Thursday, December 24, 2015

TharisaPillay Copper Plates: Bio data of Dr.Kanam Sankara Pillai

TharisaPillay Copper Plates: Bio data of Dr.Kanam Sankara Pillai:                             Biodata of Dr.Kanam Sankara Pillai Dr.Kanam Sankara Pillai @ Dr.K.A.Sankara Pillai, MBBS (1968), DGO,(197...

Saturday, December 12, 2015

ചരിത്ര വായന : എം.ജി .എസ്സുനു താങ്ങായി കിട്ടിയത് കള്ളസാക്ഷികള്‍

ചരിത്ര വായന : എം.ജി .എസ്സുനു താങ്ങായി കിട്ടിയത് കള്ളസാക്ഷികള്‍: എം.ജി .എസ്സുനു താങ്ങായി കിട്ടിയത് കള്ളസാക്ഷികള്‍ ==================================================== കൊല്ലവര്‍ഷാരംഭത്തിലെ മൂന്നു നൂറ്റാ...

Sunday, December 06, 2015

എം.ജി .എസ് എന്ന ചരിത്ര പണ്ഡിതന്‍ കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരം

എം.ജി .എസ് എന്ന ചരിത്ര പണ്ഡിതന്‍  കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരം
================================================================== .
കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ചരിത്ര പണ്ഡിതന്മാരില്‍ പരമോന്നത  സ്ഥാനം വഹിക്കുന്ന ദേഹമാണ് ഡോ .എം.ജി.എസ് നാരായണന്‍. അദ്ദേഹം തന്റെ അതിപ്രശസ്ത , “സംസ്കാരസന്വയം “ (Cultural Symbiosis) എന്ന കൃതിയ്ക്ക്  അതിമനോഹരമായ, അര്‍ത്ഥവത്തായ തലക്കെട്ട് നല്‍കാന്‍ അടിസ്ഥാനമാക്കിയത് ഇളംകുളം കുഞ്ഞന്‍ പിള്ള സാര്‍ സി.ഈ 849 –ല്‍ എഴുതിയത് എന്ന് സ്ഥാപിച്ച തരിസാപ്പള്ളി പട്ടയം ആണെന്നത് സത്യം .
അദ്ദേഹത്തിന്റെ രീതിശാസ്ത്രപ്രകാരം ആഖ്യാനം ചെയ്താണ് .മറ്റാരോക്കയോ നല്‍കിയ ടെക്സ്റ്റ് (Text)വച്ച് എം.ജി.എസ് അഭിപ്രായം രൂപീകരിച്ചത്  ഇടതു വശത്തെ അവയവത്തിനു വലതു വശത്തെ അവയവം ശത്രക്രിയ ചെയ്ത് നീക്കം ചെയ്ത  സൂപ്പര്‍ സ്പെഷ്യലിസ്റ്റ്  സര്‍ജന്‍ ചരിത്രകാരന്‍ ആയി എം.ജി.എസ്. ശസ്ത്രക്രിയ വിജയം .പക്ഷെ അവയവം മാറിപ്പോയി രോഗി മരിക്കയും ചെയ്തിരിക്കുന്നു .
ചേരരാജാക്കന്മാര്‍ക്ക് യുദ്ധം വഴി  കിട്ടിയ കുരക്കേണി കൊല്ലത്ത് ഒരു പട്ടണം (നകരം )പണിയാന്‍ ക്ഷണിച്ചു വരുത്തിയ വിദേശ  അഡാണി ആയിരുന്നു മാര്‍ സപീര്‍ ഈശോ (Mar Sapir Iso) എന്ന് എം.ജി.എസ്
Mar Sapir Iso is described here as the founder of Nagaram, evidently the Mercantile corporation  of Kollam(Cultural Symbiosis –Mar Sapir Iso p 32).
This incident recalls the practical wisdom of the rulers and throws light on the economic-political mobilisation of men .which promoted the spread of ideas ,r eligions and culture………………..
…….in the field of sea-trade as the Brahminical Hindus were by temperament allergic to the sea and left such “vulgar’ professions to the lower   castes or to the foreigners ( ibid p 32).
എം.ജി.എസ്സിന്റെ വാദക്കോട്ട  കാറ്റ് തട്ടിയ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നു ആന്‍ക്തില്‍  ഡ്യു പെറോയുടെ(Hyacinte Anquitil Du Perron) പുസ്തകം (Zend Avesta)മലയാളത്തില്‍ ലഭ്യമാകുന്നതോടെ, .തരിസാപ്പള്ളി പട്ടയകാലത്ത് കുരക്കെണികൊല്ലത്ത് ബ്രാഹ്മണര്‍ എത്തിയിരുന്നില്ല എന്നതിന് തെളിവ് തരിസാ പട്ടയം തന്നെയാണ് .ദാനം ച്ചെയ്യുന്ന ഭൂമി വെള്ളാളര്‍ വക. ബ്രഹ്മസ്വം ദേവസ്വം ,ചേരിക്കല്‍ ഭൂമി ഒന്നും ഇല്ല .ഭൂമി കര്‍ഷകര്‍ ആയ വെള്ളാളര്‍ വക മാത്രം .
ആദ്യകാല മലയാള മലബാര്‍ ചരിത്രകാരന്‍, സാക്ഷാല്‍ ഈ.എം എസ് നമ്പൂതിരിപ്പാട് “കേരളം മലയാളികളുടെ  മാതൃഭൂമി”,ചിന്ത  എം.ജി.എസ് മനസ്സിരുത്തി വായിച്ചിട്ടില്ല നിരവധി പതിപ്പുകള്‍ ആദ്യ പതിപ്പ് പുറത്തിറങ്ങിയത് 1948
2014-പതിപ്പിലെ പുറം 64 നമുക്കൊന്ന് വായിക്കാം .
മഹാഭാരത യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാര്‍ക്ക് ഭക്ഷണത്തിനുള്ള അരി കേരളത്തില്‍ നിന്നാണയച്ചത് .അത് പോലെ തന്നെ ,ആര്യന്മാര്‍ പഞ്ചാബില്‍ പോലും പ്രവേശിക്കുന്നതിന് മുമ്പ് കേരളം ഫിനിഷ്യാ ,ഈജിപ്ത്  മുതലായ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്നു.അന്നത്തെ മലയാളികള്‍(നായന്മാര്‍) കപ്പല്‍ ഗതാഗതത്തില്‍ വൈദഗ്ദ്യം സമ്പാദിച്ചുവന്നതിനും സംശയമില്ല .
മലബാറുകാരനായതിനാല്‍ നമ്പൂതിരിപ്പാടിനും മറ്റു മലബാര്‍ ചരിത്രകാരന്മാര്‍ക്ക്‌ പറ്റിയ അതെ  മണ്ടത്തരം പറ്റി .അവര്‍ വെള്ളാളര്‍ എന്ന
സമൂഹത്തെ കുറിച്ചു കേട്ടവര്‍ അല്ല . അവര്‍ വെള്ളാളരെ “നായര്‍” എന്ന് കണക്കാക്കി .
കൃഷി ചെയ്തതും കപ്പല്‍ യാത്ര നടത്തിയതും പായ്ക്കപ്പല്‍ പണി നടത്തിയതും അവയില്‍ ചൈനയില്‍ പോയതും കൊല്ലത്ത് ചീനക്കട(ചിന്നക്കട) നടത്തിയതും ചീനബ്ഭരണി ,ചീന വല ,ചീനച്ചട്ടി എന്നിവ പ്രചരിപ്പിച്ചതും വെള്ളാള വര്‍ത്തകര്‍ (ചെട്ടികള്‍).അങ്ങനെ  സമുദായ ഭ്രഷ്ടര്‍-ധാരിയാ (ഭസ്മം ധരിക്കാത്ത ) ആയ “വെള്ളാളര്‍” (നായര്‍ അല്ല ) സ്ഥാപിച്ച ജൈനപ്പല്ലിയാണ് ധര്യാപള്ളി .
പെരുംചോറ്റുടയന്‍ എന്ന വെള്ളാള അരചന്‍ ഭാരത യുദ്ധക്കളത്തില്‍ അന്നദാനം നല്‍കി .കപ്പലോട്ടിയ തമിഴര്‍ വി.ഓ.ചിദംബരം പിള്ള വരെ എല്ലാം വെള്ളാളര്‍(നായരല്ല )എന്നത് മലബാര്‍ ചരിത്രകാരന്മാര്‍ക്ക്‌ എം.ജി.എസ്സിനും ശിഷ്യര്‍ക്കും അജ്ഞാതം
ധരിയാ വെള്ളാളവര്‍ത്തകന്‍ (ചെട്ടികള്‍),പായ്ക്കപ്പല്‍ സഞ്ചാരി “ശബരീശന്‍” (Sabar Iso)  ,സമുദായ ഭ്രഷ്ടനായതിനാല്‍ .ജൈനമതം സ്വീകരിച്ചപ്പോള്‍ പണിയിച്ച ജൈനപ്പള്ളിയാണ് ഞങ്ങള്‍ വെള്ളാളര്‍ “ധര്യാപള്ളി” എന്നും അവര്‍, മലബാര്‍ ചരിത്രകാരന്മാര്‍  “തരിസാപ്പള്ളി” എന്നും ചിലക്രിസ്ത്യാനികള്‍  “സെയിന്റ് ത്രേസ്യാ പള്ളി” എന്നും (കഷ്ടമെന്നു പറയട്ടെ അതില്‍ ഡോ .എം ജി.എസ്സും വരും .ഡോ .ടി., പഴനിയുറെ പി എച്ച് ഡി തീസ്സിസ് പുസ്തകം ആക്കി പെന്ബുക്സ് പ്രസിദ്ധീകരിച്ചപ്പോള്‍ എഴുതിയ അവതാരിക കാണുക. പ്രാചീന കൊല്ലത്തെ തേവര്‍ പള്ളി ഇരുന്ന സ്ഥലമാണ്‌ ഇന്നത്തെ “തേവള്ളി” (തേവര്‍ +പള്ളി)ജൈനപ്പള്ളി നശിപ്പിക്കപ്പെട്ടപ്പോള്‍ അവിടെ ആയ് വംശ വെള്ളാള രാജാവ് അവിടെ കൊട്ടാരം പണിയിച്ചു .അതിന്നും നില നില്‍ക്കുന്നു
തരിസാപ്പള്ളി പട്ടയം കൊടുത്തത് വിദേശിയായ മാര്‍ സപീര്‍ ഈശോയ്ക്കല്ല ശ്രീ എം.ജി.എസ് .
അത് നല്‍കിയത് വെള്നാടന്‍ ശബരീശന്‍ (Sabar Iso) എന്ന വേണാട് വര്ത്തകാന്. അതിനു  സാക്ഷികള്‍ പതിനേഴു വേല്‍നാടന്‍ വെള്ളാളരും .ഒപ്പം ആന മുദ്രയും .അവിടെ വിദേശികള്‍ ആരുമില്ല
സാംസ്കാരിക സമന്വയത്തിന് യാതൊരു സ്കോപ്പും തരിസാപ്പള്ളി പട്ടയത്തില്‍ ഇല്ല തന്നെ .വെള്ളാള ചക്രവര്ത്തിയുടെ കാലത്ത് അയ്യന്‍ അടികള്‍ എന്ന വെള്ളാള രാജാവ് വെള്ളാളരുടെ വക കുറെ സ്ഥലവും ഒപ്പം കുറെ വെള്ളാളര്‍ ,ഈഴവര്‍ ,തച്ചര്‍,വന്ണാര്‍,എരുവിയര്‍ എന്നിവരെ നല്‍കുന്ന പട്ടയം അത് ക്രിസ്ത്യന്‍ പട്ടയമോ കോട്ടയം പട്ടയമോ അല്ല .കുരക്കേണി കൊല്ലം പട്ടയം അഥവാ “വെള്ളാള പട്ടയം”  .



Tuesday, December 01, 2015

ചരിത്ര വായന : നന്ദി ,ഐസ്സക് സാര്‍ നന്ദി.

ചരിത്ര വായന : നന്ദി ,ഐസ്സക് സാര്‍ നന്ദി.: നന്ദി ,ഐസ്സക് സാര്‍ നന്ദി. ചരിത്രം എഴുതുന്നവര്‍ ഇപ്പോള്‍ ഏ .ഡി/ബി.സി(AD/BC) എന്നൊന്നും എഴുതാറില്ല എന്നും സി.ഇ / കോമണ്‍ അല്ലെങ്കില്‍ കറന്റ്...

ചരിത്ര വായന : നന്ദി ,ഐസ്സക് സാര്‍ നന്ദി.

ചരിത്ര വായന : നന്ദി ,ഐസ്സക് സാര്‍ നന്ദി.: നന്ദി ,ഐസ്സക് സാര്‍ നന്ദി. ചരിത്രം എഴുതുന്നവര്‍ ഇപ്പോള്‍ ഏ .ഡി/ബി.സി(AD/BC) എന്നൊന്നും എഴുതാറില്ല എന്നും സി.ഇ / കോമണ്‍ അല്ലെങ്കില്‍ കറന്റ്...

Sunday, November 29, 2015

Video-Papaer presentation by Dr.Kanam

Kerala History Confrence 2015 27-29 Nov.CMS College Kottayam.Paper by Dr.Kanam Sankara Pillai Part 2.part 3 Discussion follows
Posted by Kanam Sankara Pillai on 28 നവംബര്‍ 2015

Monday, November 16, 2015

പി.ജിയുടെ അജ്ഞത

പി.ജിയുടെ അജ്ഞത
====================
കേരളനവോത്ഥാനം നാലാം സഞ്ചയിക മാദ്ധ്യമ പര്‍വ്വം(രണ്ടാം പതിപ്പ് (2013പേജ് 77) ഇങ്ങനെ നമുക്ക് വായിക്കാം .
.” 1905 നോടടുത്ത കാലത്ത് സദാനന്ദസ്വാമി എന്നൊരു സന്യാസി തിരുവനന്തപുരം നഗരത്തെയാകെ ഇളക്കി മറിച്ചുകൊണ്ട് ആസ്ഥാ നമുറപ്പിച്ചിരുന്നു. ഇന്നത്തെപോലെ പോലെതന്നെ ദിവ്യത്വം കല്‍പ്പിച്ചു സദാനന്ദനികടത്തി ലേക്ക് തിരുവനന്തപുരം പട്ടണവാസികള്‍, എന്നുതന്നെ പറയാം,ആബാലവൃന്ദം ഒഴുകിത്തൂ ടങ്ങി .ഇദ്ദേഹമാണ് സി.വി.രാമന്പില്ലയ്ക്ക് ധര്മ്മരാജായിലെ ഹരിപഞ്ചാന സൃഷ്ടിക്കും യാഗശാലയ്ക്കും കരുക്കള്‍ ഒരുക്കി കൊടുത്തതെന്നു സി.വിയുടെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഈ സദാനന്ദനെക്കുറിച്ചു കേരളന്‍ 1905 -ലെ ഒന്നാം പുസ്തകം നാലാം ലക്കത്തില്‍ “ചില വനരീഭാവങ്ങള്‍” എന്ന തലക്കെട്ടില്‍ എഴുതി.( കേരളപത്രപ്രവര്‍ത്തന ചരിത്രം 1985പുറം 204-205)
“കാവിവസ്ത്രം മൂടി നടക്കുന്ന “വരെക്കുരിച്ചു ഇപ്പോള്‍ പോലും ഏ തെങ്കിലും പത്രം ഇങ്ങന എഴുതാന്‍ ധൈര്യപ്പെടുമോ എന്ന് സംശ യമാണ് .ഒടുവില്‍ ആരും അറിയാതെ ഈ സ്വാമി സ്ഥലം
വിട്ടുവത്രേ ‘’
എന്നെഴുതിപ്പിടിപ്പിച്ചുഅന്തരിച്ച നമ്മുടെ പ്രിയ സഖാവ് പി.ജി .
മാര്‍ക്സിറ്റ്‌ വീക്ഷണത്തിന്റെ ന്യൂനത ആണെന്നു തോന്നുന്നില്ല, പ്രായമേറിയപ്പോള്‍ പി.ജിയുടെ വായനയുടെ വ്യാപ്തി കുറഞ്ഞതാവണം തെറ്റായ ഈ വിലയിരുത്തലിനു കാരണം .
ഹിന്ദു സമൂഹത്തെ ന്യൂനവിഭാഗം ആയിപ്പോകാതെ,കൃസ്തുമത മതപരിവര്‍ത്തനം തടഞ്ഞു നിര്‍ത്തിയ മാഹാത്മാ അയ്യങ്കാ.ളിയുടെ ഏറ്റവും വലിയ പിന്‍ബലം ഈ “ഹരിപഞ്ചാനന്‍” ആയിരുന്നു തിരുവനന്തപുരം നായന്മാര്‍ക്ക് ഇദ്ദേഹം കള്ളസന്യാസി ആയിരുന്നുവെങ്കിലും പെരുന്ന
നായന്മാരുടെ ഇഷ്ട ദേവന്‍ ആയിരുന്നുഅദ്ദേഹം .സമുദായാചാര്യനായി പെരുന്നക്കാര്‍ക്ക്
“ഹരിപഞ്ചാനനെ” അവരോധിക്കാനായിരുന്നു താല്‍പ്പര്യം .
രഹസ്യ പോളിംഗ് പോലും നടന്നേനെ .ചട്ടമ്പി സ്വാമികളുടെഅവസോരിചിത ഇടപെടല്‍ അതൊഴിവാക്കി ആചാര്യനേ വേണ്ട,”കുരു വേണ്ട”
എന്ന് പറഞ്ഞു എന്നത് ചരിത്രം .
സദാനന്ദ സ്വാമികളെ (കൊട്ടാരക്കര ) ശരിക്കും വിലയിരുത്തി, രണ്ടു അയ്യങ്കാളി ജീവചരിത്രം നമുക്ക് ലഭ്യമാണ് .
അവന്തി ബുക്സ് ഉടമ ടി.എ മാത്യു ,
ഏ .ആര്‍ മോഹനകൃഷ്ണന്‍ എന്നിവര്‍ രചിച്ച ജീവചരിത്രങ്ങള്‍ .രണ്ടാമത്തേത് ബുദ്ധ ബുക്സ് അങ്കമാലി.
ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളില്‍ തെക്കെഇന്ത്യയില്‍ ഒട്ടാകെ അറിയപ്പെട്ടിരുന്ന യതി വര്യനായിരുന്നു കൊട്ടാരക്കരയിലെ  സദാനന്ദ സ്വാമികള്‍ (1877-1924).അദ്ദേഹം സ്ഥാപിച്ചതാണ് മുന്നൂര്‍ ഏക്കറില്‍ വ്യാപിച്ചു കിടന്നിരുന്ന സദാനന്ദപുരം അവധൂതാശ്രമം .കൊച്ചിയില്‍ ചിറ്റൂര്‍ താലൂക്കിലെ തത്തമംഗലം പുത്തന്‍ വീട്ടില്‍ ജനിച്ച രാമനാഥ മേനോന്‍ ആണ് സദാനനന്ദ സ്വാമികളായി മാറിയത് .ഭസ്മം ധരിച്ച കൌപീന ധാരിമാത്രമായിട്ടാണ് അദ്ദേഹം കാണപ്പെട്ടിരുന്നത് .കണ്ണൂര്‍ ,തലശ്ശേരി ,കോഴിക്കോട് ,ചിറ്റൂര്‍ ,പാലക്കാട്, ഇടപ്പള്ളി,വൈക്കം ,അമ്പലപ്പുഴ , തിരുവനന്തപുരം ,ശിചീന്ദ്രം ,കന്യാകുമാരി മുതലായ സ്ഥലങ്ങളില്‍ അദ്ദേഹം മാറിമാറി പ്രത്യക്ഷപ്പെട്ടു .ആരെന്നോ എവിടെ നിന്ന് വരുന്നുവെന്നോ എന്ന് പോതുജനഗള്‍ക്ക് അന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല .മലബാറിലെ കുതിരവട്ടത്ത് തമ്പാന്മാരില്‍ ഒരാളായിരുന്ന കുഞ്ഞിക്കുട്ടന്‍  തമ്പാന്‍ ,വരവൂര്‍ കരുണാകര മേനോന്‍ എന്നിവര്‍ അദ്ദേഹത്തെ അന്വേഷിച്ചു കേരളം മുഴുവന്‍ ചുറ്റി .പക്ഷെ അദ്ദേഹം അപ്പോള്‍ തമിഴ് നാട്ടിലേക്ക് കടന്നിരുന്നു .രാമനാഥപുറത്തെ തായുമാനവര്‍ സ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹം കുറെ നാള്‍ തങ്ങി .പിന്നെ ജ്ഞാനിയാര്‍ മലയിലെ ഗുഹയില്‍ രണ്ടുവര്‍ഷം തപസ്സിരുന്നു .മൌനി ആയിക്കഴിഞ്ഞിരുന്ന അദ്ദേഹത്തെ പുതുക്കോട്ടയിലെ ഒരു സമ്പന്നന്‍ പരിചരിച്ച് പോന്നു .കുറെ നാള്‍ തമ്പാനും ആ ഗുഹയില്‍ കഴിഞ്ഞു .പിന്നെ സ്വാമികളെ ചിറ്റൂരിലേക്ക് കൊണ്ടുപോയി ..തുടര്‍ന്നു മൌനഭംഗം നടത്തി സ്വാമികള്‍ ശിഷ്യര്‍ക്കുപദേശം കൊടുക്കാന്‍ തുടങ്ങി .”ജ്ഞാനാവശിഷ്ടം”, ത്രിപുരാരഹസ്യം, ശങ്കരഗിരിജയം തുടങ്ങിയ സംസ്ക്രത കൃതികള്‍  മൊഴിമാറ്റം നടത്തിയ, വരവൂര്‍ ശാമു മേനോന്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ ആയി .തുടര്‍ന്നു നിരവധി കരകളില്‍ അവര്‍ ബ്രഹ്മനിഷ്ടാ മഠങ്ങള്‍ സ്ഥാപിച്ചു .എല്ലാ സമുദായത്തില്‍ പെട്ട ഹിന്ദു ജനങ്ങള്‍ക്കും ക്ഷേമം എന്നതായിരുന്നു സ്വാമികളുടെ ലക്‌ഷ്യം ..തുടര്‍ന്നു ചിറ്റൂര്‍ മുതല്‍ കന്യാകുമാരി വരെ നിരവധി കരകളില്‍ അദ്ദേഹം സഞ്ചരിച്ചു .32 മഠങ്ങള്‍ക്ക് സ്ഥലം ലഭിച്ചു എന്നാല്‍ എല്ലായിടത്തും മഠം  സ്ഥാപിക്കപ്പെട്ടില്ല .
അവ കേന്ദ്രമാക്കി “ചില്‍സഭ “ എന്ന കൂട്ടായ്മ തുടങ്ങി .അതിന്റെ ആസ്ഥാനമായിരുന്നു  .കൊട്ടാരക്കരയിലെ സദാനന്ദപുരം അവധൂതാശ്രമം .ചില്സഭയുടെ രക്ഷാധികാരി ശ്രീമൂലം തിരുനാള്‍ ആയിരുന്നു .തമിഴ്-മലയാളം ഭാഷകളില്‍ അദ്ദേഹം പ്രഭാഷണ പരമ്പരകള്‍ നാടെങ്ങും നടത്തി അനേകം ശിഷ്യര്‍ ഉണ്ടായി ഹിന്ദു മതാചാര്യന്‍ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ച അദ്ദേഹത്തെ തിരുവനന്തപുരത്തെ നായര്‍ പ്രമാണിമാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല അന്നത്തെ പ്രമാണിമാര്‍ നായര്‍ ,ഈഴവന്‍  എന്നിങ്ങനെ സ്വസമുദായത്തിന്റെ ലേബലില്‍ പ്ര വര്‍ത്തിച്ചിരുന്നവര്‍ ആയിരുന്നു .സ്വാമിയാകട്ടെ “ഹിന്ദു “ എന്ന് മാത്രം അറിയപ്പെടാന്‍ ശ്രമിച്ചു .അത് തിരുവനന്തപുരത്തെ നായര്‍ പ്രഭുക്കള്‍ക്ക് സഹിച്ചില്ല .ഹിന്ദു സമുദായത്തിന്റെ മൊത്തം ആചാര്യന്‍ ,ധര്മ്മനിഷ്ടനായ  സന്യാസി എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹിക്കാന്‍ കഴിയാഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിച്ചു .സി.വി.രാമന്‍പിള്ള ആകട്ടെ അദ്ദേഹത്തെ കളിയാക്കിധര്മ്മരാജായില്‍  “ഹരിപഞ്ചാന”നെ സൃഷ്ടിച്ചു  തൃപ്തിയടഞ്ഞു .കേരളന്‍ ,സ്വദേശാഭിമാനി എന്നിവയില്‍ അദ്ദേഹത്തെ കുറിച്ചു പൊടിപ്പും തൊങ്ങലും വച്ച് നിരവധി കഥകള്‍ വന്നുകൊണ്ടിരുന്നു .അവ വായിച്ച പി.ഗോവിന്ദപ്പിള്ള  അതെല്ലാം വാസ്തവം എന്ന് കരുതി തന്റെ നാവോഥാന പുസ്തകം നാളില്‍ എഴുതി വച്ച് മോശക്കാരനായി ..സ്വാമികള്‍  മേസ്മരിസം പ്രയോഗിക്കും ആരും കാണാന്‍ പോകരുത് എന്നെല്ലാം പ്രചരണം നടന്നു .സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള കേരളനില്‍ സദാനന്ദ സ്വാമികളോട്  
“ജത്മലാനി മോഡലില്‍” നൂറു ചോദ്യങ്ങള്‍ ചോദിച്ചു ലേഖനം എഴുതി അത് “വൈറല്‍” ആക്കി .അക്കാലത്ത്  സ്വാമികള്‍ ശ്രീകണ്ടേശ്വരത്തായിരുന്നു താമസം .പക്ഷെ അദ്ദേഹം കുലുങ്ങിയില്ല .രാജകീയ സൗഹൃദം ഉണ്ടായിരുന്ന അദ്ദേഹം കൊട്ടാരക്കരയില്‍ മുന്നൂര്‍ ഏക്കര്‍ പതിപ്പിച്ചെടുത്ത് അതില്‍ ആശ്രമം കെട്ടി .എം.സി.റോഡരുകില്‍ വെട്ടിക്കവല (നാല്‍പ്പത്തി മൂന്നാം മൈല്‍ ) ആശ്രമം സ്ഥാപിക്കാന്‍ പ്രാക്കുളം പരമേശ്വരന്‍ പിള്ള ,മാര്‍ത്താണ്ടാന്‍തമ്പി എന്നിവര്‍ നിര്‍ലോഭം സഹായിച്ചു. തമിഴ് നാട്,സിലോണ്‍ ,രംഗൂണ്‍,കല്‍ക്കട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വ്യാപാരികളായ നിരവധി നാട്ടുക്കൊട്ട ചെട്ടികള്‍ സ്വാമികളുടെ ആരാധകരും  ശിഷ്യരും ആയി .ആശ്രമാത്തോടു ചേര്‍ന്ന് വൈദ്യശാല ,നെയ്ത്തുശാല പാഠശാല ക്ഷേത്രം ഇവയും സ്ഥാപിതമായി .വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു  . രാജഭക്തി ,ദൈവഭക്തി ,സദാചാരം സന്മാര്‍ഗ്ഗ ബോധം ശുചിത്വം ,വിദ്യാഭ്യാസം എന്നിവയെ കുറിച്ചു ബോധവല്‍ക്കരണം നടത്തി .കേരളത്തില്‍ ആദ്യമായി പ്രഭാഷണം തുടങ്ങിയ ഹിന്ദു സന്യാസി സദാനന്ദ സ്വാമികള്‍ ആയിരുന്നു എന്നാ കാര്യം പി.ജി അറിഞ്ഞില്ല .മൈക്ക് വേണ്ടാത്ത സ്വാമി ,മേശപ്പുറത്ത് ഇരുന്നു ഉച്ചത്തില്‍ നിരവധി മണിക്കൂറുകള്‍ സ്വാമികള്‍ പ്രസംഗിച്ചു പോന്നു.എട്ടു മണിക്കൂര്‍ വരെ നീളുന്ന പ്രഭാഷണ പരമ്പരകള്‍
അത്തരം ചിലപ്രഭാഷണങ്ങള്‍ ഒളിച്ചു കേട്ട അയ്യങ്കാളിയുടെ ബന്ധു തോമസ്‌ വാധ്യാര്‍ അയ്യങ്കാളിയെ സ്വാമികളുടെ പ്രഭാഷണം ഒളിച്ചിരുന്നു കേള്‍ക്കാന്‍ പ്രേരിപ്പിച്ചു .

ആ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു വലിയ സംഭവം ആയി മാറി എന്നതും പി.ജി അറിയാതെ ,അദ്ദേഹം അന്തരിച്ചു .കഷ്ടം . 

Kanam Sankara Pillai എന്നയാളുടെ ചിത്രം.

Sunday, November 15, 2015

ഇവിടെ ഈ പൊന്‍കുന്നത്ത് അഞ്ചല്ല എട്ട് ചികിസിക്കുന്ന, ഡോക്ടര്‍ മാര്‍ ,സ്പെഷ്യലിസ്റ്റ് –സൂപ്പര്സ്പെഷ്യലിസ്റ്റ് മുദ്രയുള്ള ഡോക്ടര്‍മാര്‍ ഉള്ള ഒരു വീട് (പുന്നാമ്പറമ്പില്‍-ആനുവേലില്‍ )

ഇവിടെ ഈ പൊന്‍കുന്നത്ത് അഞ്ചല്ല എട്ട്
ചികിസിക്കുന്ന, ഡോക്ടര്‍ മാര്‍ ,സ്പെഷ്യലിസ്റ്റ് –സൂപ്പര്സ്പെഷ്യലിസ്റ്റ് മുദ്രയുള്ള ഡോക്ടര്‍മാര്‍ ഉള്ള ഒരു വീട് (പുന്നാമ്പറമ്പില്‍-ആനുവേലില്‍ )
=======================================

ഡോക്ടര്‍ മുദ്ര വഹിക്കുന്ന അഞ്ചു പേര്‍ ഉള്ള നട്ടാശ്ശേരി “പണിക്കര്‍വീടി”നെ പരിചയപ്പെടുത്തുന്നു രാജേഷ് നോയല്‍ നവംബര്‍ 15 ലക്കം മനോരമയില്‍ (പേജ് 4 Kottayam Edn).പക്ഷെ അതില്‍ നാലുപേരും ചികിസിക്കാന്‍ അര്‍ഹത നേടാത്തവര്‍.
ഇവിടെ പൊന്‍കുന്നത്ത് ഒരേ വീട്ടില്‍ എട്ടു “ചികിസിക്കും ഡോക്ടര്‍” മാരുണ്ട് .
വിവിധ സ്പെഷ്യലിസ്റ്റ് –സൂപ്പര്‍ സ്പെഷ്യലിസ്റ്റ്കള്‍ .ശാന്തി നികേതന്‍ ഹോസ്പിറ്റല്‍ എം ,ഡി പുന്നാംപറമ്പില്‍ (ആനുവേളില്‍) പി.എന്‍.ശാന്തകുമാരിയുടെ കുടുംബം നേത്ര രോഗവിദഗ്ദ്ധയായ .ഡോ.ശാന്തകുമാരി കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യ ബാച്ചില്‍ ( 1961),എന്റെ ഒരു കൊല്ലം സീനിയര്‍ .ഭര്‍ത്താവ്ഫിസിഷ്യന്‍ ഡോ. രാജശേഖരന്‍നായര്‍ MD എന്റെ തിരുവനന്തപുരം ക്ലാസ് മേറ്റ് (1962 ബാച്ച് ).മൂന്നു മക്കള്‍ കണ്ണന്‍ ,ഉണ്ണി ,രാജു (രാജശേഖരന്മാര്‍ ) മെരിറ്റില്‍ കോട്ടയത്ത്‌ തന്നെ പഠിച്ചു എം.ബി.എസ് നേടി .ഒരാള്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്.രണ്ടാമന്‍ യൂറോളജിസ്റ്റ്(MCh) .മൂന്നാമന്‍ ഫെര്‍ട്ടളജിസ്റ്റ് (വന്ധ്യതാ ചികിസ ) മരുമക്കളില്‍ ഒരാള്‍ മയക്കല്‍ വിദഗ്ദ (anesthesiolojist).മറ്റൊരാള്‍ സ്കാനിംഗ് സ്പെഷ്യലിസ്റ്റ്(Sonolojist) .മൂന്നാം മരുമകള്‍ ശിശു രോഗ ചികിസാവിദഗദ.(Pediatrician)
ശാന്ത (നേത്രരോഗ ചികിസാവിടഗ്ദ്ധ ) .സര്‍ക്കാര്‍ സര്‍വ്വീസില്‍ ഡപ്യൂട്ടി ഡയരക്ടര്‍ ആയിരുന്നു .ഭര്‍ത്താവ് ഫിസിഷ്യന്‍ .ഞങ്ങള്‍ 1976-78 കാലത്ത് വൈക്കം താലൂക്ക് ഹോസ്പിറ്റലില്‍ സഹപ്രവര്‍ത്തകര്‍ ആയിരുന്നു .ഇപ്പോള്‍പൊന്‍കുന്നത് സമീപവാസികള്‍ .ഡോ .ശാന്ത എന്റെ ഭാര്യ ശാന്തയുടെ കസിന്‍ .ഇരുവരുടെയും പിതൃ സഹോദരന്‍ പുന്നാമ്പറമ്പില്‍ പി.എന്‍ .കൃഷ്ണപിള്ള പൊന്‍കുന്നത്തെ ആദ്യകാല സര്‍ക്കാര്‍ ഡോക്ടര്‍ അദേഹത്തിന്റെ മക്കള്‍ ഡോ ബാലകൃഷ്ണപിള്ള (ബാലന്‍) എഫ്.ആര്‍.സി.എസ്(FRCS) നേടിയ സര്‍ജന്‍ .മറ്റൊരു മകന്‍ ഡോ .കെ നീലക്ണ്ടപിള്ള (കെ.എന്‍ പിള്ള MD) കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗവിദഗ്ദന്‍ .മകന്‍മു രളി കൃഷ്ണന്‍ MD,DM ഇന്റര്‍ വെന്ഷണല്‍ കാര്‍ഡിയോളജിസ്റ്റ് (ദുബായ്).ഡോ.ബാലന്റെ മകന്‍ ഗോപികൃഷനും മരുമകളും ഡെന്റല്‍ സ്പെഷ്യലിസ്റ്റുകള്‍ .
-----------------------------------------
(ഇനി ഒരു സ്വകാര്യം
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എനിക്ക് ഹൃദ്രോഗ ബാധ ഉണ്ടായപ്പോള്‍, ഉടനടി പ്രാഥമിക ചികില്‍സ നല്‍കി വേഗം കാരിത്താസ് ഹോസ്പിറ്റലില്‍ എത്തിച്ചതും അവിടെ നിന്നും ഉടനടി ചികിസ നേടാന്‍ സഹായിച്ചതും ഡോ .ശാന്തയും കുടുംബവും എന്ന് നന്ദിയോടെ ഓര്‍ക്കുന്നു .ഡോ മുരളികൃഷ്ണന്റെ സഹപാഠിയായ ഇന്റര്‍ വെന്ഷനല്‍ കാര്ഡിയോളജിസ്റ്റ് ഡോ .ദീപക് ഡേവിട്സന്‍ (കാരിത്താസ് ) എന്റെ വരവും കാത്തു രാത്രിയില്‍ മുന്‍വശത്ത് തന്നെ നിന്നിരുന്നു എന്നും നന്ദിയോടെ ഓര്‍മ്മിക്കുന്നു . .എന്റെ ശിഷ്ട ജീവിതം മുകളില്‍ പേരുപറഞ്ഞ ഡോക്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നു .നന്ദി ശാന്ത,നന്ദി രാജശേഖരന്‍ നന്ദി മുരളി,നന്ദി ഡോ.ദീപക്, നന്ദി ഗോപി നന്ദി രാജു നന്ദി )

Thursday, November 05, 2015

ദിനേശന്‍ വടക്കിനിയില്‍ എഴുതാതെ വിട്ടതും കാണാതെ പോയതും

ദിനേശന്‍ വടക്കിനിയില്‍ എഴുതാതെ വിട്ടതും 
കാണാതെ പോയതും 
----------------------------------------------------------

മലയാള അക്ഷരസ്നേഹികള്‍ക്ക് വിലപ്പിടിപ്പുള്ള ഒരു നവരാത്രി സമ്മാനമാണ് കേരള ദിനത്തോടനോടനുബന്ധിച്ച് നവംബര്‍ 9 ലക്കം 
മാധ്യമം വാരിക നല്‍കുന്ന “കേരളം ഭാഷ സമൂഹം സംസ്കാരം 
കേരളം ആരുടെ മാതൃഭൂമി?” എന്നചോദ്യം ഉയര്‍ത്തുന്ന 
കേരളദിനപ്പതിപ്പ് .നല്ലപഠനാര്‍ഹമായലേഖങ്ങള്‍ ..
മലയാള അധ്യാപനം വഴി ആത്മസംതൃപ്തി അടഞ്ഞ കല്‍പ്പറ്റ നാരാണന്റെ ലേഖനം ആദ്യം വായിച്ചു .ആസ്വദിച്ചു .അഭിനന്ദനം കല്‍പ്പറ്റ അഭിനന്ദനം .
രണ്ടാമത് വായിച്ചത് ദിനേശന്‍ വടക്കിനിയുടെ ലേഖനം 
ആന കൊടുത്താലും ആശകൊടുക്കരുത് എന്ന് പഴമൊഴി .പൈങ്കിളി കഥയില്‍ പാട്ടുപാടി ബാലചന്ദ്രമേനോന്‍ നമ്മെ അത് വീണ്ടും ഓര്‍മ്മിപ്പിച്ചു .
പക്ഷെ മാധ്യമം വാരിക അത് ചെയ്യുന്നു.
കെ.എന്‍ പണിക്കര്‍ ,കെ.എന്‍ ഗണേഷ് ,കേശവന്‍ വെളുത്താട്ട് എം.ജി.എസ്,ഈ.എം.എസ്, രാജന്‍ ഗുരുക്കള്‍ എന്നിവരോടൊപ്പം എസ.രാജു എന്നൊരു ചരിത്രകാരനെ കൂടെ അവതരിപ്പിക്കുന്നു ബ്രനണന്‍ കോളേജ് ചരിത്രവിഭാഗം അസി.പ്രഫസ്സര്‍  വടക്കിനിയില്‍ ദിനേശന്‍ (മൊബൈല്‍ നമ്പര്‍ വാരികയിലുമില്ല .നെറ്റിലും ഇല്ല ബന്ധപ്പടാന്‍ മാര്‍ഗ്ഗം കാണുന്നില്ല .പത്രമോഫീസ്സില്‍ വിളിച്ചാല്‍ പ്രതികരണം എങ്ങനെ എന്നറിയാന്‍ പാടില്ല .പണ്ടൊരിക്കല്‍ ഒന്ന് വിളിച്ചു .മുഖ്യനെ തന്നെ കിട്ടി.പരിചയപ്പെടുത്തല്‍ പെട്ടെന്നാകാന്‍ പണ്ട് പി.കെ ബാലകൃഷ്ണന്‍ പത്രാധിപര്‍ ആയിരുന്ന കാലം എഴുതിയിരുന്ന ഡോക്ടര്‍ എന്ന് പറഞ്ഞു പോയി .പ്രതികരണം വല്ലാതെ തണുത്തു ഐസ് പോലെ ).
രാജുവിന്റെ ചരിത്രവിഷകലന രീതി “പലമ” ഒരു യാഥാര്‍ത്യം എന്നപരിഗണനയില്‍ മലയ്-യാളര്‍,കടലോടികള്‍ എന്ന് രണ്ടിനം മിശ്രഭാഷക്കാരെയും മലയാളം സംസാരിക്കുന്ന മലയാളികളുടെയും ദ്വിമുഖ ചരിത്രം എഴുതുന്ന പുതു രീതി .
പുസ്‌തകം ഉടനെ വാങ്ങി വായിക്കണം എന്ന ആശ ജനിപ്പിച്ച വിവരണം
.ചില ചരിത്രകാരന്മാരുടെ പടം ,ചിലരുടെ പുസ്തകങ്ങളുടെ പടം എന്നിവയും നല്‍കിയിട്ടുണ്ട് .മിക്കവയും കയ്യിലുണ്ട്.പക്ഷെ എസ.രാജുവിന്റെ
പടം മാത്രം .പുസ്തകത്തെ കുറിച്ചു യാതൊരു വിവരണവും ഇല്ല
ഏതു പുസ്തകം എവിടെ കിട്ടും .നെറ്റില്‍ പരതിയിട്ട്  ചരിത്രകാരന്‍  എസ്.രാജുവിനെ കിട്ടുന്നില്ല ,മറ്റു പലരുമുണ്ട്.രാജു എഴുതിയ  പുസ്തകവും കാണാനില്ല .ആരുണ്ട് സഹായിക്കാന്‍?

ശ്രീ ദിനേശന്‍ ഈ.എം.എസ്സിന്റെ “കേരളം മലയാളികളുടെ മാതൃഭൂമി” എന്ന കൃതിയില്‍ നിന്നുമുദ്ധരിക്കുന്ന ഭാഗം കാണുക
ആ കേരളരാജ്യത്ത് ജീവിച്ചിരുന്ന മലയാളികള്‍ ആരെന്നതിന് അദ്ദേഹത്തിന്റെ ഉത്തരം “നായര്‍” എന്നായിരുന്നു . അന്നത്തെ മലയാളികള്‍ (നായന്മാര്‍) കപ്പല്ഗതാഗതത്തില്‍ വൈദഗ്ധ്യം സമ്പാദിച്ചിരുന്നു എന്നതിന് സംശയം ഇല്ല .അത് പോലെ തന്നെ ആര്യന്മാരുടെ സഹായം കൂടാതെ തന്നെ സ്വതന്ത്രമായൊരു ലിപി (കോലെഴുത്തും വട്ടെഴുത്തും )ഇവിടെ വളര്‍ന്നിരുന്നു (പേജ് 64)
ശ്രീ ദിനേശന്‍ ഉദ്ധരിക്കാന്‍ വിട്ടുപോയ ചില കാര്യങ്ങള്‍ കാണുക (അതേ പേജ്)
കൃഷി അവരുടെ ഇടയില്‍ വളരെ അഭിവൃദ്ധി പെട്ടിരുന്നു
അന്യ നാട്ടുകാരുടെ ആവശ്യത്തിനുള്ള അരിയും ഇവിടെ കൃഷി ചെയ്തു.
മഹാഭാരത യുദ്ധത്തില്‍ പട്ടാളക്കാര്‍ക്ക് വേണ്ട അരി അയച്ചത് ഇവിടെ നിന്നും
നമ്പൂതിരിപ്പാടിന്റെ കൃതി നിരവധി പതിപ്പുകള്‍ ഇറങ്ങി .പുതിയ പതിപ്പിറക്കുമ്പോള്‍ പഴയതില്‍ എഴുതി വിട്ട
മണ്ടത്തരം മനസ്സില്ലാക്കിയിട്ടുണ്ടാവും .പക്ഷെ മാറ്റില്ല .പണ്ടെഴുതിയ  മണ്ടത്തരം മാലോകര്‍ കണ്ടോട്ടെ എന്ന് കരുതും
 (രണ്ടാം പതിപ്പിന്റെ മുഖവുര കാണുക (.പേജ് നമ്പര്‍ ഇല്ല)
ശ്രീ ദിനേശന്‍ ഉദ്ധരിച്ച ഭാഗം “ശുദ്ധ മണ്ടത്തരം” എന്ന് ഈ.എമ്മിന് മനസ്സിലായിരുന്നോ എന്ന് വ്യക്തമല്ല.
പക്ഷെ എഴുതി വിട്ടത് ആനമണ്ടത്തരം
ചട്ടമ്പി സ്വാമികള്‍ക്ക് വേണ്ടി ഒന്നാം ശിഷ്യന്‍ നീലക്ണ്ടര്‍ എഴുതി രണ്ടാം ശിഷ്യന്‍ തീര്‍ത്ഥപാദര്‍ പ്രസിദ്ധപ്പെടുത്തിയ (കാലം 1919) പ്രാചീന മലയാളം എന്ന പരിഭാഷാ കൃതിയിലും ഇത്തരം പരാമര്‍ശം കാണാം .അത് വായിച്ചാവാം ഈ.എം തന്റെ വാചകങ്ങള്‍ എഴുതി പിടിപ്പിച്ചത് .തൈക്കാട്ട് അയ്യാസ്വാമികള്‍ എഴുതിയതിന്റെ ഒരു ഭേദപ്പെടുത്തല്‍
“നായര്‍” വളരെ അടുത്ത കാലത്തുണ്ടായ ഭടജനം (കുഞ്ചന്‍ നമ്പ്യാര്‍ കൃതികള്‍ (നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍....)
മാര്ത്താണ്ട്വര്‍മ്മ ഭരണം പിടിച്ചടക്കിയ ശേഷം രാമയ്യന്‍ ദളവാ ആണ് നായന്മാരെ സൃഷ്ടിച്ചത് .അതെങ്ങനെ എന്ന് ഡ്യൂവാര്‍ട്ട് ബാര്ബോസാ (Duwartte Barbosa) എഴുതിയ പി.ഭാസ്കരന്‍ ഉണ്ണിയുടെ  
“പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം”( സാഹിത്യ അക്കാദമി 1988 പേജ്  316/493/753) എന്ന കൃതിയില്‍ പറയുന്നു .നെറ്റിലും കിട്ടും .ബാര്ബോസാ മൊത്തം വായിക്കാം .
അതിനു മുമ്പുണ്ടായിരുന്ന ഏക “നായര്‍” ഇരവിക്കുട്ടി പിള്ളയുടെ ചേദിക്കപ്പെട്ട തല വാങ്ങാന്‍ വന്ന, “ചക്കാല നായര്‍ കാളിനായര്‍” മാത്രം
മാര്‍ത്താണ്ട വര്‍മ്മ എട്ടുവീടരുമായി ഏറ്റുമുട്ടിയപ്പോള്‍, സഹായിച്ചത് വിദേശ “മറവര്‍” പട .അന്ന് നായര്‍ടഭജനം  ഇല്ല എന്ന് വ്യക്തം
മഹാഭാരത ഭടജനത്തെ ചോറൂട്ടാന്‍ നെല്ല് നല്‍കിയത് നായര്‍ കര്‍ഷകരല്ല .
വെള്ളം കൊണ്ട് കൃഷി ചെയ്യുന്ന “വെള്ളാളര്‍” എന്നകര്‍ഷകര്‍.വെള്ളാളര്‍ നായര്‍ അല്ല. മക്കത്തായികള്‍ .പതിവ്രതകളായ ശ്രീകള്‍ മാത്രമുള്ള വിഭാഗം
നമ്പൂതിരി സംബന്ധത്തിനു വഴങ്ങാത്ത മക്കത്തായികള്‍. അവരെ സഖാവ് ഈ.എം “നായര്‍ “.എന്ന് തെറ്റായി ധരിച്ചു
മഹാഭാരത യുദ്ധത്തിലെ പഴയിടം മോഹനന്‍ നമ്പൂതിരി ,പെരുന്ചോറ്റുടയന്‍ “നായര്‍ “ ആയിരുന്നില്ല.വെള്ളാള കര്‍ഷകരാജന്‍ .
ഇളംകുളം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “ജന്മിസമ്പ്രദായം കേരളത്തില്‍” എന്ന തുടരന്‍ ?1957-58എഴുതും  മുമ്പ് ,കാണിപ്പയ്യൂര്‍ അതിനു മറുപടി നായന്മാരുടെ പൂര്‍വ്വചരിത്രം (രണ്ടുഭാഗം പഞ്ചാംഗം ബുക്സ് കുന്നംകുളം) എഴുതും  മുമ്പുവാവണം(1962) ഈ. എം.എസ് “നായര്‍ “മഹത്വം” എഴുതിവിട്ടത് .പില്‍ക്കാലത്ത് അത് ശുദ്ധ മണ്ടത്തരം എന്നറിഞ്ഞു കാണും .പക്ഷെ ചരിത്രം നിലനിര്‍ത്താന്‍ അത് തിരുത്തിയില്ല എന്നതാവാം .പക്ഷെ വായനക്കാര്‍ തെറ്റിദ്ധരിക്കും .
പ്രാചീന കേരള (തമിഴകം എന്ന് വായിക്കുക ) ത്തില്‍ “ഐന്തിണകള്‍” ആയിരുന്നു മനുഷവാസം ഉള്ള ഇടം .ഇടയര്‍ ,മറവര്‍ ,കുറവര്‍ ,പറവതര്‍ ,പാണന്‍ ,വിരലിയര്‍ ,
കുത്തര്‍,കൊല്ലര്‍ ,കുശവര്‍,വന്നാര്‍ ,അരചര്‍,അന്തണര്‍,വണികര്‍,വെള്ളാളര്‍(മരുതം) എന്നിവര്‍ മാത്രം .നായര്‍ ഈഴവര്‍ എന്നിവരില്ല
വയല്‍ ,കര അടങ്ങിയ “മരുതം” തിണയില്‍ പാര്‍ത്തവര്‍ കര്‍ഷകര്‍ .അവര്‍ “ഉഴവര്‍” എന്ന വെള്ളാളര്‍
അവരാണ് നെല്‍കൃഷിയും  കലപ്പയും കണ്ടുപിടിച്ചവര്‍ .അവരാണ് ഭാരത യുദ്ധത്തില്‍ ചോര്‍ നല്‍കിയത്
കപ്പലോട്ടിയ നായര്‍ ഇല്ല. “കപ്പലോട്ടിയ തമിഴന്‍” വി.ഓ .ചിദംബരംപിള്ള നായര്‍ അല്ല വെള്ളാളന്‍.ആയിരുന്നു
തരിസാപ്പള്ളി ശാസന കാലത്ത് കുരക്കേണി കൊല്ലത്തെ വെള്ളാള കച്ചവടക്കാര്‍ പായ്ക്കപ്പല്‍ വഴി ചൈനയില്‍ പോയി സമുദായ ഭ്രഷ്ടരായി ,വെണ്ണീര്‍ അണിയാന്‍ അവകാശം നഷ്ടപ്പെട്ടു  “ദരിയാ”ചെട്ടികലായി ജൈനരായി ട്ദരിസാ ജൈനപ്പള്ളി സ്ഥാപിച്ചു .അതിനു അയ്യന്‍ അടികള്‍ നല്‍കിയ ശാസനമാണ് 849 കാലത്ത് വെള്കുല സുന്ദരന്‍
എന്ന അക്ഷര ജ്ഞാനി സുന്ദരന്‍ (വെള്കുല ചുന്ദരന്‍ ) എഴുതിയ ശാസനം .
നായര്‍ വട്ടെഴുത്തും കോലെഴുത്തും അറിഞ്ഞവര്‍ എന്ന സഖാവിന്റെ പരാമര്‍ശവും തെറ്റ് .
“എഴുത്തച്ചന് മുമ്പ് രാജാക്കളും ജനവും അക്ഷരശൂന്യര്‍” ഏന്നു  എം.ജി.എസ് എഴുതിയത് മുഴുവന്‍ ശരിയല്ല.
ശൂദ്രര്‍(നായര്‍ക്കു )ക്ക് അക്ഷരജ്ഞാനമില്ലായിരുന്നു .
പക്ഷെ വെള്ളാളര്‍ അക്ഷരജ്ഞാനികള്‍ ആയിരുന്നു
തരിസാപ്പള്ളി,പാലിയം ചെപ്പേടുകള്‍ അതിനു തെളിവ് .അതെഴുതിയ സുന്ദരന്‍ ,തെങ്കനാട്ടു കിഴവനാകിയ ചാത്തന്‍ മുരുകന്‍  എന്നിവര്‍
നായര്‍ ആയിരുന്നില്ല, വെള്ളാളനും വെണ്ണീര്‍ വെള്ളാളനും ആയിരുന്നു എന്ന് കാണുക .

Tuesday, October 13, 2015

പത്താം പിറന്നാള്‍ ദിവസത്തെ അനുഭവം

    ന്യൂസ് ഫീഡ്

    പത്താം പിറന്നാള്‍ ദിവസത്തെ അനുഭവം
    ===================================
    വിവരാവകാശനിയമം-2005 അതിന്റെ പത്താം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അതില്‍ പങ്കുചേരാന്‍ ഇന്നലെ കോട്ടയം കലക്ടരെറ്റിലെ ജില്ലാ ലേബര്‍ ഓഫീസ്സര്‍ മുമ്പാകെ പോയിരുന്നു.
    കാഞ്ഞിരപ്പള്ളി ലേബര്‍ ഓഫീസര്‍ക്ക്,
    “ഒറ്റ ടാപ്പിംഗ് തൊഴിലാളി മാത്രമുള്ള ഒരു നാമമാത്ര റബര്‍ കര്‍ഷകന്‍ വിലയിടിവിനെ തുടര്‍ന്ന്‍ വെട്ടു നിര്‍ത്തിയാല്‍, ടാപ്പിംഗ് തൊഴിലാളിക്ക് ജോലി നഷ്ടമാകുന്നതിനാല്‍ എന്തെങ്കിലും സാമ്പത്തിക സഹായം നല്‍കണമോ? ,എങ്കില്‍ അതെത്ര?
    അതിനെ സംബന്ധിച്ച നിയമത്തിന്റെ പ്രസ്ക്തഭാഗങ്ങളുടെ കോപ്പി അയച്ചു തരുക”
    എന്നൊരു അഭ്യര്‍ത്ഥന പത്തുരൂപാ കോര്‍ട്ട് ഫീ സ്റാമ്പ് ഒട്ടിച്ച് മുപ്പതു ദിവസം മുമ്പ് നല്‍കിയിരുന്നു
    .ആദരണീയയായ കാഞ്ഞിരപ്പള്ളി (വനിതാ) ലേബര്‍ ഓഫീസ്സര്‍ കൃത്യം മുപ്പതാം ദിവസം (മറുപടിനല്കേണ്ട അവസാന ദിവസം) നല്‍കിയ മറുപടി ഏതു ക്ഷമാശീലനെയും ദേഷ്യം പിടിപ്പിക്കാവുന്ന ഒന്നായിരുന്നു .സാമ്പത്തിക സഹായം “നല്‍കാവുന്നതാണ്” .പ്രസക്ത നിയമം ലഭിക്കാന്‍ കേരള സര്‍ക്കാര്‍ ലേബര്‍ ഡിപ്പാര്‍ട്ട് വെബ്സൈറ്റ് കാണുക .
    അപ്പീല്‍ കൊടുക്കണമെങ്കില്‍ കോട്ടയം ജില്ലാ ലേബര്‍ ഓഫീസ്സര്‍
    (ജെനറല്‍ ) മുമ്പാകെ മുപ്പതു ദിവസത്തിനുള്ളില്‍ പരാതികൊടുക്കണം എന്ന അടിക്കുറുപ്പും .
    നല്‍കാവുന്നതാണെന്ന് പറഞ്ഞാല്‍ “നല്കാതിരിക്കയും ചെയ്യാമല്ലോ” എന്ന് ഈയുള്ളവന്റെ മലയാളഭാഷാ പരിജ്ജാനം പറയുന്നു .നിയമത്തിന്റെ കോപ്പി നല്‍കിയിട്ടുമില്ല
    തുടര്‍ന്നു യഥാവിധി അപ്പീല്‍ നല്‍കി .മുപ്പതാം ദിവസം ഫോണ്‍കാള്‍
    പിറന്നാള്‍ ദിവസം ജില്ലാ ലേബര്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം .
    അങ്ങനെ ഹാജര്‍ വയ്ക്കാന്‍ എത്തിയതാണ് .
    രണ്ടു മൂന്നാവര്‍ത്തി വായിച്ച “വിവരാവകാശനിയമം” എന്ന പുസ്തകം
    അഡ്വേ.ഡി.ബി .ബിനു (കൊച്ചി ) മൂന്നാം പതിപ്പ് (നിയമ സമീക്ഷ, കൊച്ചി 2006 കയ്യില്‍ എടുത്തിരുന്നു
    “വിവരം ഇല്ലാത്ത” ലേബര്‍ ഓഫീസ്സര്‍ ആണെങ്കില്‍ അത് നല്‍കാന്‍ ഒരു ആധികാരിക ഗ്രന്ഥം വേണമല്ലോ
    എടുത്തത് നന്നായി എന്ന് മനസ്സിലായി ചെന്ന ഉടന്‍തന്നെ
    കാഞ്ഞിരപ്പള്ളിയിലെ വനിതയ്ക്കുള്ള “വിവരം” പോലും ജില്ല ഓഫീസിലെ പുമാന് ഇല്ല എന്ന് മനസ്സിലായി
    .
    ആദ്യ ചോദ്യം : “എന്താവ്ശ്യത്തിനാണീ വിവരം ?”
    ആദരണീയനായ ഓഫീസ്സരുടെ ശുദ്ധ “വിവരക്കേട്”.
    അങ്ങനെ ഒരു ചോദ്യം പാടില്ല .
    ആവശ്യം എന്തുമാകട്ടെ .
    അതവര്‍ വെളിപ്പെടുത്തേണ്ട എന്ന് നിയമം
    ലേബര്‍ ഓഫീസ്സര്‍ അല്ല “പ്ലാന്റെഷന്‍” വകുപ്പാണ് മറുപടി നല്‍കേണ്ടതാണെന്ന് പെന്‍ഷന്‍ കുഴിയിലേക്ക് കാല്‍ നീട്ടി ഇരിക്കുന്നതിനാല്‍, നിയമം പഠിച്ചു കൊച്ചിയില്‍ വക്കീലാകാന്‍ സന്നതെടുക്കാന്‍ വേഷം വാടകയ്ക്കെടുക്കാന്‍ തയ്യാറെടുക്കുന്ന മുതിര്‍ന്ന ജില്ലാ ലേബര്‍ വകുപ്പ് സാരഥി (ഇനിയിപ്പോള്‍ അതിനു ഒരു ലക്ഷം രൂപാ ഫീ ആയും നല്‍കേണ്ടി വരും എന്ന സങ്ക്ടപ്പെടലും നെടുവീര്‍പ്പും അതിനിടയില്‍ )
    .
    അങ്ങിനെ ആണെങ്കില്‍ തന്നെ ലേബര്‍ ഓഫീസ്സര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണം ,അപേക്ഷനെ ഇട്ടു “വട്ടം കരക്കരുത്” എന്ന് വിവരാകാശ നിയമം (ആ വിവരം ഓഫീസര്‍ക്കില്ല എന്നോ?
    ശുദ്ധ “വിവരക്കേട്”)
    മുതിര്‍ന്ന ജില്ലാ ഓഫീസരുടെ മറുപടിയും തൃപ്തികരമാകാന്‍ വഴിയില്ല
    അത് കിട്ടാന്‍ ഇനി മുപ്പതു ദിവസം വരെ കാത്തിരിക്കണം .
    തൃപ്തികരമെല്ലെങ്കില്‍, “രണ്ടാം അപ്പീല്‍” സംസ്ഥാന ലേബര്‍ ഓഫീസ്സര്‍ക്ക് നല്‍കാന്‍ നിയമം പരാതിക്കാരന് അവസരം നല്‍കുന്നു .
    അത് 90 ദിവസത്തിനുള്ളില്‍ മതിയാകും
    അങ്ങനെ മൂന്നു മാസത്തിനിടയില്‍ ഒന്ന് തിരുവനന്തപുരത്തിനും പോകണം
    നന്ദി,
    വിവരാവകാശ നിയമമേ നന്ദി .

Wednesday, October 07, 2015

പെരുംകര്‍ഷകനെയല്ല നമുക്കുവേണ്ടത്

 
പെരുംകര്‍ഷകനെയല്ല നമുക്കുവേണ്ടത് 
===================================
“ഇനി വേണ്ടത് പെരുംകര്‍ഷകനെ” എന്ന തലക്കെട്ടില്‍ 
സുഗതകുമാരി ടീച്ചര്‍ ഒക്ടോബര്‍ 8- ലക്കം മാതൃഭൂമി
 ദിനപ്പത്രത്തില്‍ എഴുതിയ അഭിപ്രായം എന്നെ ഞെട്ടിച്ചു.
 നമുക്കു വേണ്ടത്‌ എം.ഏ യൂസഫ്‌ അലിയോടു താരതമ്യ
പ്പെടുത്താവുന്ന വന്‍കിട, “പെരുംകര്‍ഷക”രേയല്ല
എന്ന് ടീച്ചര്‍ മനസ്സിലാക്കുന്നില്ല.

അവനവന്‌,അല്ലെങ്കില്‍ അവനവന്റെ കുടുംബത്തിന്‌, അല്ലെങ്കില്‍ അവരവരുടെ റസിഡന്റ്റ് കോളനിക്ക്,അല്ലെങ്കില്‍ പഞ്ചായത്ത് വാര്‍ഡിനു ആവശ്യമായ ധാന്യംനാടന്‍ കിഴങ്ങുകള്‍ ,നാടന്‍ പഴങ്ങള്‍, നാടന്‍ പച്ചക്കറികള്‍ ,നാടന്‍ ഇലക്കറികള്‍ ഇവ സുഭാഷ പലേക്കര്‍ (Subhash Palekar) പ്രചരിപ്പിക്കുന്ന പ്രകൃതി സൌഹൃദ ആത്മീയ കൃഷി (ZBNSF) രീതിയില്‍ ചെയ്യുന്ന ചെറുകിട കര്‍ഷകരെയാണ് .ജോലിയും ഉല്പ്പന്നവും പരസ്പരം പങ്കുവയ്ക്കുന്ന “മാറ്റാള്‍” കര്‍ഷ്കരെയാണ് .

മുണ്ടക്കയം മടിക്കാങ്കല്‍ ഔസ്സെപ്പച്ചനെ പോലുള്ള പ്രകൃതി സൌഹൃദ കര്‍ഷകരെയാണ് നമുക്കാവശ്യം. കൃഷിയില്‍ നമുക്ക് വന്‍കിടക്കാര്‍ വേണ്ട.സ്വയം തൊഴില്‍ കാരാണ് വേണ്ടത്‌.
വന്‍കിട കര്‍ഷകര്‍ നമ്മെ കൊല്ലാതെ കൊല്ലും .
ഡോ.കാനം ശങ്കരപ്പിള്ള
ചീഫ് കോ-ഓര്ഡിനെറ്റര്‍
പൊന്‍കുന്നം ഫാര്മേര്സ് ക്ലബ്ബ് (പൊന്ഫാം)
9447035416 drkanam at gmail.com