Monday, November 21, 2016
ചരിത്ര വായന : ചട്ടമ്പി സ്വാമികള്‍ക്ക് പറ്റിയ വീഴ്ച,നോട്ടക്കുറവ്
ചരിത്ര വായന : ചട്ടമ്പി സ്വാമികള്‍ക്ക് പറ്റിയ വീഴ്ച,നോട്ടക്കുറവ്: ചട്ടമ്പി സ്വാമികള്‍ക്ക് പറ്റിയ വീഴ്ച,നോട്ടക്കുറവ് ===================================== 1892 – കൊച്ചിയിലും പിന്നെ തിരുവിതാംകൂറിലും എത്തി...
ചരിത്ര വായന : ചട്ടമ്പി സ്വാമികള്‍ക്ക് പറ്റിയ വീഴ്ച,നോട്ടക്കുറവ്
ചരിത്ര വായന : ചട്ടമ്പി സ്വാമികള്‍ക്ക് പറ്റിയ വീഴ്ച,നോട്ടക്കുറവ്: ചട്ടമ്പി സ്വാമികള്‍ക്ക് പറ്റിയ വീഴ്ച,നോട്ടക്കുറവ് ===================================== 1892 – കൊച്ചിയിലും പിന്നെ തിരുവിതാംകൂറിലും എത്തി...
Thursday, November 10, 2016
ചരിത്ര വായന : കണ്ടവര്‍ ഉണ്ടായിരുന്നു; കേട്ടവരും .
ചരിത്ര വായന : കണ്ടവര്‍ ഉണ്ടായിരുന്നു; കേട്ടവരും .: കണ്ടവര്‍ ഉണ്ടായിരുന്നു ; കേട്ടവരും . ================================ 2016- ഒക്ടോബര്‍ ലക്കം ഭാഷാപോഷിണിയില്‍ “ശ്രീനാരായണ ഗുരുവിന്റെ ജീ...
Thursday, November 03, 2016
സ്ഥലനാമ പഠനത്തിലൂടെ കേരള ചരിത്രം
സ്ഥലനാമ പഠനത്തിലൂടെ കേരള ചരിത്രം
കേരളശബ്ദം 2016 നവംബര്‍ 18 ലക്കം
വ്യക്തിപരം പംക്തിയില്‍(പേജ് 9) ശ്രീ ഹരി കട്ടേല്‍ എഴുതിയ “സ്ഥലനാമ
ചരിത്രത്തിന്റെ പൊരുള്‍” വായിച്ചു . അടുത്ത
കാലത്ത് വായിച്ച പുസ്തകങ്ങളില്‍ എന്നെ ഏറെ ആകര്‍ഷിച്ച ,സന്തോഷിപ്പിച്ച, പഠനഗ്രന്ഥങ്ങളില്
മുന്‍ പന്തിയിലാണ് ശ്രീ ഹരി കട്ടേല്‍
രചിച്ച “സ്ഥലനാമ ചരിത്രം- തിരുവനന്തപുരം
ജില്ല” (എന്‍.ബി.എസ് ജൂണ്‍
2016 പേജ് 208 വില 180/-).എന്നെടുത്ത് പറയട്ടെ . ഒറ്റ ഇരിപ്പില്‍
വായിച്ചു തീര്‍ത്തു .പിന്നെയും വായിച്ചു .പലതവണ .ഗ്രന്ഥകര്‍ത്താവിനെ നേരില്‍
വിളിച്ചു അഭിനന്ദിക്കയും ചെയ്തു (മൊബ 9496151182).മറ്റു ജില്ലകളെ
കുറിച്ചും പഠനം നടത്തി വരുന്നു എന്നറിഞ്ഞതില്‍ ഏറെ സന്തോഷം .കൊല്ലം ജില്ലയെ
കുറിച്ചുള്ള പഠനം താമസിയാതെ പ്രസിദ്ധീകരിക്കപ്പെടും എന്നും അറിഞ്ഞു .
ഏറെ സന്തോഷം തോന്നിയത് എം.ജി.എസ്
നാരായണനെ പോലുള്ള തലമുതിര്‍ന്ന കേരള ചരിത്രകാരന്മാര് തിരുവിതാംകൂര്‍ പുരാവസ്തു
വിഭാഗം സ്ഥാപക മേധാവിയും ദ്രാവിഡ സംസ്കാരം ആയിരുന്നു പുരാതന ഭാരത സംസ്കാരം എന്ന് 1921- കാലത്ത് മാത്രം തുടക്കമിട്ട ഹാരപ്പന്‍ ഉത്ഘനനത്തിനു മൂന്നു
ശതകം മുമ്പ്(1890) തന്നെ കണ്ടെത്തിയ,അകാലത്തില്‍ 42 വയസ്
മാത്രം പ്രായമുള്ളപ്പോള്‍ അന്തരിച്ച, മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897)യുടെ
പഠനങ്ങളുടെ പ്രാധാന്യം എടുത്തു കാട്ടുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് .
കോളേജു വിദ്യാര്‍ത്ഥി കള്‍ക്കുള്ള “പഠന
സഹായി”കള്‍ എഴുതുന്നു എന്ന പരിഹാസം എം.ജി.എസ്സില്‍ നിന്ന് കേട്ട, എം.ആര് രാഘവ
വാര്യര്‍, രാജന് ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ “കേരള ചരിത്രം”
ഒന്നാം വാല്യത്തില്‍ (വള്ളത്തോള്‍
വിദ്യാപീഠം, ശുകപുരം 2013) മനോന്മണീയം
സുന്ദരന്‍ പിള്ളയെ കുറിച്ച് ഗ്രന്ഥകര്‍ത്താക്കള്‍ മുക്കാല്‍ പേജു വരുന്ന ഖണ്ഡിക
എഴുതിയതിനെ എം.ജി.എസ് പരിഹസിച്ചത് കാണുക (“ചരിത്രം ,വ്യവഹാരം” ,കറന്റ്
ബുക്സ് ഒന്നാം പതിപ്പ് 2015 ജൂണ്‍,), (രസകരമായ സംഗതി ഒരിടത്തുപോലം
രാജന് ഗുരുക്കള്‍ എന്ന പേര് എം.ജി.എസ് വെളിപ്പെടുത്തുന്നില്ല,വാര്യര്‍ എന്ന് രണ്ടിടത്ത് പറയുന്നുമുണ്ട് . (“അത്രയൊന്നും പറയാന്‍ ഇല്ലാത്ത പാച്ചു മുത്തും
-മൂത്തത് എന്നത് തെറ്റായി അച്ചടിച്ചതാവണം- സുന്ദരം പിള്ളയും നീണ്ട ഖണ്ഡികയില്‍ ചര്‍ച്ച
ചെയ്യപ്പെടുന്നു “എന്ന വാക്യം -പുറം 130-
കാണുക )
വിളപ്പിലും വിളവൂര്‍ക്കലും മറ്റു വിലനിലങ്ങളും എന്ന അദ്ധ്യായത്തില്‍ (പേജ് 68-71)ഹരി എഴുതുന്നത് ശദ്ധേയം “........വിളപ്പിലും
വിളവൂര്‍ക്കലും വിളവില്‍ നിന്ന് ജന്മം കൊണ്ട നാട്ടുനാമാങ്ങളാണ് .ഭൂവുലകത്തില്‍
ഏറ്റവും പുരാതനമായ കാര്‍ഷിക വ്യവസ്ഥയാണ് ദ്രാവിഡ ദേശത്തെന്ന പുതുചിന്ത ചരിത്രകാരനായ
പ്രൊഫ..പി സുന്ദരന്‍ പിള്ള (1855-1897) മുന്നോട്ടു
വച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ ദ്രാവിഡ താല്‍പ്പര്യം മൂലമാണെന്ന് കരുതി പലരും
കാര്യമായി പരിഗണിച്ചില്ല .നാം ചരിത്രത്തില്‍ ചൂഴന്വേഷണം നടത്തേണ്ടത് ഗംഗാ തടത്തില്‍
നിന്നു തെക്കൊട്ടല്ല ,മറിച്ച് കൃഷണ ഗോദാവരി കാവേരി വൈഗ നദീ തടങ്ങളില്‍ നിന്ന്
വടക്കോട്ടാണ് വേണ്ടതെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിനു എന്നാല്‍ ഇന്ന് പിന്തുണ
ലഭിക്കുന്നുണ്ട് .
ടി.എച് .പി ചെന്താരശ്ശേരി അദ്ദേഹത്തിന്റെ പ്രശസ്തമായ “കേരള ചരിത്രത്തിലെ
അവഗണിക്കപ്പെട്ട ഏടുകള്‍” (പ്രഭാത് 1970) പറയുന്ന കൊക്കോത മംഗലത്ത്, “കോത” റാണി എന്നൊരു റാണി ഇല്ലായിരുന്നു എന്ന് ഹരി സ്ഥാപിക്കുന്നത് കാണുക (പേജ് 99-103)
കോത കൊക്കോത എന്നീ എന്നീ നാമപ്പൊരുളിന്റെ ആദിമൂലത്തെ (Proto etymology) ചെന്താരശ്ശേരി
പരിഗണിച്ചില്ല .പൂമാല എന്ന പോരുളാണ് “കോത”യ്ക്ക് .ആദിട്രാവിഡത്തില് .ചേരകുല
ജാതന്മാരെ കുറിച്ചിരുന്ന ബിരുദപദം .സംഘകാലത്ത് കേരളം ഭരിച്ചിരുന്ന അരചരില്‍ ഒരാളായിരുന്ന
“കൊക്കൊതൈ മാര്‍പന്‍” എന്ന ചേര രാജാവിനെ പ്രകീര്‍ത്തിച്ചു രണ്ടു പാട്ടുകള്‍
പുറനാനൂര് എന്ന പഴന്തമിഴ്സ മാഹാരത്തില്‍ ഉണ്ടെന്നു ശ്രീ ഹരി കണ്ടെത്തുന്നു .അതെഴുതിയ
കവി സഹ്യപര്‍വതത്തിനു പടിഞ്ഞാറു കേരളത്തില്‍ കേരളത്തില്‍ പാര്‍ത്തിരുന്ന പൊയ്കയാര്‍
എന്ന ആളും .കടലോട് ചേര്‍ന്ന തൊണ്ടി പട്ടണമാണ് തന്റെ നാടെന്നും “കൊക്കോത” തന്റെ
തലവന്‍ ആണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു എന്നും ഗ്രന്ഥ കര്‍ത്താവ് വ്യക്തമാക്കുന്നു
.പൊയ്കയാര്‍ എഴുതിയ പാട്ടിലെ ആദ്യ രണ്ടുവരികള്‍ കാണുക
‘കൊതൈമാര്പീര് കൊതൈയാനും /
കൊതൈയൈ പുണന്തോര് കൊതൈയാനും “
ആദ്യ കോത ചേര കുല അരചന് ആയ കൊക്കോത മാര്‍പന്‍ .രണ്ടാമത്തെ കോത രാജാവിന്റെ
മാറിലെ പൂമാല .(മാര്‍പ് എന്ന് പറഞ്ഞാല്‍ പുരുഷന്റെ നെഞ്ച് -മാറിടം) .അവസാന കോത
അരചനെ പുണരുന്ന അഴകികളുടെ മാറിടത്തിലെ പൂമാല .സ്ത്രീകളുടെ വ്യക്തി നാമമായി “കോത”
ഉയിര് കൊണ്ടിരുന്നില്ല എന്നും ഹരി കണ്ടെത്തി ചെന്താരശ്ശേരിയുടെ വാദങ്ങളെ
നിഷ്പ്രഭമാക്കുന്നു.
സംഘകാലത്തിനു ശേഷം എഴുതപ്പെട്ട “മുത്തൊള്ളായിരം” എന്ന തമിഴ് കുതിയില്‍ ചേ രകുല
പര്യായമായി പത്തിടങ്ങളില്‍ “കോതൈ” എന്നും മൂന്നിടത്ത് “കൊക്കൊതൈ “ എന്നും കാണുന്നു
എന്നും ഹരി തുടരുന്നു .പത്താം
നൂറ്റാണ്ടിന്റെ പിന് പകുതിയിലെ ശ്രീവല്ലഭന് കോത മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടി
ന്റെ പിന് പകുതിയിലെ കോത രവിവര്‍മ്മന്‍ വരെ വേണാട്ടരചര്‍ എല്ലാം “കോത” ബിരുദം വഹിച്ചിരുന്നു .ആ ചരിത്ര
വഴികളില്‍ ഒരിടത്തും കോത എന്ന വ്യക്തി ഗത നാമമോ വിശേഷണമോ
പെണ്‍പിറപ്പുകള്‍ ക്ക് നല്‍കിയതായി തെളിവില്ല എന്നും ഗ്രന്ഥ കര് ത്താവ്
എഴുതുന്നു .
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
മൊബ 9447035416 ഈ
മെയില്‍ drkanam@gmail.com