്രം വ്യത്യസ്ത വീക്ഷണ കോണുകളിൽ എഴുതപ്പെടാറുണ്ട് . പാശ്ചാത്യ ഭാരതീയ വീക്ഷണരീതികൾ ആര്യ ദ്രാവിഡ വീക്ഷണങ്ങൾ ഗാന്ധിയൻ മാർക്സിയൻ വീക്ഷണങ്ങൾ തിരുവിതാം കൂർ മലബാർ വീക്ഷണങ്ങൾ തെക്കൻ, വടക്കൻ ,മധ്യ ,കേരളവീക്ഷണങ്ങൾ സംഘി കൊങ്ങി കമ്മി വീക്ഷണങ്ങൾ എന്നിങ്ങനെ ഇപ്പോൾ ഇതാ ജീവചരിത്രങ്ങളും അങ്ങനെ വിവിധ വീക്ഷണ രീതികളിൽ പി.എസ് .സി പരീക്ഷകൾ ക്കു തയാർ എടുക്കുന്നവർക്ക് വേണ്ടി നിരവധി വീഡിയോ ജീവചരിത്രങ്ങൾ നമുക്ക് ലഭ്യമാണ് . ഒരു തെക്കൻ തിരുവിതാംകൂർ തയാറാക്കിയ ഒരു തൈക്കാട് അയ്യാവ് ഗുരു വീഡിയോ നമുക്ക് കാണാം . 1.“അയ്യാ” ഗുരു എന്ന പ്രയോഗം തന്നെ തെറ്റാണ് അയ്യാ വൈകുണ്ഠന്റെ ശിഷ്യൻ എന്ന തോന്നൽ ഉളവാക്കുന്ന വിശേഷണം. തമിഴ് വംശജൻ ആയിരുന്ന സുബയ്യ പണിക്കർ എന്ന ശിവരാജയോഗിയെ തിരുവനന്തപുരം വാസികൾ വിളിച്ചിരുന്നത് തൈക്കാട് “അയ്യാവ്” എന്നും സൂപ്രണ്ട് “അയ്യാവ്” എന്നും ആയിരുന്നു . “അയ്യാവ്” എന്നത് തമിഴിൽ പിതാവ് . അയ്യാ വൈകുണ്ഠ സ്വാമികളുടെ “അയ്യാ” വഴിയുമായി “ശിവരാജ”യോഗിക്കു ബന്ധം ഒന്നും ഇല്ല. 2.സുബ്ബയ്യൻ ജനിച്ചത് കന്യാകുമാരി ജില്ലയിൽ അല്ല. അദ്ദേഹം ജനിച്ചത് നകലാപുരം എന്ന ദേശത്ത് നകലാപുരം തമിഴ് നാട്ടിലെ ചെങ്കൽ പേട്ടയിൽ ആണ് .പിൽക്കാലം ആന്ധ്രാ ഇപ്പോൾ കർണാടക സംസ്ഥാനം . ചെങ്കൽ പേട്ട കന്യാകുമാരിയിൽ അല്ല . കന്യാകുമാരിക്ക്‌ സമീപവും അല്ല . ചുരുക്കത്തിൽ അദ്ദേഹം തെക്കൻ തിരുവിതാം കൂർ കാരനല്ല . 3.”അയ്യാ വൈകുണ്ഠന്റെ ശിഷ്യൻ ആയിരുന്നു അയ്യാവ് സ്വാമികൾ “ ഹിമാലയൻ നുണ . അയ്യാവൈകുണ്ഠന് പഞ്ചപാണ്ഡവൻ മാരുടെ പേരിൽ അഞ്ചു ശിഷ്യർ മാത്രം . വൈഷണവ ഗുരുവായ അയ്യാ വൈകുണ്ഠന് ശിവരാജയോഗിയായ ശിഷ്യൻ ഉണ്ടാവില്ല. 4.തൈക്കാട് അയ്യാവിനു “ഗുരുവിന്റെ ഗുരു “ എന്നൊരു ബഹുമതി ഉണ്ടെന്നും ഗുരുവായ വൈകുണ്ഠ സ്വാമികളെ ഹഠയോഗം പഠിപ്പിച്ചതിനാൽ ശിഷ്യൻ ഗുരുവിന്റെ ഗുരു ആയി എന്ന് തെക്കൻ തിരുവിതാം കൂർ ഭാഷ്യം തൈക്കാട് അയ്യാവിനുള്ള വിശേഷണം “ഗുരുക്കന്മാരുടെ ഗുരു “ “ആചാര്യ ത്രയത്തിന്റെ ആചാര്യൻ” എന്നുമാണ് ഗുരുവിന്റെ ഗുരു എന്നല്ല. അയ്യാവൈകുണ്ഠൻ ,ചട്ടമ്പി സ്വാമികൾ , ശ്രീനാരായണ ഗുരു എന്നിവരുടെ ഗുരു ആയതിനാൽ അയ്യാവ് “ഗുരുക്കന്മാരുടെ ഗുരു” ആയി . ചട്ടമ്പി സ്വാമികൾ ,ശ്രീനാരായണ ഗുരു , മഹാത്മാ അയ്യങ്കാളി എന്നീ മൂന്നു ആചാരായൻ മാരുടെ ഗുരു ആയതിനാൽ “ആചാര്യ ത്രയത്തിന്റെ ആചാര്യൻ” ആയി വിശേഷിപ്പിക്കപ്പെടുന്നു ശിവരാജയോഗി തൈക്കാട് അയ്യാവ് സ്വാമികൾ . 5. തൈക്കാട് അയ്യാവ് സ്വാമികൾ എല്ലാ ശനിയാഴ്ച ദിവസങ്ങളിലും കന്യാകുമാരി ജില്ലയിലെ സ്വാമി തോപ്പിൽ എത്തി അയ്യാവൈകുണ്ഠ സ്വാമികളെ വന്ദിച്ചിരുന്നു എന്ന് ഡോ ജോയി ബാലൻ പി.എച് ഡി തീസിസിൽ . 6.”സ്വാതി തിരുനാളിന്റെ ഭരണകാലത്തു അയ്യാവ് സ്വാമികൾ തൈക്കാട് റസിഡൻസി സൂപ്രണ്ട് ആയിരുന്നു” .ഹിമാലയൻ തെറ്റ് . 1873- 1909 കാലത്തു മാത്രം ആയിരുന്നു തൈക്കാട് അയ്യാവ് റസിഡൻസിയിൽ സൂപ്രണ്ട് ആയിരുന്നത് . അതിനു മുൻപ് സുബ്ബയ്യൻ ബ്രിട്ടീഷ് മലബാറിൽ ആയിരുന്നു . തൈക്കാട് അയ്യാവ് സൂപ്രണ്ട് അയ്യാവ് എന്നൊക്കെയുള്ള പേരുകൾ ഉണ്ടായത് 1873 നു ശേഷം .ആദ്യം അദ്ദേഹം മാനേജർ ആയിരുന്നു . പിൽക്കാലത്താണ് സൂപ്രണ്ട് ആയത് . 7.അവർണ്ണർ അദ്ദേഹത്തെ “പണലി പറയൻ “ എന്ന് വിളിച്ചിരുന്നു എന്നുമൊരു വീഡിയോക്കാരൻ . അനന്തം ,അജ്ഞാതം ഈ വീഡിയോകൾ പറയുന്ന കാര്യങ്ങൾ 8.തൈക്കാട് അയ്യാസ്വാമികൾ മരുത്വാ മലയിൽ പോയി തപസ് അനുഷ്ടിച്ചു . തെറ്റ് .ശിഷ്യരായ കുഞ്ഞൻ ,നാണു എന്നിവരെ ശിഷ്യ ആയ കൊല്ലത്തമ്മ യെ കൂടി മരുത്വാ മലയിലേക്കു തപ്സിനു വിട്ടു . റസിഡൻസി സൂപ്രണ്ട് പദവിയിൽ ഇരിക്കെ കുടുംബജീവിതം നയിച്ചിരുന്ന അയ്യാവ് സ്വാമികൾ തപസ് ചെയ്യാൻ പോയില്ല ശിവരാജയോഗം എന്തെന്ന് പറയുന്ന തിരുമന്ത്രം വായിക്കാത്തതാണ് വിഡ്ഢിത്തരം എഴുതാൻ കാരണം “യോഗവും ഭോഗവും യോഗികൾക്കാവാം എന്ന് തിരുമൂലർ തിരുമന്ത്രം . (പുറം 457 തന്ത്രം 5 ശ്ലോകം 1491 “യോകവും പോകവും യോകി കർക്ക് ആകുമാൽ” ) “ഭോഗിയായ”,കുടുംബജീവിതം നയിച്ചിരുന്ന അയ്യാവ് സ്വാമികൾ തപസ് അനുഷ്ഠിക്കാൻ ഒരിടത്തും പോയിട്ടില്ല . തൈക്കാട് അയ്യാവിനെ കുറിച്ചുള്ള ഡോക്കുമെന്ററിയിലും ഈ തെറ്റ് പറ്റിയിട്ടുണ്ട്.

Tuesday, February 07, 2023

അവർ ഇന്നെത്തുന്നു

ഡോ .കാനം ശങ്കരപ്പിള്ള 94470 35416 നാൽപ്പത്തി അഞ്ചു കൊല്ലം മുമ്പാണ് മനോരമ വനിത മാസിക എഡിറ്റർ ശ്രീമതി ഇന്ദു ബി നായരുടെ ( മുൻ ചീഫ് സെക്രട്ടറി സി.പി നായരുടെ സഹോദരി ,ഹാസ്യ കഥാകാരൻ , നാടകകൃത്ത്, നടൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന എൻ പി ചെല്ലപ്പൻ നായരുടെ മകൾ , എന്റെ സുഹൃത്തും യൂറോ സർജനുമായിരുന്ന ചവറ ഡോ. ഗോപകുമാറിന്റെ ഭാര്യാ സഹോദരി ) ആവശ്യ പ്രകാരം വനിതയ്ക്കു വേണ്ടി “ അവർ നാൽവർ “ എന്ന പേരിൽ ഒരു സചിത്ര ലേഖനം എഴുതി . വൈക്കം സർക്കാർ ഹോസ്പിറ്റലിൽ സേവനം അനുഷ്ടിക്കും കാലം (1976-79 )വന്ധ്യതക്ക് ചികിത്സ നൽകിയ ഒരു യുവതി നാല് കുട്ടികളെ ഒന്നിച്ചു ഗര്ഭം ധരിച്ച അനുഭവ കഥ. പിൽക്കാലം ആ കുട്ടികൾക്ക് എന്ത് സംഭവിച്ചു എന്നറിയാൻ ആഗ്രഹം തോന്നി. പ്രിയ സുഹൃത്ത് തത്വമസി ടി ജി വിജയകുമാർ നയിക്കുന്ന തത്വമസി സോഷ്യൽ ഗ്രൂപ്പിൽ ഞാൻ ഇക്കാര്യം കാട്ടി ഒരു കുറിപ്പ് എഴുതി . അതിൽ അംഗം ആയിരുന്ന ഒരു സഹോദരിക്ക് ആ കുടുംബത്തിനെ അറിയാമായിരുന്നു . അവർ കുടുംബത്തെ വിവരം അറിയിച്ചു . അവർ മനോരമ വൈക്കം ലേഖകനായി ബന്ധപ്പെട്ടു. തുടര്ന്ന് കൊറോണാ കാലത്തു തന്നെ എന്നെ വീഡിയോ കോൺഫ്രൻസ് വഴി ആ കുടുംബം ബന്ധപ്പെട്ട് എന്നെ അത്ഭുത പ്പെടുത്തി. അന്നത്തെ നാലവരിൽ രണ്ടുപേർ സന്ധ്യയും സിന്ധുവും ഇന്ന് നാൽപ്പത്തി അഞ്ചു കാരികൾ . പിന്നെ അവർക്കു ഒരു സഹോദരൻ കൂടിയുണ്ട് . അച്ഛനും അമ്മ ഭവാനിയും ഇന്നും ആരോഗ്യവാന്മാർ. എല്ലാവര്ക്കും കൂടി എന്നെ പൊന്കുന്നത്ത് വന്നു കാണാൻ കൊതി. കോവിഡ് കാലമല്ലേ . ഇപ്പോൾ വേണ്ട . കോവിഡ് തരംഗം കഴിയട്ടെ എന്ന് പറഞ്ഞു ഞാൻ. ഇപ്പോൾ കോവിഡ് തരംഗം കഴിഞ്ഞു തിമിര ബാധയാൽ കാഴ്ച കുറഞ്ഞ ഞാൻ രണ്ടാഴ്ച മുമ്പ് ശസ്ത്രക്രിയ വഴി പഴയ കാഴ്ച വീണ്ടെടുത്ത് കഴിഞ്ഞു . ഇപ്പോൾ ആളുകളെ വ്യക്തമായി കാണാം . ആഹാ, ലോകം എത്ര മനോഹരം . ആളുകൾ എല്ലാം സുനരന്മാരും സുന്ദരിമാരും.
അന്ന് എന്റെ കൈകളിലൂടെ ലോകം കണ്ട ആ രണ്ടു പെൺകുട്ടികൾ , ഇന്ന് നാൽപ്പത്തി അഞ്ചു കാരികള്. മാതാപിതാക്കൾ സഹോദരൻ എന്നിവരോടൊപ്പം എന്നെ കാണാൻ പൊന്കുന്നത് നീലകണ്‌ഠ നിലയത്തിൽ രാവിലെ എത്തും .
ആ കാഴ്ച കാണാൻ ഇൻഗ്ലണ്ടിൽ സീനിയർ ഗൈനക്കോളജിസ്റ്റ് ആയ എന്റെ മകനും പ്രിയ ശാന്തയും ഉണ്ടാവും . ഏറെ സന്തോഷം നൽകുന്ന ഒരു കൂടിക്കാഴ്ച്ച
2022 മെയ് 27 വെള്ളി

Sunday, January 08, 2023

തരൂരിന് തെറ്റിയോ ? ================= ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com മന്നം “സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ പോയ മനുഷ്യൻ” എന്ന് “നവോത്ഥാനത്തിന്റെ മണ്ണിൽ” എന്ന മനോരമ “തരൂർ ലൈൻ” പംക്തിയിൽ ശശി തരൂർ (ജനുവരി 6 വെള്ളി ). സമാന രീതിയിൽ ശ്രീ തരൂർ പെരുന്നയിൽ സംസാരിക്കുന്നതും കേട്ടു . ഭാരത കേസരിയുടെ ആത്മകഥയോ ജീവചരിത്രമോ കയ്യിൽ ഇല്ല . വിക്കിയിൽ, മന്നം 1893- ൽ സ്‌കൂൾ അധ്യാപകനായി ജോലിയിൽ കയറിയ കാര്യവും ( സ്‌കൂൾ കാഞ്ഞിരപ്പള്ളിയിൽ ആയിരുന്നു എന്ന കാര്യം വിക്കി തമസ്കരിച്ചു കളഞ്ഞു ) അതിനു ശേഷം 1905 -ൽ വക്കീൽ ആയ കാര്യവും പറയുന്നു . സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാവാതെ അദ്ധ്യാപകൻ ആവുകയോ ? പിന്നീട് വക്കീൽ ആവുകയോ ? തരൂർ പറഞ്ഞതും പിന്നെ എഴുതിയതും തെറ്റല്ലേ ?

തരൂരിന് തെറ്റിയോ ? ================= ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com മന്നം “സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ പോയ മനുഷ്യൻ” എന്ന് “നവോത്ഥാനത്തിന്റെ മണ്ണിൽ” എന്ന മനോരമ “തരൂർ ലൈൻ” പംക്തിയിൽ ശശി തരൂർ (ജനുവരി 6 വെള്ളി ). സമാന രീതിയിൽ ശ്രീ തരൂർ പെരുന്നയിൽ സംസാരിക്കുന്നതും കേട്ടു . ഭാരത കേസരിയുടെ ആത്മകഥയോ ജീവചരിത്രമോ കയ്യിൽ ഇല്ല . വിക്കിയിൽ, മന്നം 1893- ൽ സ്‌കൂൾ അധ്യാപകനായി ജോലിയിൽ കയറിയ കാര്യവും ( സ്‌കൂൾ കാഞ്ഞിരപ്പള്ളിയിൽ ആയിരുന്നു എന്ന കാര്യം വിക്കി തമസ്കരിച്ചു കളഞ്ഞു ) അതിനു ശേഷം 1905 -ൽ വക്കീൽ ആയ കാര്യവും പറയുന്നു . സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാവാതെ അദ്ധ്യാപകൻ ആവുകയോ ? പിന്നീട് വക്കീൽ ആവുകയോ ? തരൂർ പറഞ്ഞതും പിന്നെ എഴുതിയതും തെറ്റല്ലേ ?

Friday, December 20, 2019

അന്ന വിചാരം


പാചകവിദഗ്ദന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുമായി ദിലീപന്‍ മാനന്തവാടി നടത്തിയ സ്വകാര്യ സംഭാഷണം (കലാകൌമുദി 2311/2019 ഡിസംബര്‍ 15-22ലക്കം പുറം 4-6)  താല്‍പ്പര്യ പൂര്‍വ്വം വായിച്ചു .ചോറ് ചൈനയില്‍ നിന്നും എന്ന് പഴയിടം .ചീന വല ,ചീനച്ചട്ടി ,ചീനഭരണി ,ചീനമുളക് എന്നിവയൊക്കെ ചൈനയില്‍ വന്നു എന്നറിയാം .പേരില്‍ നിന്ന് അത് വ്യക്തം .നെല്‍ക്കൃഷി തുടങ്ങിയതും കലപ്പ കണ്ടുപിടിച്ചതും നാഞ്ചില്‍ നാട്ടിലെ കര്‍ഷകര്‍ ആയിരിക്കെ ചോറ് കണ്ടു പിടിച്ചത് ചൈനാക്കാര്‍ എന്നത് ശരിയോ ,അരി അറബികള്‍ കേരളത്തില്‍ നിന്ന് കൊണ്ടുപോയി അതിനെ അരശിയും പിന്നീട് റൈസും ആക്കി മാറ്റി എന്ന് കേട്ടിട്ടുണ്ട് .നാഞ്ചില്‍ നാട്ടുകാര്‍ ചോറ് ഉണ്ണാത്തവര്‍ ആയിരുന്നുവോ ? അവര്‍ പിന്നെ എന്തിനാണ് നെല്‍ക്കൃഷി നടത്തിയിരുന്നത് ?
ഏതായാലും പുരാതനകാലത്ത്‌ നമ്മുടെ അമ്മൂമ്മമാര്‍ നമുക്ക് രാവിലെ തന്നിരുന്നത് കഞ്ഞിയും പയറും ആയിരുന്നു ചോറ് ആയിരുന്നില്ല കഞ്ഞിയില്‍ കാര്‍ബോ ഹൈട്രെറ്റ് ,പയറില്‍ പ്രോട്ടീന്‍ .അദ്ധ്വാനിക്കുന്ന ആളെങ്കില്‍ കഞ്ഞി കൂടുതല്‍ കഴിക്കണം .അനങ്ങാപ്പാറ ജീവിതമാണെങ്കില്‍ കഞ്ഞി കുറച്ചു പയര്‍ കൂടുതല്‍ കഴിക്കണം പയറിന്‍റെ മാഹാത്മ്യം ഏതായാലും ലോകം അറിഞ്ഞത് അടുത്ത കാലത്ത് മാത്രം .നമ്മുടെ കുട്ടനാട്ടുകാരന്‍ സ്വാമിനാഥന്‍ അത് ചൂണ്ടിക്കാട്ടിയപ്പോള്‍ യൂനെസ്കോ Internaational year of Pulses   2016 (  http://www.fao.org/pulses-2016/en/  ) ആചരിക്കാന്‍ തീരുമാനിച്ചു.അങ്ങനെയാണ് ലോകം പയര്‍ മാഹാത്മ്യം അറിയുന്നത്
കപ്പ(മരച്ചീനി) പോര്‍ച്ചുഗീസ്കാര്‍ കൊണ്ട് വന്നു എന്നത് ശരിയോ .വിശാഖം തിരുനാള്‍ കൊണ്ടുവന്നു എന്ന് ഏതോ പാഠപുസ്തകത്തില്‍ കണ്ടതായി ഓര്‍മ്മ .എന്തായാലും തിരുവനന്തപുരത്തെ ഇപ്പോഴത്തെ ജവഹര്‍ നഗര്‍ പണ്ട് ,വിശാഖം തിരുനാളിന്‍റെ കാലത്ത് “മരച്ചീനി” വിള ആയിരുന്നു
മദ്ധ്യ തിരുവിതാം കൂറില്‍ ബേക്കറിയും കേയ്ക്കും റൊട്ടിയും കൊണ്ടുവന്നത് റബര്‍ കൃഷി തുടങ്ങാന്‍ വന്ന ജെ ജെ മര്‍ഫി  സായിപ്പ് ആയിരുന്നു .അതിനു മുമ്പ് തലശ്ശേരിയില്‍ മാത്രം ആയിരുന്നു ബേക്കറി യും കേയ്ക്കും .ബിസ്ക്കറ്റ് പില്‍ക്കാലത്ത് കൊച്ചു കുട്ടികളുടെ ആദ്യ ഭക്ഷണം ആയി മാറാന്‍ കാരണം ബേക്കറികളുടെ രംഗ പ്രവേശനം ആയിരുന്നു .ഇന്ന് നമ്മുടെ ഇടയില്‍ രോഗാതുരത കൂടാന്‍ പ്രധാന കാരണം ബേക്കറികള്‍ .ആണ് രണ്ടാം സ്ഥാനം ഹോട്ടലുകള്‍ക്കും .ആരോഗ്യകരമായ ഭക്ഷണ ശീലത്തെ കുറിച്ച് സാമാന്യ ജനത്തെ ബോധവല്‍ക്കരിക്കാന്‍ ഇന്നും സംവിധാനം ഇല്ല എന്നത് കഷ്ടം
ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
Mob 9447035416 Email: drkanam@gmail.com


Monday, June 24, 2019

ചരിത്ര വായന : യഥാര്‍ത്ഥ ഹിന്ദു നവോത്ഥാന നായകന്‍ കൊട്ടാരക്കര സദ...

ചരിത്ര വായന : യഥാര്‍ത്ഥ ഹിന്ദു നവോത്ഥാന നായകന്‍ കൊട്ടാരക്കര സദ...: യഥാര്‍ത്ഥ ഹിന്ദു  നവോത്ഥാന നായകന്‍ കൊട്ടാരക്കര സദാനന്ദ സ്വാമികള്‍ 2019 മേയ് ലക്കം പച്ചക്കുതിവരയില്‍ സുരേഷ് മാധവ് ഒരു   സദാനന്ദ സ്വ...

Thursday, January 31, 2019

“ഇത്,കുപ്പ കൂനകള്‍ക്ക് തീ കൊടുക്കേണ്ട കാലം

“ഇത്,കുപ്പ കൂനകള്‍ക്ക് തീ കൊടുക്കേണ്ട കാലം” എന്ന തലക്കെട്ടില്‍ പ്രൊഫ..എസ്.കെ വസന്തന്‍ ഡിസംബര്‍ ലക്കം “തന്‍മ” മാസികയില്‍ (കഞ്ഞിക്കുഴി,കോട്ടയം) എഴുതിയ ലേഖനം താല്പ്പര്യ പൂര്‍വ്വം വായിച്ചു. .”ഇന്ന് കേരളം അയ്യാ വൈകുണ്ട സ്വാമികളെ പറ്റി ആലോചിക്കുന്നില്ല” എന്ന വരികള്‍, അങ്ങനെ അങ്ങ് സമ്മതിച്ചു തരാന്‍ പറ്റില്ല .അദ്ദേഹത്തെ അനുസ്മരിച്ചു ഒരു രാഷ്ട്രീയ പാര്‍ട്ടി (വിഎസ് ഡി പി –വൈകുണ്ട സ്വാമി ധര്‍മ്മ പരിഷത്ത് ) പോലും ഉണ്ട് .അവരുടെ പോസ്റ്ററുകള്‍ കാഞ്ഞിരപ്പള്ളി ,എരുമേലി, പൂഞ്ഞാര്‍ പ്രദേശങ്ങളിലെ അറിയപ്പെടാത്ത ഗ്രാമ വീഥികളിലെ ഭിത്തികളില്‍ പോലും കാണാം .പൂഞ്ഞാര്‍ എം. എല്‍. ഏ ശ്രീമാന്‍ പി.സി ജോര്‍ജ് പാര്‍ട്ടിയുടെ ഒരു ആരാധകന്‍ ആയതു കൊണ്ട് മാത്രം ആകണമെന്നില്ല ആ പോസ്റ്ററുകള്‍ ..കാരണം ഡി.വൈ എഫ് ഏ യുടെ ഹോര്‍ഡിംഗ്കളില്‍ ചട്ടമ്പിസ്വാമികള്‍.  ശ്രീനാരായണ  ഗുരു, അയ്യങ്കാളി എന്നിവര്‍ക്കൊപ്പം അയ്യാ വൈകുണ്ടനേയും (1809-1851) ഇപ്പോള്‍ കാണാറുണ്ട്‌ .എന്നാല്‍ ഗുരുക്കന്മാരുടെ ഗുരു ആയ മഹാഗുരു ശിവരാജ യോഗി തൈക്കാട്ട് അയ്യാവ്സ്വാമികള്‍ (1814-1909) ,യഥാര്‍ത്ഥ നായര്‍ നവോത്ഥാന നായകന്‍ വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ ,അദ്ദേഹത്തിന്‍റെ ശിഷ്യ വനിതാ നവോത്ഥാന നായിക ശ്രീമതി ചിന്നമ്മ (വാഴൂര്‍ നിവേദിത ),കാവാലിക്കുളം കണ്ടന്‍ കുമാരന്‍ ,”പുലയ ശിവനെ” പ്രതിഷ്ടിച്ച (1870) കോഴഞ്ചേരി കുറിയന്നൂരിലെ തപസി ഓമല്‍ ,ആദ്യ സ്വാതന്ത്ര്യ സമര സേനാനി ,തിരുവനന്ത പുരംകാരന്‍ “ജയ് ഹിന്ദ്‌” ചെമ്പകരാമന്‍ പിള്ള , കേരളീയ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ഈറ്റില്ലങ്ങള്‍ ആയ  തിരുവനന്തപുരം പേട്ടയിലെ “ജ്ഞാന പ്രജാഗരം” (1876)  ,ചെന്തിട്ടയിലെ “ശൈവ പ്രകാശ സഭ” (1885) എന്നിവ സ്ഥാപിച്ച, മനോന്മണീയം സുന്ദരന്‍ പിള്ള തുടങ്ങിയവരെ പ്രൊഫ .എസ്. കെ വസന്തന്‍ മാത്രമല്ല, മറ്റു നീരവധി ലേഖകരും പ്രഭാഷകരും അറിഞ്ഞോ അറിയാതെയോ വിട്ടു കളയുന്നു.
ഒരു കാര്യം എടുത്തു പറയട്ടെ. ലേഖനത്തില്‍ കൊടുത്ത അയ്യാ വൈകുണ്ടന്‍റെ പടം യഥാര്‍ത്ഥ പടമല്ല .വി എസ് ഡി പിക്കാര്‍ക്ക് വേണ്ടി ആരോ വരച്ചതാണ്.ജീവിച്ചിരിക്കുമ്പോള്‍, തന്‍റെ ചിത്രമോ പ്രതിമയോ ഉണ്ടാക്കാന്‍ പാടില്ല എന്ന് ശിഷ്യരോടു വ്യക്തമായി പറഞ്ഞിരുന്ന സന്യാസി ആയിരുന്നു വൈകുണ്ടന്‍ .തന്നെ “അയ്യാ” എന്ന് വിളിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു “അയ്യാവഴി” സ്ഥാപകന്‍ കൂടിയായിരുന്നു അദ്ദേഹം .എന്നാല്‍ വിചിത്രം എന്ന് പറയട്ടെ, പാര്‍ട്ടി “അയ്യാ” എന്ന വിശേഷണം ഒഴിവാക്കി ഗുരുത്വ ദോഷം വലിച്ചു വച്ചിരിക്കുന്നു .
“മുത്തുക്കുട്ടി എന്ന പേര്‍ മാറ്റേണ്ടി വന്നു” എന്ന് പ്രഫസ്സര്‍ എഴുതിയത് ശരിയല്ല .പൊന്നുമാടന്‍ -വെയിലാള്‍ ദമ്പതിമാര്‍ പുത്രനിട്ട പേര്‍ “മുടി ചൂടും പെരുമാള്‍ “എന്നായിരുന്നു .അവര്‍ണ്ണര്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ അവര്‍ രണ്ടാമത് ഇട്ട പേര്‍ ആയിരുന്നു “മുത്തുക്കുട്ടി” എന്നത് .പിന്നീട് സ ന്യാസി ആയപ്പോള്‍ (1833)സ്വയം  സ്വീകരിച്ച പേരാണ് വൈകുണ്ടന്‍ എന്നത് .ജയിലില്‍ കിടന്നിരുന്ന മുത്തുക്കുട്ടിയെ സ്വാതി തിരുനാള്‍ വെറുതെ അങ്ങ് വിടുക ആയിരുന്നില്ല .മലബാറില്‍ നിന്നും അയ്യാ സ്വാമികള്‍ എന്ന് പിന്നീട് അറിയപ്പെട്ട, സുബ്ബയ്യനെ ഒതുവാര്‍ ചിദംബരം പിള്ള വഴി ക്ഷണിച്ചു വരുത്തി  നിരീക്ഷണം നടത്തി ആത്മജ്ഞാനം കിട്ടിയ ആള്‍ എന്നറിഞ്ഞ ശേഷം (1839) വിട്ടയയ്ക്ക ആയിരുന്നു .ആ അവസരത്തില്‍ ആണ് സ്വാതി തിരുനാളും അയ്യാ വൈകുണ്ട നും “ബാലാസുബ്രഹ്മണ്യ മന്ത്രം” എന്ന പതിനാലക്ഷരമന്ത്രം  ഓതിക്കിട്ടി ശിഷ്യര്‍ ആയത് .അതോടെ വൈകുണ്ടര്‍ ശൈവന്‍ ആയി മാറി .അദ്ദേഹം സ്ഥാപിച്ച ആരാധനാലത്തില്‍ വിഗ്രഹം ഇല്ല പക്ഷെ മുരുകന്‍റെ ഒരു വേല്‍ (ശൂലം ) ഉള്ളതായി കാണാം .സ്വാതി തിരുനാളിലെ അനന്തപുരി നീചന്‍ എന്ന് വിളിച്ച സ്വാമികള്‍ റസിഡന്റിനെ  വെണ്ണീചന്‍ എന്ന് വിളിച്ചു. .അദ്ദേഹം സ്ഥാപിച്ച  ക്ഷേത്രങ്ങള്‍ “നിഴല്‍തങ്കല്‍” എന്നറിയപ്പെടുന്നു. അദ്ദേഹം കുഴിപ്പിച്ച കിണര്‍ “മുന്തിരി കിണര്‍” എന്ന് വിളിക്കപ്പെട്ടു. .അവര്‍ണ്ണ വിഭാഗത്തില്‍പെട്ട ആര്‍ക്കും അവിടെ നിന്ന് വെള്ളം കോരാമായിരുന്നു .ചാന്നാര്‍ സമരത്തില്‍ അദ്ദേഹം  പങ്കു വഹിച്ചില്ല .ആദ്യ ഘട്ടത്തില്‍ അദ്ദേഹത്തിന് പ്രായം പന്തണ്ട് വയസ്സ് മാത്രം .രണ്ടാം ഘട്ടത്തില്‍ അദ്ദേഹം സമാധി ആയിക്കഴിഞ്ഞു .അവര്‍ണ്ണ വിഭാഗങ്ങളെ (നാടാര്‍ ,കോനാര്‍ ,പറയര്‍ ,പുലയര്‍ ,നാവിദര്‍ എന്നറിയപ്പെട്ടിരുന്ന ബാര്‍ബര്‍ ) ഒന്നിച്ചു കൂട്ടി “സമത്വ സമാജം” സ്ഥാപിച്ചു (1939) അവരെ ഒന്നിച്ചു കൂട്ടി “സമപന്തിഭോജനം” നടത്തി ”ഉമ്പാച്ചോര്‍ “ ഭക്ഷിച്ചു .    എന്നിവയാണ് അദ്ദേഹത്തിന്‍റെ നവോത്ഥാന സംഭാവനകള്‍ .അതാകട്ടെ, കാറല്‍ മാര്‍ക്സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1948)എഴുതുന്നതിനു പന്ത്രണ്ടു കൊല്ലം മുമ്പും ..കാവിനിറത്തില്‍ ഉള്ള തുണിയില്‍ വെള്ള നിറത്തില്‍ കത്തുന്ന വിളക്ക് ആണ് അദ്ദേഹം ഉയര്ത്തിയിരുന്ന കൊടി. (അന്പുക്കൊടി ) .ശിഷ്യരെ അന്പുകൊടി മക്കള്‍ എന്ന് വിളിച്ചു. .അവര്‍ക്ക് പാര്‍ക്കാന്‍ “തുവയല്‍ പതികള്‍ “ സ്ഥാപിച്ചു .ചാന്നാട്ടികളെ നഗ്നരാക്കിയ സംഭവം നാരാണംമൂടു ചന്തയില്‍ ആയിരുന്നില്ല .പന്തളത്തിന് സമീപം ഉള്ള “ചാരുംമൂട്‌” എന്ന സ്ഥലത്തായിരുന്നു അത് നടന്നത് .
കൂടുതല്‍ അറിയാന്‍ വായിക്കുക
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍ കുന്നം:
Mob: 9447035416 Email:drkanam@gmail.com
Blog:www.charithravayana.blogspot.in

Thursday, January 17, 2019

പേര് മാറ്റാത്തവര്




കേരളത്തില്‍ ഇന്ന് കാണപ്പെടുന്ന ദ്രാവിഡ ജനസമൂഹങ്ങള്‍ അവരുടെ പഴയകാല നാമം ഉപേക്ഷിച്ചു പുതിയ നാമം സ്വീകരിച്ച വിവരം ശ്രീ കെ.കെ കൊച്ച്, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2019 ജനുവരി 20-26 ലക്കത്തില്‍ (പുറം 42-49), എഴുതുന്നു (“നവോത്ഥാന ചരിത്രത്തില്‍ ചേരമര്‍ മാഞ്ഞു പോയത് എങ്ങനെ ?”).  പുലയര്‍ ചേരമര്‍ എന്നും ചാന്നാര്‍ നാടാര്‍ എന്നും പറയര്‍ സാംബവര്‍ എന്നും കുറവര്‍ സിദ്ധനര്‍ എന്നും അരയര്‍ ധീവരര്‍ എന്നും കമ്മാളര്‍ “വിശ്വകര്‍മ്മജര്‍” എന്നും പുതിയ പേരുകള്‍ സ്വീകരിച്ച കാര്യം ശ്രീ കൊച്ച് ചൂണ്ടിക്കാട്ടുന്നു .അന്തസ്സ് ഉയര്‍ത്താനും സ്വാഭിമാനം ഉയര്‍ത്താനും ആയിരുന്നു ഈ പേര് മാറ്റം എന്നും ശ്രീ കൊച്ച് അവകാശപ്പെടുന്നു ..
എന്‍.എസ്.എസ് സ്ഥാപനകാലത്ത്, “ശൂദ്രര്‍” എന്ന പഴയ പേര് മാറ്റി “നായര്‍” എന്ന പേര് സ്വീകരിച്ച ജനസമൂഹത്തെയും  നമുക്ക് ഓര്‍ക്കാം .
പക്ഷെ പഴയ പേര്‍ തന്നെ തുടരുന്ന ചില അതിപ്രാചീന ജനസമൂഹങ്ങള്‍ കേരളത്തില്‍ ഇന്നുമുണ്ട് .കേരള ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ചരിത്ര രേഖയായ “തരിസാപ്പള്ളി” എന്ന അയ്യന്‍ അടികള്‍ പട്ടയത്തില്‍ (സി.ഇ 849) ഒന്നിലധികം സ്ഥലങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന “വെള്ളാളര്‍” ,”ഈഴവര്‍” എന്നിവര്‍ ഉദാഹരണം .പട്ടയം എഴുതിയത് “വെള്ളാള” (വേള്‍) കുലത്തില്‍ ജനിച്ച സുന്ദരന്‍ .ദാനം ചെയ്യുന്നത് കര്‍ഷകര്‍ ആയ വെള്ളാളര്‍ കൈവശം (“പൂമിയ്ക്ക് കരാളര്‍  വെള്ളാളര്‍” ) വച്ചിരുന്ന ഭൂമി .കൂടാതെ വിവിധ ജോലികള്‍ക്കായി നാലുകുടി വെള്ളാളര്‍, ഈഴവര്‍, ഈഴവ കയ്യര്‍ എന്നിവരെയും തരിസാ എന്ന ജൈനപ്പള്ളിയ്ക്ക് വിട്ടു കൊടുക്കുന്ന ചരിത്ര രേഖ .എന്നാല്‍  പട്ടയത്തില്‍ പേര്‍ വരാത്ത ക്രിസ്ത്യാനികളുടെ പേരില്‍ ആണ് ഈ പട്ടയം ഇന്നും അറിയപ്പെടുന്നത് .യഥാര്‍ത്ഥത്തില്‍ വെള്ളാള പട്ടയം എന്നോ, വെള്ളാള–ഈഴവ പട്ടയം എന്നോ അറിയപ്പെടെണ്ട ഒരു പുരാതന രേഖ .”കുരക്കേണി കൊല്ലം” എന്ന പുരാതന തെക്കന്‍ കൊല്ലത്ത് വച്ച് പ്രധാനമായും വട്ടെഴുത്തില്‍ (നാനം മൊനം )നിര്‍മ്മിക്കപ്പെട്ട  ഈ പുരാതന പട്ടയം അറിയപ്പെടുന്നതോ “കോട്ടയം പട്ടയം” എന്നും .രണ്ടിനും കാരണം ജര്‍മ്മന്‍ കാരന്‍ ഗുണ്ടെര്‍ട്ട് സായിപ്പും .ഈഴവരുടെ ചരിത്രം പലരും എഴുതിയിട്ടുണ്ട് .അവര്‍ ഈഴത്ത് നാട്ടില്‍ നിന്നും കുടിയേറിയവര്‍ എന്ന് മിക്കവരും സമ്മതിക്കുന്നു .എന്നാല്‍ പ്രാചീന തനതു കര്‍ഷക  ജനത ആയിരുന്ന “നാഞ്ചില്‍” എന്ന കലപ്പ കണ്ടുപിടിച്ച വെള്ളാളരുടെ ചരിത്രം ഒരാള്‍ മാത്രമാണ് എഴുതിയത് .ഹാരപ്പന്‍ ഉത്ഘനനത്തില്‍  പങ്കെടുത്ത പുരാലിപി വിദഗ്ദന്‍ ആയിരുന്ന, വി.ആര്‍ പരമേശ്വരന്‍ പിള്ള എഴുതിയ ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍, അഞ്ജലി പബ്ലീഷേര്‍സ് പൊന്‍കുന്നം 1986 ). ആ ജനവിഭാഗത്തിന്‍റെ  വിശദമായ ചരിത്രം ഇനിയും എഴുതപ്പെടണം .
ഈ സമുദായത്തില്‍ പിറന്ന നവോത്ഥാന നായകര്‍ ആയ ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ (1814-1909) ,മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897),ആദ്യ സ്വാതന്ത്ര്യ സമരസേനാനി ജയ്‌ഹിന്ദ് ചെമ്പകരാമന്‍ പിള്ള (1891-1934) എന്നിവര്‍ അവര്‍ ജനിച്ച വെള്ളാള സമുദായത്തിനു വേണ്ടി മാത്രം സംഘടന ഉണ്ടാക്കിയവര്‍ ആയിരുന്നില്ല .പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച ,ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്ന  ആദ്യ രണ്ടു പേരുകാര്‍   സ്ഥാപിച്ച തിരുവനന്തപുരം പേട്ടയിലെ “ജ്ഞാനപ്രജാഗരം”(1876), ചെന്തിട്ടയിലെ “ശൈവ പ്രകാശ സഭ” (1885)എന്നിവ ഏതു മതക്കാര്‍ക്കും ഏതു സമുദായക്കാര്‍ക്കും കുബേര കുചേല ഭേദമന്യേ ,എന്തിനു ലിംഗസമത്വം പാലിച്ച് ആണിനും പെണ്ണിനും ഒരുപോലെ  അംഗത്വം നല്‍കിയിരുന്നു .കേരള നവോത്ഥാന ത്തിന്‍റെ ഈറ്റില്ലം ,പിള്ളതൊട്ടില്‍ ആയിരുന്നു  ആ മഹത് വ്യക്തികള്‍ ,നവോത്ഥാന നായകര്‍ സ്ഥാപിച്ച കൂട്ടായ്മകള്‍ ആയിരുന്നു .എസ്. ഹരീഷ  എഴുതിയ “രസവിദ്യയുടെ ചരിത്രം” എന്ന കഥ ഈ കൂട്ടായമയുടെ കൂടെ കഥയാണ് .പക്ഷെ കേരള നവോത്ഥാനത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍, ആ മഹാന്മാരെ തമസ്കരിച്ചു കളയുന്നു .അവര്‍ക്ക് കേരളത്തില്‍ സ്മാരകമില്ല പ്രതിമകള്‍ ഇല്ല ..അവരുടെ പേരില്‍ പോസ്റ്റല്‍ സ്റ്റാമ്പ് ഇല്ല .അവരെ കുറിച്ച് പാഠപുസ്തകങ്ങളില്‍ പരാമര്‍ശവുമില്ല .
ഹാരപ്പന്‍ ഉത്ഘനനം നടക്കുന്നതിനു മുപ്പതു കൊല്ലം മുമ്പ് 1890 കളില്‍ പുരാതന ഭാരത സംസ്കാരം “ദ്രാവിഡ” സംസ്കാരം എന്ന് വാദിച്ചിരുന്ന പണ്ഡിതന്‍ ആയിരുന്നു മനോന്മണീയം സുന്ദരന്‍ പിള്ള .ഉത്ഘനനം നടത്തേണ്ടതു തെക്കേ ഇന്ത്യയിലെ നദീതടങ്ങളില്‍ ആവണം എന്നും അദ്ദേഹം വാദിച്ചു .പമ്പാ നദീതട പര്യവേഷണം വേണമെന്ന് നമുക്ക് തോന്നിയത് 2018 ല്‍ മാത്രവും .സ്വാമി വിവേകാനന്ദന്‍ തലേക്കെട്ട് ഇല്ലാത്ത വെറും നരേന്ദ്ര ദത്ത് ആയിരുന്ന കാലത്ത്, കേരളത്തില്‍ വന്നപ്പോള്‍ മനോന്മണീയവും ആയുള്ള കൂടിക്കാഴ്ചയില്‍, “ഞാന്‍ ശൈവനും ദ്രാവിഡനും” ആണെന്ന് തുറന്നു പറയാന്‍ ധൈര്യം കാട്ടിയത് സുന്ദരന്‍ പിള്ള എന്ന തിരുവിതാം കൂറിലെ ആദ്യ എം ഏ ബിരുദധാരി ആയിരുന്നു .അക്കാരണത്താല്‍ അദ്ദേഹം വംശീയ വാദം ഉന്നയിക്കുന്നു എന്ന് പറഞ്ഞു പലരും അദ്ദേഹത്തെ തമസ്കരിച്ചു കളഞ്ഞു .പക്ഷെ കരുണാനിധി സര്‍ക്കാര്‍ ആ ആലപ്പുഴക്കാരന്‍ പണ്ഡിതന്‍റെ പൂര്‍വ്വികരുടെ നാടായ തിരുനെല്‍വേലിയില്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഒരു സര്‍വ്വകലാശാല തന്നെ തുടങ്ങി .മനോന്മണീയം സുന്ദരനാര്‍ (M.S)യൂണിവേര്സിറ്റി തന്നെ സ്ഥാപിച്ചു .അദ്ദേഹത്തിന്‍റെ നാടകത്തിലെ അവതരണ ഗാനം തമിഴ് നാടിന്‍റെ ദേശീയ ഗാനം ആയി സ്വീകരിക്കയും ചെയ്തു .






Saturday, December 01, 2018

കേരള നവോത്ഥാനചിന്തകള്‍-ഒരു വിയോജിപ്പ്


കേരള നവോത്ഥാനചിന്തകള്‍-ഒരു വിയോജിപ്പ്


അടുത്തകാലത്തായി നാം കേരളീയര്‍ എപ്പോഴും കേട്ടുവരുന്ന ഒരു പദമാണ് നവോത്ഥാനം .എന്താണീ “നവോത്ഥാനം” എന്ന് ഇപ്പറയുന്നവര്‍
ആരും തന്നെ വ്യക്തമാക്കുന്നില്ല . എം ജി.എസ് എന്ന തലമുതിര്‍ന്ന കേരള ചരിത്രപണ്ഡിതന്‍ ആകട്ടെ ,കേരളത്തില്‍ നവോത്ഥാനം അല്ല ഉണ്ടായത് “നവീകരണം” മാത്രം എന്ന് പറയുകയും എഴുതുകയും ചെയ്യുന്നു .മുഖ്യമന്ത്രി ശ്രീ പിണറായി മുതല്‍ ഭരണകക്ഷിയിലെ പ്രാദേശിക നേതാക്കള്‍ വരെ, മൈക്ക് കിട്ടിയാല്‍ ഉടന്‍ കേരള നവോത്ഥാനത്തെ കുറിച്ച് പ്രസംഗിക്കുന്നു .
അന്തരിച്ച സഖാവ് പി.ഗോവിന്ദപിള്ള പണ്ടേ കേരളനവോത്ഥാനത്തെ ആസ്പദമാക്കി നാല് സഞ്ചയികകള്‍ തയാറാക്കി .ചിന്ത പബ്ലീഷേര്‍സ് അവയെല്ലാം പുസ്തകങ്ങള്‍ ആക്കി .അവയ്ക്ക് പല പതിപ്പുകള്‍ ഇറങ്ങുകയും ചെയ്തു .ലിംഗസമത്വം ആവശ്യപ്പെടുന്ന പാര്‍ട്ടി ഒരിക്കല്‍ പോലും ഒരു വനിതയെ മുഖ്യമന്ത്രി ആയി മലയാളിയെ ഭരിക്കാന്‍ അനുവദിച്ചില്ല എന്ന ചരിത്രസത്യം രാഷ്ട്രീയക്കാര്‍ മറന്നു പോകുന്നു. .നവോത്ഥാന നായിക എന്ന നിലയില്‍ ഒരൊറ്റ വനിതയെ പോലും ഉയര്‍ത്തിക്കാട്ടാന്‍ സഖാവ് പി.ഗോവിന്ദപ്പിള്ളയ്ക്ക് കഴിഞ്ഞില്ല. എന്നതിനാല്‍ ആവാം മുഖ്യമന്ത്രി സഖാവ് പിണറായി ചേര്‍ത്തലക്കാരി നങ്ങേലിയെ കേരളത്തിന്‍റെ നവോത്ഥാന നായികയായി ചാനല്‍ പരിപാടിയില്‍ ഉയര്‍ത്തി കാട്ടുന്നു .നങ്ങേലിയുടെ ചിതയില്‍ ചാടി ആത്മാഹൂതി വരിച്ച കണ്ടപ്പനെ രക്ത സാക്ഷി ആയി അവതരിപ്പിക്കയും ചെയ്യുന്നു .
അടുത്ത കാലം വരെ പുറത്തിറങ്ങിയ ഒരു കേരള ചരിത്രത്തിലും പഴയകാല മിഷണറിമാരുടെ എഴുത്തുകളില്‍ ഒന്നില്‍ പോലും കണ്ടിട്ടില്ലാത്ത, ചേര്‍ത്തല നങ്ങേലിയെ രണ്ടു വര്‍ഷം (2016) മുന്‍പ് ചിത്രകാരനായ ടി .മുരളി “അമാന” എന്ന ചിത്രപ്രദര്‍ശനം വഴി ലോക സമക്ഷം അവതരിപ്പിച്ചു .ബി.ബി സി, അവരുടെ ഹിന്ദി ചാനലില്‍ വന്‍ പ്രാധാന്യം നല്‍കി അത് നല്‍കി
മനോജ്‌ ബ്രൈറ്റ് തന്‍റെ ബ്ലോഗില്‍ മുരളിയുടെ വാദത്തെ എതിര്‍ക്കുന്നു
കേരള ചരിത്രത്തില്‍ എല്‍. അനന്തകൃഷണ അയ്യര്‍ എഴുതിയ Travancore Tribes and Castes (1937) എന്ന കൃതിയില്‍ ആണ് തലക്കരം ,മുലക്കരം എന്നീ നികുതികളെ കുറിച്ച് ആദ്യമായി പറയുന്നതും മുലമുറിച്ചു  നല്‍കിയ മല അരയ സ്ത്രീയുടെ നാടോടി കഥയും  തല അറത്തു കൊടുത്ത മല അരയന്‍റെ  കഥയും ആദ്യമായി പ്രത്യക്ഷപ്പെടുന്നതും  .വിചിത്രമെന്നു പറയട്ടെ മിഷനറിമാര്‍ ആരും അത്തരം കഥകള്‍ രേഖപ്പെടുത്തിയിട്ടില്ല .ആര്‍ട്ടിസ്റ്റ് മുരളിക്ക് ആരോ എന്നോ ഏതോ സഹകരണ ബാങ്ക് സോവനീറില്‍  എഴുതിയ ഒരു ലേഖനത്തില്‍ നിന്നാണ് ചേര്‍ത്തലയിലെ ഈഴവ സ്ത്രീ മുല അറത്തു നല്‍കിയ നാടോടിക്കഥ കിട്ടിയതെന്ന് പറയുന്നു  
The Puniat Raja, who ruled over those at Mundapalli, made them pay head money – two chuckrams a head monthly as soon as they were able to work and a similar sum as ‘presence money’besides certain quotas of fruits and vegetables and feudal service. They were also forced to lend money if they possessed any, and to bring leaves and other articles without any pretext ofpaying them, and that for days. The men these villages were placed in were in a worse position than the slaves. The petty Raja used to give a silver headed cane to the principal headman,who was then called ‘Perumban or ‘cane man’. The head money was popularly known as ‘thalakaram’ in the case of males and ‘mulakaram’ in the case of females. It is said that theseexactions came to an end under very tragic circumstances. Once, when the agent of the Raja went to recover talakaram, the Malayarayan pleaded inability to pay the amount, but the agentinsisted on payment. The Arayans were so enraged that they cut off the head of the man and placed it before the Agent saying ‘here is your ‘thalakaram.’ Similarly, inability was pleaded in thecase of an Arayan woman from payment of mulakaram, but the Agent again persisted. One breast of the woman was cut off and placed before him saying ‘here is your mulakaram.’ Onhearing this incident, the Raja was so enraged at the indiscretion of the agent that he forthwith ordered the discontinuance of this system of receiving payment.
(അനന്ത കൃഷണ അയ്യര്‍ 1937)

എന്താണ് “തലക്കരം”, എന്താണ് “മുലക്കരം” എന്ന് അനന്തകൃഷ്ണയ്യര്‍ വ്യക്തമായി പറയുന്നുണ്ട്. പണിയെടുക്കാന്‍ ശരീരശേഷിയുള്ള പുരുഷന്‍ കൊടുക്കേണ്ട നികുതിയാണ് തലക്കരം. സ്ത്രീകളില്‍ ആ നികുതിയെ വിളിക്കുന്ന പേരാണ് മുലക്കരം എന്നത്. അതായത് തലക്കരവും മുലക്കരവും വരുമാന നികുതി പോലെ ഒന്നാണ്. മാസം രണ്ടു ചക്രമായിരുന്നു നികുതി എന്നും അനന്തകൃഷ്ണയ്യര്‍ പറയുന്നു.
തരിസാപ്പള്ളി ശാസനത്തില്‍ (സി.ഇ 849) തന്നെ പരാമര്‍ശിക്കപ്പെട്ട തലൈക്കരം ,മുലൈക്കരം എന്നിവ ആണ്‍ -പെണ്‍ അടിമകളുടെ ഉടമകള്‍ കൊടുക്കേണ്ടിയിരുന്ന നികുതി ആയിരുന്നു എന്ന് കേരള ചരിത്ര പണ്ഡിതന്‍ എം.ആര്‍ രാഘവ വാര്യര്‍ എ ഴുതുന്നു .
മുല വളര്‍ന്നതിന്‍റെ  പേരിലോ മുലക്കച്ച ധരിക്കാനുള്ള അവകാശത്തിനു വേണ്ടിയോ കൊടുക്കേണ്ടി വന്ന നികുതി ആയിരുന്നില്ല മുലക്കരം .പീനസ്തനികള്‍ ഉയര്‍ന്ന നിരക്കില്‍ നികുതി കൊടുക്കേണ്ട കാര്യവും കെട്ടുകഥ മാത്രം .
എങ്കിലും താമസിയാതെ ചേര്‍ത്തല മനോരമക്കവലയില്‍ നങ്ങേലി ,കണ്ടപ്പന്‍ എന്നിവരുടെ പ്രതിമകള്‍ ഉയരും എന്ന് നമുക്കാശിക്കാം

പിണറായി സഖാവിന്‍റെ അന്തരിച്ചു പോയ ഗുരുനാഥന്‍  എം എന്‍
വിജയന്‍റെ പിഗാമി ആകാന്‍ എല്ലാ യോഗ്യതുകളും ഉള്ള സുനില്‍ പി ഇളയിടം (സംസ്കൃത യൂണിവേര്‍സിറ്റി ,കാലടി) കേരള നവോത്ഥാനത്തെ വിലയിരുത്തി പ്രഭാഷണങ്ങള്‍ നടത്തി വരുന്നു. അടുത്ത കാലത്ത് (നവംബര്‍ 2018) തിരുവനന്തപുരത്ത് നടത്തിയ ഒരു പ്രഭാഷണം വി.എസ് രശ്മി ലേഖനമായി കലാകൌമുദി 2018 നവംബര്‍ 25 ലക്കത്തില്‍  (പുറം 6-15) നല്‍കിയിരിക്കുന്നു. .സമവായവും ഒത്തു തീര്‍പ്പുമായല്ല നവോത്ഥാന കേരളം പിറന്നത് എന്നതാണ് പത്രാധിപര്‍ നല്‍കിയിരിക്കുന്ന തലവാചകം .സഖാവ് പി.ജി മാധ്യമങ്ങള്‍ക്ക് അവസാന നാലാം സഞ്ചയികയില്‍ (ഒന്നാം പതിപ്പ് 2012) മാത്രമാണ് പത്രമാധ്യമങ്ങള്‍ക്ക് നവോത്ഥാനപ്രക്രിയയില്‍  സ്ഥാനം നല്‍കിയത് .അതില്‍പോലും  ,ജ്ഞാനനിക്ഷേപം (1847), പശ്ചിമമോദയം, രാജ്യ സമാചാരം (1847 ) വിദ്യാ സംഗ്രഹം,കേരളമിത്രം ( 1880) എന്നിങ്ങനെ നിരവധി പ്രസിദ്ധീകരണങ്ങള്‍ക്ക് ശേഷം പതിനാറും പതിനേഴും നമ്പര്‍ ആയി ആണ് കേസരി ബാലകൃഷ്ണപിള്ള  പത്രാധിപര്‍ ആയിരുന്ന സമദര്‍ശി (1923) കേസരി (1930) എന്നിവയെ പരാമര്‍ശിക്കുന്നത്  ആദ്യകാല “വിണ്ണ്‍ നോക്കി-പെണ്ണ് നോക്കി” മലയാള സാഹിത്യത്തെ മണ്ണ് നോക്കിയും പുണ്ണ് നോക്കിയും ആക്കി മാറ്റിയെടുത്ത സാഹിത്യ നവോത്ഥാന നായകന്‍ എന്ന സ്ഥാനം കല്‍പ്പഗണിത കാരന്‍ മാടവന പ്പറമ്പിലെ കേസരി ബാലകൃഷ്ണ പിള്ളയ്ക്ക് പി.ജി നല്‍കിയുമില്ല. എന്തായാലും നിവര്‍ത്തന പ്രക്ഷോഭത്തിനെ (കേസരി നല്‍കിയ പേര്‍ “പൌര സമത്വ പ്രസ്ഥാനം”  ) അനുകൂലിക്ക വഴി പത്രം നിര്‍ത്തേണ്ടി വന്ന ,പട്ടിണി കൊണ്ട് മരിച്ച ശാരദ എന്ന  പെണ്‍കുട്ടി യുടെ പിതാവ് കൂടിയായ, കേസരി ബാലകൃഷണ പിള്ളയെ സനല്‍ പി ഇടയിളം  മണ്ണില്‍ നിന്നും വിണ്ണിലേയ്ക്ക്   ഉയര്‍ത്തിക്കാട്ടുന്നു. (2018 ലെ ഉത്തരാധുനിക ഭരണ നവോത്ഥാന നായകനായി  ഉയരാന്‍ അത്യദ്ധ്വാനം ചെയ്യുന്ന  നേതാവിന്‍റെ  മകളോ മകനോ  പട്ടിണികൊണ്ട് മരിക്കേണ്ടി വരും എന്ന് ഒരിക്കലും ആരും പേടിക്കേണ്ട കാര്യമില്ല .
“പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ പകുതി മുതല്‍ ഏതാണ്ട് ഇരുപതാം നൂറ്റാ ണ്ടിന്റെ പകുതിവരെയുള്ള ഒന്നര നൂറ്റാണ്ടോളം ദൈര്‍ഘ്യമുള്ള കാലപരിധിയില്‍ അരങ്ങേറിയ സാമൂഹ്യ സാംസ്കാരിക പ്രക്രിയകളെ ആകമാനം ചേര്‍ത്തുവച്ചതിനെയാണ് പൊതുവേ നാം നവോത്ഥാനം എന്ന് പറയുന്നത് “എന്ന് സുനില്‍ പ്രസംഗിച്ചു എന്ന് രശ്മി .(1850 – 1950 കാലഘട്ട ത്തെ “ഒന്നര നൂറ്റാണ്ട്” എന്ന് സുനില്‍ പറഞ്ഞോ അതോ രശ്മി കേട്ടതി ലെ പിശകോ എന്നറിയില്ല .എന്‍റെ അറിവില്‍ അത് ഒരു നൂറ്റാണ്ടു കാലം മാത്രം 2018 .ഡിസംബര്‍ 2 ലക്കം കലാകൌമുദിയില്‍ ഒഴിമുറി സംവിധായകന്‍ മധുപാല്‍ “മലയാളിയെ തിരുത്താന്‍  എഡിറ്റര്‍ വേണം” എന്ന ആവശ്യം ഉന്നയിക്കുന്നു.പുറം (26-39) നമ്മുടെ മലയാളി പ്രഭാഷകര്‍ക്കും അവരുടെ പ്രഭാഷണം ലേഖനം ആക്കി മാറ്റുമ്പോള്‍ തെറ്റ് തിരുത്താന്‍ നല്ല എഡിറ്റര്‍ വേണം എന്ന് നമുക്ക് വാദിക്കേണ്ടി വരുന്നു .
കേരളത്തില്‍ ശ്രീനാരായണ ഗുരു എന്ന് പറഞ്ഞാണ് കേരളനവോത്ഥാനം തുടങ്ങുന്നത് എന്ന് സുനില്‍ (പുറം 11).. ആദ്യ കേരളീയ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരു എന്നാവാം വിവക്ഷ .പക്ഷെ സമത്വ സമാജ (1939)സ്ഥാപകന്‍ അവര്‍ണ്ണ- അവര്‍ണ്ണ സഹഭോജന പ്രസ്ഥാനക്കാരന്‍ അയ്യാവൈകുണ്ടന്‍, ആദ്യ ഈഴവ ശിവനെ പ്രതിഷ്ടിച്ച ആറാട്ടുപുഴ വേലായുധ പണിക്കര്‍, ,കോഴഞ്ചേരി കുറിയന്നൂരിലെ പാറപ്പുറത്ത് “,പുലയ ശിവനെ” പ്രതിഷ്ടിച്ച തപസി ഓമല്‍ (1870),തിരുവനന്തപുരത്തെ ഇടപ്പിറ വിളാകം വീട്ടില്‍ വച്ച് പതിവായി അവര്‍ണ്ണ -സവര്‍ണ്ണ പന്തിഭോജനം പ്രചരിപ്പിച്ച ( 1873-1909) ശിവരാജ യോഗി മഹാഗുരു തൈക്കാട്ട് അയ്യാവു സ്വാമികള്‍ ,മലയാള ഭാഷയില്‍ കര്ത്താവിനോടു പ്രാര്‍ത്ഥിക്കാന്‍ മാര്‍ത്തോമ്മ സഭ സ്ഥാപിച്ച പാലാക്കുന്നേല്‍ ഏബ്രഹാം മല്പ്പാന്‍ ,”പള്ളിയോടോപ്പം പള്ളിക്കൂടം” സ്ഥാപിച്ച മാന്നാറിലെ ചാവറ അച്ഛന്‍ എന്നിവരെ എല്ലാം ശ്രീ സുനില്‍ തമസ്കരിക്കുന്നു .
“ഒരു ജാതി ഒരുമതം” എന്നുപാടിയ ശ്രീ നാരായണ ഗുരു നവോത്ഥാന ത്തിനു “നേരെ ശരീരത്തിലേയ്ക്ക് പോയി” എന്ന് ശ്രീ സുനില്‍ പി ഇളയിടം ശരീരത്തിനു മേല്‍ അധികാരം ആര്‍ജ്ജിക്കാന്‍ ഒരു കൂട്ടര്‍ നടത്തിയ, സ്ത്രീ ശരീരത്തിനു സ്വാതന്ത്ര്യം പ്രഖ്യാപിച്ച, ചാന്നാര്‍ ലഹള” (1858, പന്തളത്തെ “മൂക്കുത്തി ലഹള” (1860,) ശ്രീനാരായണ ഗുരു ജാതിനിര്‍ണ്ണയം  (1921) എന്ന പദ്യം (അതിലാണ് ഒരു ജാതി ഒരുമതം ഒരു ദൈവം ഒരു യോനി ആദ്യമായി പ്രത്യക്ഷപ്പെട്ടത്)എഴുതിയതിനു ശേഷം ആണ് നടന്നതെന്ന് പുതുതലമുറയിലെ   വായനക്കാര്‍ തെറ്റായി ധരിക്കാന്‍  .ഇളയിടം അവസരം ഒതുക്കി .കേരളനവോത്ഥാന പ്രക്രിയയെ കാലഗണന ക്രമത്തില്‍ അവതരിപ്പിക്കാന്‍ പി.ജിയ്ക്ക് കഴിഞ്ഞില്ല .
അതെ തെറ്റ് സുനില്‍ പി ഇളയിടവും ആവര്‍ത്തിക്കുന്നു .കേരളത്തില്‍ പിണറായില്‍ പാറപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നു വീണ 1939 നു മുമ്പാണ് കേരളനവോത്ഥാനം മുഴുവന്‍ തന്നെ അരങ്ങേറിയത് എന്ന സത്യം മറച്ചു വയ്ക്കാന്‍ ശ്രീ സുനില്‍ ഇളയിടം നവോത്ഥാന കാലഘട്ടത്തെ ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതി വരെ (1950)വരെ വലിച്ചു നീട്ടുകയും ചെയ്യുന്നു .അന്‍പത്തി എഴിനുശേഷം ഒരു അവര്‍ണ്ണയോ സവര്‍ണ്ണ യോ ആയ ഒരു വനിതയെ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രി യോ ആക്കാന്‍ എത്രയോ അവസരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കിട്ടി .നമ്പൂതിരി ,മേനോന്‍ ,നായര്‍ .നായനാര്‍ വാലുകള്‍ ഉള്ള സവര്‍ണ്ണ പുരുഷന്മാര്‍ക്ക് ആണ് പ്രധാനമായും ഭരണ സാരഥ്യം നല്‍കിയത് .നങ്ങേലിയുടെ നാട്ടുകാരി കേരം തിങ്ങും കേരളനാട്ടിലെ ഗൌരിയമ്മ യെ കാട്ടി സീറ്റ് നേടിയെങ്കിലും ഭരണം നായനാര്‍ കൊണ്ടുപോയി .രാജഭരണ കാലത്ത് പോലും എത്രയോ വനിതകള്‍ കോതരാണി ,ഉമയമ്മ റാണി ,അമ്മ മഹാറാണി എന്നിവര്‍ മുഖ്യ ഭരണാധികാരികള്‍ ആയിരുന്ന നമ്മുടെ സംസ്ഥാനത്ത് ഇത് വരെ ലിംഗസമത്വം പാലിക്കപ്പെട്ടില്ല .ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായതെ ഇല്ല .പിന്നെ എന്ത് നവോത്ഥാനം .കേഴുക പ്രിയ അമ്മമാരേ ,സഹോദരിമാരേ .
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
മൊബ-9447035416  ഈ മെയില്‍ drkanam@gmail.com
Blog-www.charithravayana.blogspot.in