Monday, November 21, 2016
ചരിത്ര വായന : ചട്ടമ്പി സ്വാമികള്‍ക്ക് പറ്റിയ വീഴ്ച,നോട്ടക്കുറവ്
ചരിത്ര വായന : ചട്ടമ്പി സ്വാമികള്‍ക്ക് പറ്റിയ വീഴ്ച,നോട്ടക്കുറവ്: ചട്ടമ്പി സ്വാമികള്‍ക്ക് പറ്റിയ വീഴ്ച,നോട്ടക്കുറവ് ===================================== 1892 – കൊച്ചിയിലും പിന്നെ തിരുവിതാംകൂറിലും എത്തി...
ചരിത്ര വായന : ചട്ടമ്പി സ്വാമികള്‍ക്ക് പറ്റിയ വീഴ്ച,നോട്ടക്കുറവ്
ചരിത്ര വായന : ചട്ടമ്പി സ്വാമികള്‍ക്ക് പറ്റിയ വീഴ്ച,നോട്ടക്കുറവ്: ചട്ടമ്പി സ്വാമികള്‍ക്ക് പറ്റിയ വീഴ്ച,നോട്ടക്കുറവ് ===================================== 1892 – കൊച്ചിയിലും പിന്നെ തിരുവിതാംകൂറിലും എത്തി...
Thursday, November 10, 2016
ചരിത്ര വായന : കണ്ടവര്‍ ഉണ്ടായിരുന്നു; കേട്ടവരും .
ചരിത്ര വായന : കണ്ടവര്‍ ഉണ്ടായിരുന്നു; കേട്ടവരും .: കണ്ടവര്‍ ഉണ്ടായിരുന്നു ; കേട്ടവരും . ================================ 2016- ഒക്ടോബര്‍ ലക്കം ഭാഷാപോഷിണിയില്‍ “ശ്രീനാരായണ ഗുരുവിന്റെ ജീ...
Thursday, November 03, 2016
സ്ഥലനാമ പഠനത്തിലൂടെ കേരള ചരിത്രം
സ്ഥലനാമ പഠനത്തിലൂടെ കേരള ചരിത്രം
കേരളശബ്ദം 2016 നവംബര്‍ 18 ലക്കം
വ്യക്തിപരം പംക്തിയില്‍(പേജ് 9) ശ്രീ ഹരി കട്ടേല്‍ എഴുതിയ “സ്ഥലനാമ
ചരിത്രത്തിന്റെ പൊരുള്‍” വായിച്ചു . അടുത്ത
കാലത്ത് വായിച്ച പുസ്തകങ്ങളില്‍ എന്നെ ഏറെ ആകര്‍ഷിച്ച ,സന്തോഷിപ്പിച്ച, പഠനഗ്രന്ഥങ്ങളില്
മുന്‍ പന്തിയിലാണ് ശ്രീ ഹരി കട്ടേല്‍
രചിച്ച “സ്ഥലനാമ ചരിത്രം- തിരുവനന്തപുരം
ജില്ല” (എന്‍.ബി.എസ് ജൂണ്‍
2016 പേജ് 208 വില 180/-).എന്നെടുത്ത് പറയട്ടെ . ഒറ്റ ഇരിപ്പില്‍
വായിച്ചു തീര്‍ത്തു .പിന്നെയും വായിച്ചു .പലതവണ .ഗ്രന്ഥകര്‍ത്താവിനെ നേരില്‍
വിളിച്ചു അഭിനന്ദിക്കയും ചെയ്തു (മൊബ 9496151182).മറ്റു ജില്ലകളെ
കുറിച്ചും പഠനം നടത്തി വരുന്നു എന്നറിഞ്ഞതില്‍ ഏറെ സന്തോഷം .കൊല്ലം ജില്ലയെ
കുറിച്ചുള്ള പഠനം താമസിയാതെ പ്രസിദ്ധീകരിക്കപ്പെടും എന്നും അറിഞ്ഞു .
ഏറെ സന്തോഷം തോന്നിയത് എം.ജി.എസ്
നാരായണനെ പോലുള്ള തലമുതിര്‍ന്ന കേരള ചരിത്രകാരന്മാര് തിരുവിതാംകൂര്‍ പുരാവസ്തു
വിഭാഗം സ്ഥാപക മേധാവിയും ദ്രാവിഡ സംസ്കാരം ആയിരുന്നു പുരാതന ഭാരത സംസ്കാരം എന്ന് 1921- കാലത്ത് മാത്രം തുടക്കമിട്ട ഹാരപ്പന്‍ ഉത്ഘനനത്തിനു മൂന്നു
ശതകം മുമ്പ്(1890) തന്നെ കണ്ടെത്തിയ,അകാലത്തില്‍ 42 വയസ്
മാത്രം പ്രായമുള്ളപ്പോള്‍ അന്തരിച്ച, മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897)യുടെ
പഠനങ്ങളുടെ പ്രാധാന്യം എടുത്തു കാട്ടുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് .
കോളേജു വിദ്യാര്‍ത്ഥി കള്‍ക്കുള്ള “പഠന
സഹായി”കള്‍ എഴുതുന്നു എന്ന പരിഹാസം എം.ജി.എസ്സില്‍ നിന്ന് കേട്ട, എം.ആര് രാഘവ
വാര്യര്‍, രാജന് ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ “കേരള ചരിത്രം”
ഒന്നാം വാല്യത്തില്‍ (വള്ളത്തോള്‍
വിദ്യാപീഠം, ശുകപുരം 2013) മനോന്മണീയം
സുന്ദരന്‍ പിള്ളയെ കുറിച്ച് ഗ്രന്ഥകര്‍ത്താക്കള്‍ മുക്കാല്‍ പേജു വരുന്ന ഖണ്ഡിക
എഴുതിയതിനെ എം.ജി.എസ് പരിഹസിച്ചത് കാണുക (“ചരിത്രം ,വ്യവഹാരം” ,കറന്റ്
ബുക്സ് ഒന്നാം പതിപ്പ് 2015 ജൂണ്‍,), (രസകരമായ സംഗതി ഒരിടത്തുപോലം
രാജന് ഗുരുക്കള്‍ എന്ന പേര് എം.ജി.എസ് വെളിപ്പെടുത്തുന്നില്ല,വാര്യര്‍ എന്ന് രണ്ടിടത്ത് പറയുന്നുമുണ്ട് . (“അത്രയൊന്നും പറയാന്‍ ഇല്ലാത്ത പാച്ചു മുത്തും
-മൂത്തത് എന്നത് തെറ്റായി അച്ചടിച്ചതാവണം- സുന്ദരം പിള്ളയും നീണ്ട ഖണ്ഡികയില്‍ ചര്‍ച്ച
ചെയ്യപ്പെടുന്നു “എന്ന വാക്യം -പുറം 130-
കാണുക )
വിളപ്പിലും വിളവൂര്‍ക്കലും മറ്റു വിലനിലങ്ങളും എന്ന അദ്ധ്യായത്തില്‍ (പേജ് 68-71)ഹരി എഴുതുന്നത് ശദ്ധേയം “........വിളപ്പിലും
വിളവൂര്‍ക്കലും വിളവില്‍ നിന്ന് ജന്മം കൊണ്ട നാട്ടുനാമാങ്ങളാണ് .ഭൂവുലകത്തില്‍
ഏറ്റവും പുരാതനമായ കാര്‍ഷിക വ്യവസ്ഥയാണ് ദ്രാവിഡ ദേശത്തെന്ന പുതുചിന്ത ചരിത്രകാരനായ
പ്രൊഫ..പി സുന്ദരന്‍ പിള്ള (1855-1897) മുന്നോട്ടു
വച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ ദ്രാവിഡ താല്‍പ്പര്യം മൂലമാണെന്ന് കരുതി പലരും
കാര്യമായി പരിഗണിച്ചില്ല .നാം ചരിത്രത്തില്‍ ചൂഴന്വേഷണം നടത്തേണ്ടത് ഗംഗാ തടത്തില്‍
നിന്നു തെക്കൊട്ടല്ല ,മറിച്ച് കൃഷണ ഗോദാവരി കാവേരി വൈഗ നദീ തടങ്ങളില്‍ നിന്ന്
വടക്കോട്ടാണ് വേണ്ടതെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിനു എന്നാല്‍ ഇന്ന് പിന്തുണ
ലഭിക്കുന്നുണ്ട് .
ടി.എച് .പി ചെന്താരശ്ശേരി അദ്ദേഹത്തിന്റെ പ്രശസ്തമായ “കേരള ചരിത്രത്തിലെ
അവഗണിക്കപ്പെട്ട ഏടുകള്‍” (പ്രഭാത് 1970) പറയുന്ന കൊക്കോത മംഗലത്ത്, “കോത” റാണി എന്നൊരു റാണി ഇല്ലായിരുന്നു എന്ന് ഹരി സ്ഥാപിക്കുന്നത് കാണുക (പേജ് 99-103)
കോത കൊക്കോത എന്നീ എന്നീ നാമപ്പൊരുളിന്റെ ആദിമൂലത്തെ (Proto etymology) ചെന്താരശ്ശേരി
പരിഗണിച്ചില്ല .പൂമാല എന്ന പോരുളാണ് “കോത”യ്ക്ക് .ആദിട്രാവിഡത്തില് .ചേരകുല
ജാതന്മാരെ കുറിച്ചിരുന്ന ബിരുദപദം .സംഘകാലത്ത് കേരളം ഭരിച്ചിരുന്ന അരചരില്‍ ഒരാളായിരുന്ന
“കൊക്കൊതൈ മാര്‍പന്‍” എന്ന ചേര രാജാവിനെ പ്രകീര്‍ത്തിച്ചു രണ്ടു പാട്ടുകള്‍
പുറനാനൂര് എന്ന പഴന്തമിഴ്സ മാഹാരത്തില്‍ ഉണ്ടെന്നു ശ്രീ ഹരി കണ്ടെത്തുന്നു .അതെഴുതിയ
കവി സഹ്യപര്‍വതത്തിനു പടിഞ്ഞാറു കേരളത്തില്‍ കേരളത്തില്‍ പാര്‍ത്തിരുന്ന പൊയ്കയാര്‍
എന്ന ആളും .കടലോട് ചേര്‍ന്ന തൊണ്ടി പട്ടണമാണ് തന്റെ നാടെന്നും “കൊക്കോത” തന്റെ
തലവന്‍ ആണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു എന്നും ഗ്രന്ഥ കര്‍ത്താവ് വ്യക്തമാക്കുന്നു
.പൊയ്കയാര്‍ എഴുതിയ പാട്ടിലെ ആദ്യ രണ്ടുവരികള്‍ കാണുക
‘കൊതൈമാര്പീര് കൊതൈയാനും /
കൊതൈയൈ പുണന്തോര് കൊതൈയാനും “
ആദ്യ കോത ചേര കുല അരചന് ആയ കൊക്കോത മാര്‍പന്‍ .രണ്ടാമത്തെ കോത രാജാവിന്റെ
മാറിലെ പൂമാല .(മാര്‍പ് എന്ന് പറഞ്ഞാല്‍ പുരുഷന്റെ നെഞ്ച് -മാറിടം) .അവസാന കോത
അരചനെ പുണരുന്ന അഴകികളുടെ മാറിടത്തിലെ പൂമാല .സ്ത്രീകളുടെ വ്യക്തി നാമമായി “കോത”
ഉയിര് കൊണ്ടിരുന്നില്ല എന്നും ഹരി കണ്ടെത്തി ചെന്താരശ്ശേരിയുടെ വാദങ്ങളെ
നിഷ്പ്രഭമാക്കുന്നു.
സംഘകാലത്തിനു ശേഷം എഴുതപ്പെട്ട “മുത്തൊള്ളായിരം” എന്ന തമിഴ് കുതിയില്‍ ചേ രകുല
പര്യായമായി പത്തിടങ്ങളില്‍ “കോതൈ” എന്നും മൂന്നിടത്ത് “കൊക്കൊതൈ “ എന്നും കാണുന്നു
എന്നും ഹരി തുടരുന്നു .പത്താം
നൂറ്റാണ്ടിന്റെ പിന് പകുതിയിലെ ശ്രീവല്ലഭന് കോത മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടി
ന്റെ പിന് പകുതിയിലെ കോത രവിവര്‍മ്മന്‍ വരെ വേണാട്ടരചര്‍ എല്ലാം “കോത” ബിരുദം വഹിച്ചിരുന്നു .ആ ചരിത്ര
വഴികളില്‍ ഒരിടത്തും കോത എന്ന വ്യക്തി ഗത നാമമോ വിശേഷണമോ
പെണ്‍പിറപ്പുകള്‍ ക്ക് നല്‍കിയതായി തെളിവില്ല എന്നും ഗ്രന്ഥ കര് ത്താവ്
എഴുതുന്നു .
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
മൊബ 9447035416 ഈ
മെയില്‍ drkanam@gmail.com
Tuesday, September 13, 2016
Sunday, September 11, 2016
ചരിത്ര വായന : തിരുമൂലരുടെ തിരുമന്ത്രവും കേരള നവോത്ഥാനവും
ചരിത്ര വായന : തിരുമൂലരുടെ തിരുമന്ത്രവും കേരള നവോത്ഥാനവും: തിരുമൂലരുടെ തിരുമന്ത്രവും കേരള നവോത്ഥാനവും =================================================== ഡോ കാനം ശങ്കരപ്പിള്ള,പൊന്‍കുന്നം Mob: 9447...
Saturday, June 11, 2016
പ്രിന്‍സിപ്പാള്‍-ബര്‍സാര്‍ അച്ചന്മാരും മാപ്പിള സാറും പിന്നെ സ്വപ്നസ്ഖലനവും
പ്രിന്‍സിപ്പാള്‍-ബര്‍സാര്‍ അച്ചന്മാരും
മാപ്പിള സാറും
പിന്നെ സ്വപ്നസ്ഖലനവും
==============================================
സി.ആര്.ഓമനക്കുട്ടന് എഴുതിയ “എസ്ബിയോര്മ്മ” (ഭാഷാപോഷിണി
വാര്‍ഷികപ്പതിപ്പ്- 2016, പേജ് 84-82 ) വായിച്ചപ്പോള്‍,
എന്റെ എസ്ബി ദിനങ്ങള്‍ മനസ്സിലെ തിരശീലയില്‍ മാറിമാറി വന്നു .ഓമനക്കുട്ടന്റെ സി.എം.എസ് ദിനങ്ങള്‍ക്ക് അനുബന്ധം എഴുതിയ
സ്ഥിതിക്ക് ഇതിനും കിടക്കട്ടെ ഒരനുബന്ധം. .
സീയാര്‍ എന്നെക്കാള്‍ ഒരു വര്‍ഷം മുമ്പേ, സി.എം.എസ്സില്‍ കയറി ഒരു ഞാന്‍ പോന്നു ഒരു വര്‍ഷം
കഴിഞ്ഞു മാത്രം ഇറങ്ങിയപ്പോള്‍, ഞാന്‍ എസ്ബിയില്‍ ചെലവഴിച്ച ഒരു വര്‍ഷത്തിനു ശേഷം
അഞ്ചു വര്‍ഷം കഴിഞ്ഞുമാത്രം തൈക്കിളവന്
ആയാണ് സിയാര് എസ് .ബിയില്‍ എത്തിയത് .
1960-61 കാലത്ത് പീയൂസി
എന്ന പ്രീയൂണിവേര്‍സിറ്റി പരീക്ഷയില്‍ (അക്കാലം പ്രീഡിഗ്രി അവതരിച്ചിട്ടില്ല) ശാസ്ത്രവിഷയങ്ങള്‍ക്ക്
ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാല്‍, അതുകൊണ്ടുമാത്രം പ്രൊഫഷണല്‍ കോര്സുകള്ക്ക്
പ്രവേശനം കിട്ടിയിരുന്നു .അങ്ങനെ മെഡിസിനും എഞ്ചിനീയറിംഗിനും ഒരേ സമയം അഡ്മിഷന്
കിട്ടി.കോട്ടയത്തും മെഡിക്കല്‍ കോളേജ് തുടങ്ങിയിരുന്നതിനാല്‍ (1962) മെഡിസിന്
മതി എന്ന് തീരുമാനിച്ചു. പക്ഷെ, ഒരു വര്‍ഷ പീയൂസി മാത്രം കഴിഞ്ഞതിനാല്‍, പ്രൊഫഷനല്‍
കോളേജില്‍ പ്രവേശിക്കാന്‍ ഒരു വര്‍ഷത്തെ പ്രീപ്രൊഫഷണല്‍- കോര്സുകൂടി പാസാകേണ്ടിയിരുന്നു
.അതിനുള്ള കോര്‍സ് തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കഴിഞ്ഞാല്‍, ചങ്ങനാശ്ശേരിയിലെ എസ്.ബിയില്‍ മാത്രം ആയിരുന്നു തിരുവിതാംകൂര്‍
പ്രദേശത്ത് ഉണ്ടായിരുന്നത് .അങ്ങനെ പേരുകേട്ട എസ്ബിയിലും സി.എം എസ് പഠനം കഴിഞ്ഞ ഉടന്‍ ഒരു വര്‍ഷം
പഠിക്കാന്‍ കഴിഞ്ഞു. മെഡിക്കല്‍ കോളേജില്‍ സഹപാഠികള്‍ ആയി മാറിയ കടമപ്പുഴ തോമസ്
മാത്യു വട്ടയ്ക്കാട്ടു ,വി.ജെ ആന്റണി ,പുല്‍പ്പേല്‍ മേരിദാസ് ബാസ്റ്യന് ,ചാപ്പമറ്റം
രാധാമണിയമ്മ (എല്ലാം
കാഞ്ഞിരപ്പള്ളിക്കാര് ),മാത്യു സഖറിയാ ,വിലാസിനി എന്നിവരെ ആദ്യം കണ്ടുമുട്ടുന്നത്
എസ് ബിയില്‍ വച്ചായിരുന്നു .
പ്രമുഖ വസ്ത്രവ്യാപാരശാല ഉടമയുടെ മകള്‍, ദിവസവും
പുതുപുത്തന്‍ സാരികള്‍ ഉടുത്തുകൊണ്ടുവന്നിരുന്ന ,വീരലക്ഷ്മി ,പൊന്‍കുന്നം സ്വദേശി
രാധാമണി (പില്ക്കാലത്ത് എന്റെ മകളുടെ അമ്മായി ) എന്നിവര്‍ ആയിരുന്നു അന്നത്തെ
താരങ്ങള്‍ . ഡന്റല്‍ ,വെറ്റിനറി, അഗ്രികള്‍ച്ചര്‍ കോര്സിനുള്ളവരും ഒപ്പം
ഉണ്ടായിരുന്നു. ഫ്രോക്ക് ഇട്ടു നടന്നിരുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ കുട്ടിയും അവളുടെ
കൂട്ടൂകാരി സാരി ഉടുത്തുവരുന്ന മറ്റൊരു ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയും
ഉണ്ടായിരുന്നു .എസ് .ബിയില്‍ വനിതാ ഹോസ്റല്‍ ഇല്ലാതിരുന്നതിനാല്‍, അവര്‍ പെരുന്നയില്‍ എന്‍.എസ്.എസ് കോളേജിലെ വനിതാ ഹോസ്റലില്‍
ആയിരുന്നു താമസം .നാലുമണിയ്ക്ക് ക്ലാസ് കഴിയുമ്പോള്‍, ഹോസ്റ്റലില്‍ താമസിച്ചിരുന്ന
ചില വിളഞ്ഞ ബിരുദ വിദ്യാര്‍ത്ഥികള്‍ ആ
പെണ്‍കുട്ടികളുടെ പിന്നാലെ, പെരുന്ന
ഹോസ്റല്‍ വരെ പോവുക പതിവായിരുന്നു .
പ്രീ പ്രൊഫഷണല്‍ കോര്സിലെയ്ക്കുള്ള അഡ്മിഷന് താമസിച്ചായിരുന്നതിനാല്,
കോളേജ് ഹോസ്റ്റലില്‍ സീറ്റില്ലായിരുന്നു കോളെ ജിനു പടിഞ്ഞാറുള്ള വയല്‍ക്കരയിലെ ചക്കാല
എന്ന ഹോസ്റ്റല്‍ കം വീട്ടിലായിരുന്നു താമസം .ഉടമയുടെ ഭാര്യ നിരവധി മക്കളുള്ള അമ്മാമ വെളുക്കും മുമ്പേ വീട്ടു ജോലി തുടങ്ങിയാല്‍, പാതിരാത്രിവരെ അത് തുടരും. ചട്ടയും
ഉടുമുണ്ടും മാറുക ,കുളിക്കുക ഇവയ്ക്കൊന്നും സമയം കിട്ടില്ല .അതിനാല്‍ ശനിയാഴ്ച
ദിവസങ്ങളില്‍ മാത്രം ആയിരുന്നു തുണിമാറലും കുളിയും .ആ ദിവസം അതാഘോഷിക്കാന്‍ താമസക്കാരായ കുട്ടികള്‍
മിട്ടായി വിതരണം നടത്തുമായിരുന്നു .രണ്ടു മാസം കഴിഞ്ഞപ്പോള്‍,ചില ബിരുടവിദ്യാര്ത്ഥികളുടെ
കുരുത്തക്കേടുകള്‍ സഹിക്കാന്‍ വയ്യാതെ
വന്നപ്പോള്‍, അടുത്ത് കിട്ടിയ മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറ്റി അവിടെ കൂട്ടിനു
കിട്ടിയത് ക്രൈം ബ്രാഞ്ചിലെ ഒരു ഹെഡ് കാന്സ്റ്റബിള് .പില്ക്കാലത്ത് എസ് ഐ ആയിമാറിയ
ടി.വി.തോമസ് സര്‍വ്വീസിലിരിക്കുമ്പോള്‍ വലിയ ഒരപകടത്തില്‍ പെടാതെ എന്നെ സംരക്ഷിച്ചു റിട്ടയര്‍
ചെയ്ത ടി.വി.തോമസ്. പെന്ഷന് അദ്ദേഹം ഒട്ടും
താമസിക്കാതെ പുരോഹിതനായി റവ ഫാദര്‍ ടി.വി.തോമസ്
ആയി. .മനോരമ മുന്‍പേജില്‍ ബോക്സില്‍ ആ അപൂര്‍വ്വ വാര്‍ത്ത വന്നിരുന്നു .മറ്റൊരു സഹവാസി ,പ്രിയസ്നേഹിതന് നീരേറ്റുപുറംകാരന് കെ .ജെ വര്‍ഗീസ്
ഏതാനും വര്‍ഷം മുമ്പ് വടക്കെ ഇന്ത്യയില്‍ ജോലി കഴിഞ്ഞു നാട്ടില്‍
തിരിച്ചെത്തിയപ്പോള്‍, എങ്ങനെയോ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചിരുന്നു. പക്ഷെ ആ നമ്പര്‍ നഷ്ടപ്പെട്ടു .പിന്നീടു
ബന്ധപ്പെടാന്‍ കഴിഞ്ഞില്ല ഈ കത്ത് വായിക്കാനിടയായാല്‍ വറുഗീസ് വീണ്ടും വിളിക്കും എന്നാശിച്ചുപോകുന്നു
നീണ്ട നരച്ച താടി മീശയുടെ ഉടമ ആയിരുന്ന വില്യം
അച്ഛന് പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് പെന്ഷന് പറ്റിയതിന്റെ അടുത്ത വര്‍ഷം ആയിരുന്നു എസ് .ബിയില്‍ പഠനം
നടത്തിയത് .അച്ചന്റെ കഥകള്‍ ബിരുദവിദ്യാര്‍ ത്ഥികള് ഇടയ്ക്കിടെ പറയും .വൈകുന്നേരം
ഹോസ്റലില്‍ ചേക്കേറാന്‍ താമസിച്ചിരുന്ന പയ്യന്മാരോടു ചോദിച്ചിരുന്ന ഒരു സ്ഥിരം
ചോദ്യം ഉണ്ടായിരുന്നു .”പെരുന്നയില്‍ പോയി കണ്ട നായര്‍ പെണ്ണുങ്ങളുടെ ..... കണ്ടു
നടന്നു സമയം പോയതറിഞ്ഞില്ല അല്ലേടാ ?”
സിറിയക് ഭാഷാ മേധാവി ആയിരുന്ന ബര്‍സാര്‍ അച്ചന്റെ
തലയില്‍ വച്ച് കൊടുത്ത മണ്ടത്തരങ്ങളില്‍ ഒന്ന് പോലും ഓമനക്കുട്ടന്
വെളിപ്പെടുത്തിയില്ല .ഏതോ ഒരു സന്ദര്ശകന് Who is the Professor of Syriac ?
എന്ന് ചോദിച്ചപ്പോള്‍ കേട്ടുനിന്ന
ബര്‍സാര്‍ അച്ഛന്
I is the
Syriac Professor എന്ന് പറഞ്ഞു അത്രേ Oh, You are the Professor എന്ന് സന്ദര്ശകന് ആശ്ചര്യപ്പെട്ടപ്പോള്‍,
മറുപടി Yes. I are the Professor
ഈ വര്‍ഷം കുട്ടികള്‍ കയ്യും
കണക്കുമില്ലാതെ വരുന്നു എന്ന് പറയാന്‍ This year students are coming without hand and arithmetic എന്ന് പറഞ്ഞുവെന്നും Get out അടിച്ചു വരാന്തയില്‍ നിര്‍ത്തിയ കുട്ടിയെ
അകത്തു കയറ്റാന്‍ വരാന്തയില്‍ ഇറങ്ങി വീണ്ടും Get out പറയുക തുടങ്ങിയ കോത്താഴം കഥകള്‍ .ഷെപ്പേര്‍ട് സാറിന്റെ ക്ലാസ് കേള്‍ക്കാന്‍
സീയാറിനു ഭാഗ്യം കിട്ടിയില്ല .പക്ഷെ സാര്‍
ഞങ്ങള്‍ക്കും ക്ലാസ് എടുത്തിരുന്നു .അദ്ദേഹത്തെ
അനുകരിക്കാന്‍ ശ്രമിച്ചിരുന്ന ശിഷ്യന് ഒഗസ്റ്റിന്റെ ക്ലാസ്സുകളും. ഗാല്‍ സവര്ത്തിയുടെ Strife എന്ന നാടകം അദ്ദേഹം ആണ് പഠിപ്പിച്ചത് ..തോമസ് ഹാര്‍ഡിയുടെ Under
the Greenwood Tree പഠിപ്പിച്ച പ്രായം ചെന്ന ഒരു അധ്യാപകനും
ഉണ്ടായിരുന്നു .ഇംഗ്ലണ്ടില്‍ മക്കളുടെ കൂടെ താമസിക്കാന്‍ പോകുമ്പോഴെല്ലാം, ഹാര്‍ഡിയുടെ
നോവലിലെ സംഭവങ്ങള്‍ അരങ്ങേറിയ
ഗ്രാമങ്ങളില്‍ കൂടെ പോകുമ്പോള്‍, ആ സാറിന്റെ ക്ലാസ്സുകള്‍ ഓര്‍മ്മയില്‍ വരും .പക്ഷെ
അദ്ദേഹത്തിന്റെ പേര് ഓര്‍മ്മയില്‍ വരുന്നീല്ല .ക്ലാസ്സിനിടയില്‍ വലതു
കൈപ്പത്തിയിലെ വിരലുകള്‍ മടക്കി, നഖങ്ങളിലേക്ക് ഇടയ്ക്കിടെ നോക്കുന്ന ഒരു മാനറി സം
ഉണ്ടായിരുന്നു ഒരു പാവം സാര്‍ .കെമിസ്ട്രി പ്രോഫസ്സര്‍ മാത്രം സ്വയം കാര്‍ ഓടിച്ചു
വന്നിരുന്നു .അക്കാലത്താണ് ഒരു ദിവസം അദ്ദേഹത്തിന്റെ കാര്‍ കയറി ഒരു ബാലന്
മരിക്കാന്‍ ഇടയായത് .ബോട്ടണി പ്രഫസ്സര്‍ ഒരു “പഞ്ചാര” ആയിരുന്നു
മലയാളം പഠിക്കേണ്ടിയിരുന്നില്ല .പക്ഷെ മാപ്പിള
സാറിനെ ദിവസവും കണ്ടിരുന്നു .മാപ്പിളസാര്‍ “ല്‍ “ എന്നെഴുതാതെ “ല്‍” എന്നേ
എഴുതുമായിരുന്നുള്ള് .ഗൈടുകളില് അങ്ങനെയാണ് അച്ചിടിച്ചിരുന്നതും.
എന്ന് പീയൂസിക്കാലത്ത് മനസ്സിലാക്കിയിരുന്നു .ക്ലാസ്സുകളില്‍ മിക്കവയിലും
മകള്‍ ആനന്ദവല്ലിയെ പരാമര്‍ശിക്കുമായിരുന്നു എന്നും ബിരുദ വിദ്യാര്‍ത്ഥികള്‍
പറഞ്ഞിരുന്നു .ചിലപ്പോള്‍ മുണ്ടുടുത്ത്
ഒപ്പം കണ്ടകൌപീനവും ധരിച്ചിരുന്നു .സാറിന്റെ പുത്രന് ആയിരുന്നു
അകാലത്തില്‍ അന്തരിച്ച ഡോ ജോഷി ജോണ്‍ , ബ്രിട്ടനിലെ പ്രശസ്ത എയിഡ്സ് രോഗ ചികില്സകന്.
‘‘വാഗ്സ്വരങ്ങളര്ഥമാക്കും
യേശുസ്നാപകര് വാണിടും ഗേഹം
ഭാരതീവിഹാരം സാഹിതീക്ഷേത്രമാകണം.’’
യേശുസ്നാപകര് വാണിടും ഗേഹം
ഭാരതീവിഹാരം സാഹിതീക്ഷേത്രമാകണം.’’
എന്നു വീടിന്റെ കിഴക്കേ തൂണ്ചുവട്ടില് “ഭാരതീവിഹാരം”
എന്നു മലയാളത്തില്‍ എഴുതിയിട്ട് താഴെക്കാണുന്ന സംസ്കൃതശ്ലോകം നല്കിയ പണ്ഡിത കവി .
ശ്രീവര്ക്കി വരിക്കശ്ശേരി
കുഞ്ഞന്നാ പീടികാഖ്യരാം
ദമ്പതീധന്യര്തന് പുത്രന്
കേ.ജേ. മേരിക്കു വല്ലഭന്,
ആതിരയ്ക്കാനന്ദവല്ലി,
മൂലം നാളോടു ലിസ്സിയും,
ഉത്രാടം ജോഷിയായില്യം
ജോര്‍ഡിയും സുതരാര്ക്കുതാന്
പി.വി. ഉലഹന്നാന് മാപ്ള
ആ കലാലയദേശികന്
ശ്രീവര്ധകാബ്ദേ കല്ലിട്ട്
തീര്ത്തിദം ക്ഷൗമ ധാടിയില്‍...’’
ശ്രീവര്ക്കി വരിക്കശ്ശേരി
കുഞ്ഞന്നാ പീടികാഖ്യരാം
ദമ്പതീധന്യര്തന് പുത്രന്
കേ.ജേ. മേരിക്കു വല്ലഭന്,
ആതിരയ്ക്കാനന്ദവല്ലി,
മൂലം നാളോടു ലിസ്സിയും,
ഉത്രാടം ജോഷിയായില്യം
ജോര്‍ഡിയും സുതരാര്ക്കുതാന്
പി.വി. ഉലഹന്നാന് മാപ്ള
ആ കലാലയദേശികന്
ശ്രീവര്ധകാബ്ദേ കല്ലിട്ട്
തീര്ത്തിദം ക്ഷൗമ ധാടിയില്‍...’’
-ശ്രീവര്ധക എന്നതിന്റെ
കലിസംഖ്യ പഴയ കാവ്യങ്ങളില്‍ അതെഴുതിയ വര്‍ഷം വാക്കുകളില്‍ അടക്കം ചെയ്യുന്ന രീതി ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിരണ്ടും
ക്ഷൗമധാടി (ക്ഷൗമം -വെണ്‍പട്ട്, ക്ഷൗമധാടി -വെള്ള തേച്ച
മാളിക) എന്ന വാക്കിന്റെ കലിസംഖ്യ ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിയാറും. നാല്പത്തിരണ്ടില്
പണിതുടങ്ങി അമ്പത്താറില്‍ വെള്ളതേച്ച് പണി പൂര്‍ത്തിയാക്കി എന്ന് പിന്തലമുറക്കാരെ
അറിയിക്കാന്‍ കവിതയെഴുതിയ, മലയാളത്തില്‍
എം.എ ബിരുദം നേടിയ ആദ്യത്തെ തിരുവിതാംകൂര്‍ നസ്രാണിയായ പി.വി. ഉലഹന്നാന് മാപ്പിള
.അദ്ദേഹത്തിന്റെ ‘അമൃതം ഗമയ’ എന്ന ആത്മകഥയെ ഒന്ന്
സ്പര്ശിക്കപോലും ചെയ്യാതെ സീയാര്‍
ഒഴുവാക്കിയത് ശരിയായില്ല .
“മഹാപിള്ള” ആണ് മാപ്പിള ആയതെന്ന “ഓമനവാദം” ശരിയല്ല എന്ന്
പറയട്ടെ “.മഹാ” മനസ്സിലാക്കാം. പക്ഷെ “പിള്ള (പൈതല്‍ ) എങ്ങിനെ എവിടെ നിന്ന് വന്നു ? ഇവിടെ എന്താണര്‍ത്ഥം? ഹാരപ്പന്‍ മുദ്രകളില്‍
കാണപ്പെട്ട പിള്ള തങ്ങള്‍ ശിവസന്തതികള്
എന്ന് കാട്ടാന്‍ ദ്രാവിഡര്‍ ആദ്യകാലം തൊട്ടേ ഉപയോഗിച്ച് വന്ന പദം എന്ന് ഹെല്‍സിങ്കിയിലെ ഇന്ഡോളജിസ്റ്റ് ആസ്കൊ പാര്പ്പോളാ
(Asko Parpola),തമിഴ്നാട്ടിലെ
ഐരാവതം മഹാദേവന് എന്നിവര്‍ പറഞ്ഞ വച്ച കാര്യമൊന്നും സീയാര്‍ വായിച്ചിട്ടില്ല
എന്ന് തോന്നുന്നു .പിള്ള കാഴ്ചദ്രവ്യം വാങ്ങി തിരുവിതാംകൂര്‍ രാജാക്കള്‍ നല്കിയ അലങ്കാര
വാല് അല്ല .ശൈവ വെള്ളാളര്‍ സ്വയം സ്വീകരിച്ച വാല് ആണ് പിള്ള ദൈവമക്കള് എന്നര്‍ത്ഥം
.
തെക്കുംകൂര്‍
പ്രദേശത്തെ കര്‍ഷകരായ വെള്ളാള ”പിള്ള”മാര്‍ ചില കാരണങ്ങളാല്‍, കൂട്ടത്തോടെ കൊല്ലത്ത് പോയി മാര്‍ഗ്ഗം കൂടി നസ്രാണികള്‍
ആയപ്പോള്‍,
അവരെ മാര്ഗ്ഗപ്പിള്ള എന്ന് മറ്റുള്ളവര്‍ വിളിച്ചു .മാര്ഗ്ഗപ്പിള്ള ആണ് മാപ്പിള ആയതെന്നു
ഇടമറുക് ജോസഫ് (സെന്റ് തോമസ് ഒരു കെട്ടുകഥ 2003 എഡിഷന് പേജ് 198 കാണുക).മാര്‍ഗ്ഗം കൂടാനുള്ള കാരണം അറിയാന്‍, തെക്കുംകൂറിനെ കുറിച്ച് ഞാന്‍ എഴുതിയ ബ്ലോഗ് കാണുക www.thekkumkoor.blogspot.in
.മലബാറിലെ മാപ്പിളമാര്‍ അറബികള്‍ക്ക് മലയാളി സ്ത്രീകളില്‍ ഉണ്ടായ സന്താനങ്ങള്‍ എന്ന് എം.ജി എസ് നാരായണന് .പക്ഷെ അത് തിരുവിതാംകൂറില്‍ ബാധകമല്ലല്ലോ. കുടുംബയോഗത്തില്‍ മാപ്പിള എന്ന വാല് ഉപയോഗിക്കണം എന്ന തീരുമാനം എടുത്തവരായിരുന്നുവത്രെ. ഉലഹന്നാന് മാപ്പിള ,വറുഗീസ് മാപ്പിള തുടങ്ങിയവര്‍ മാപ്പിള വാല് ഉപയോഗിക്കാന്‍ തുടങ്ങിയത് അങ്ങിനെയാണ് ..തങ്ങളുടെ പൂര്‍വ്വികര്‍ “എണ്ണച്ചെട്ടികള്‍” ആണെന്നു പറയുന്നതില്‍ അവരില്‍ ചിലര്‍ അഭിമാനം പുലര്ത്തിയെന്നതും ചരിത്രം .
എം.ഏ വിദ്യാര്‍ഥികള്‍ക്ക് പോലും അക്കാലത്ത് “ഋതുവാകല്”
എന്താണെന്നറിഞ്ഞു കൂടാത്തതിനാല്‍ മാപ്പിള സാര്‍ അതിനെക്കുറിച്ച് ക്ലാസ് എടുക്കേണ്ടിവന്ന
കാര്യം സിയാര് രസകരമായി വിവരിക്കുന്നു . ശരിയാണ് അറുപതുകളില്‍
കൌമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് ശരീരാവയവധര്മ്മങ്ങളെ കുറിച്ചുള്ള അറിവ് വല്യ
വട്ടപൂജ്യമായിരുന്നു. പത്രമാധ്യമങ്ങളില്‍ അക്കാലത്തെ പരസ്യങ്ങള്‍ സ്വപ്നദോഷനിവാരണി,
സ്ത്രീകളുടെ അസ്ഥിയുരുക്കത്തിനുള്ള ലേഹ്യം എന്നിവ ആയിരുന്നു .
അവ ചങ്ങമ്പുഴയുടെ രമണന് എന്ന പോലെ (മുണ്ടശ്ശേരിയുടെ
രമണന് അവതാരികയോട് കടപ്പാട്)
വിറ്റഴിഞ്ഞിരുന്നു.
ടി സി വാങ്ങാന്‍ അപേക്ഷയുമായി പ്രിന്‍സിപ്പാള്‍
കാളാശ്ശേരി അച്ഛനെ നേരില്‍ കാനേണ്ടിയിരുന്നു .അച്ഛന് അതില്‍ S,VS.G.VG
(satisfactory, very satisfactory, good, very good)
എന്നിവയില്‍ ഒന്നെഴുതി ഓഫീസ്സിലേയ്ക്കു തന്നു വിടും .എനിക്ക് VS ആണ്
കിട്ടിയത് .വെളിയിലേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍, “തനിക്കു ക്ലാസ് കിട്ടിയോ?”
എന്നൊരു ചോദ്യം .”കിട്ടി” എന്ന് മറുപടി കിട്ടിയ ഉടന്‍ അപേക്ഷ തിരിച്ചു വാങ്ങി
VS വെട്ടി g എന്നാക്കി എഴുതിത്തന്നു .
എസ്.ബി കോളേജിലെ ആസ്ഥാന ഭിഷഗ്വരന് അല്‍ഫോന്‍സാ ഹോസ്പിറ്റലിലെ ഡോ .ടി.വി ജോസ്
ആയിരുന്നു .കൂടെക്കൂടെ കോളേജില്‍ വരും .ചടങ്ങുകളില്‍ മുന്‍ നിരയില്‍ കാണും .ഫുള്‍സ്യൂട്ടില്‍
നാടന്‍ സായിപ്പായിട്ടാവും വരവ് .സ്വപ്നദോഷം എന്ന പരാതിയുമായി ഞാന്‍ ഡോ.ജോസിനെ
കാണാന്‍ പോയി .ഡോക്ടരുടെ അടുത്ത് തന്നെയായിരുന്നു ലേഡി ഡോക്ടര്‍ .ആലീസും ഇരുന്നിരുന്നത് .അവരെ get out അടിപ്പിച്ചതിനു ശേഷം ആണ് നാണത്തോടെ “അസുഖം” ഡോക്ടറോട്
വിവരിച്ചത് .കടലാസില്‍ ചിത്രം വരച്ച് അഞ്ചു മിനിട്ടുനേരം അദ്ദേഹം നല്ലൊരു ക്ലാസ്
എടുത്തു .വൈദ്യശാസ്ത്ര പരമായി ആദ്യം കേട്ട ക്ലാസ് അതായിരുന്നു .
പില്ക്കാലത്ത് മാധ്യമങ്ങളില്‍ ആരോഗ്യബോധവല്‍ക്കരണ
പരിപാടികള്‍
തുടങ്ങാന്‍ പ്രചോദനം കിട്ടിയത് അന്നത്തെ ആ ടി.വി
ജോസ് ക്ലാസ്സില്‍ നിന്നായിരുന്നു എന്ന് നന്ദിയോടെ ഓര്‍ക്കുന്നു .മലയാളത്തില്‍
ആരോഗ്യ വിഷയങ്ങള്‍ അദ്ദേഹം നന്നായി എഴുതുമായിരുന്നു .എന്‍.ബി.എസ് പ്രസിദ്ധീകരിച്ച “അലെര്‍ജി”
ഉദാഹരണം . അത്തരം ലേഖനങ്ങളും നല്ല
പ്രചോദനം നല്കി . അതും എസ.ബി പഠനകാലത്തെ നേട്ടം .
Wednesday, June 08, 2016
ചരിത്ര വായന : കാഞ്ഞിരപ്പള്ളിക്കാരന് കവി എഴുതിയ മാവേലിപ്പാട്ട് ഓ...
ചരിത്ര വായന : കാഞ്ഞിരപ്പള്ളിക്കാരന് കവി എഴുതിയ മാവേലിപ്പാട്ട് ഓ...: മാവേലി രാജാവും കാഞ്ഞിരപ്പള്ളിയും കാഞ്ഞിരപ്പള്ളിക്കാരന് കവി എഴുതിയ മാവേലിപ്പാട്ട് ഓണപ്പാട്ടല്ല സഹ്യാദ്രിസാനുക്കളിലെ ഇടുക്കി , പത...
Monday, June 06, 2016
ചരിത്ര വായന : ആന്ക്തില് ഡ്യു പെറോയുടെ സെന്റ് അവസ്ഥയില്‍ നിരത...
ചരിത്ര വായന : ആന്ക്തില് ഡ്യു പെറോയുടെ സെന്റ് അവസ്ഥയില്‍ നിരത...: ആന്ക്തില് ഡ്യു പെറോയുടെ സെന്റ് അവസ്ഥയില്‍ നിരത്തപ്പെട്ട പതിനേഴു തനിനാടന്‍ തരിസാപ്പള്ളി സാക്ഷികള്‍ 2016 ജ...
വെള്ളാള നക്ഷത്രങ്ങള്‍ : ചെങ്ങളം കൊലക്കേസ്സും കല്ലൂരാന്‍ കത്തിയും പി.ടി ചാ...
വെള്ളാള നക്ഷത്രങ്ങള്‍ : ചെങ്ങളം കൊലക്കേസ്സും കല്ലൂരാന്‍ കത്തിയും പി.ടി ചാ...: ചെങ്ങളം കൊലക്കേസ്സും കല്ലൂരാന്‍ കത്തിയും പി.ടി ചാക്കോയ്ക്ക് കിട്ടിയ ശാപവും കേരളത്തിലെ കോണ്‍ഗ്രസ്സിന് കിട്ടിയ ശാപം...
Tuesday, May 24, 2016
Friday, January 01, 2016
മരപ്രഭു
മരപ്രഭു
=======
ഒരു ദിവസം പൂന്താനം നമ്പൂരി ഒരു സ്തോത്രം ജപിക്കുമ്പോൾ
'പത്മനാഭോ മരപ്രഭുഃ' എന്നു ചൊല്ലി. അതു കേട്ട് വിദ്വാനായ മറ്റൊരു നമ്പൂരി, "വിഡ്ഢി! മരപ്രഭുവല്ല അമരപ്രഭുവാണ്. പത്മനാഭോമരപ്രഭുഃ എന്നു സന്ധി ചേർത്തു ചൊല്ലുകതന്നെ" എന്നു പറഞ്ഞു. അപ്പോൾ "പിന്നെ മരപ്രഭു ആരാണ്; ഞാൻ മരപ്രഭുവുമാണ്”എന്നൊരു അശരീരിവാക്കു ശ്രീകോവിലകത്തു നിന്നു കേൾക്കപ്പെട്ടു എന്ന ഐതീഹ്യത്തെ ആസ്പദമാക്കി ചെയ്ത ശില്പം . ഗുരുവായൂര്‍ ശ്രീവത്സം കോമ്പൌണ്ടില്‍ (൨൦൧൫ ഡിസംബര്‍ ൩൧)
=======
ഒരു ദിവസം പൂന്താനം നമ്പൂരി ഒരു സ്തോത്രം ജപിക്കുമ്പോൾ
'പത്മനാഭോ മരപ്രഭുഃ' എന്നു ചൊല്ലി. അതു കേട്ട് വിദ്വാനായ മറ്റൊരു നമ്പൂരി, "വിഡ്ഢി! മരപ്രഭുവല്ല അമരപ്രഭുവാണ്. പത്മനാഭോമരപ്രഭുഃ എന്നു സന്ധി ചേർത്തു ചൊല്ലുകതന്നെ" എന്നു പറഞ്ഞു. അപ്പോൾ "പിന്നെ മരപ്രഭു ആരാണ്; ഞാൻ മരപ്രഭുവുമാണ്”എന്നൊരു അശരീരിവാക്കു ശ്രീകോവിലകത്തു നിന്നു കേൾക്കപ്പെട്ടു എന്ന ഐതീഹ്യത്തെ ആസ്പദമാക്കി ചെയ്ത ശില്പം . ഗുരുവായൂര്‍ ശ്രീവത്സം കോമ്പൌണ്ടില്‍ (൨൦൧൫ ഡിസംബര്‍ ൩൧)