Sunday, March 18, 2012

കൃഷിപാഠശാലയോ വൈദ്യപാഠശാലയോ?

കൃഷിപാഠശാലയോ വൈദ്യപാഠശാലയോ? നമ്മുടെ സംസ്ഥാനത്ത് പൊതുമേഖലയിൽ കൂടുതൽ കൂടുതൽ മെഡിക്കൽ കോളേജുകളും നേർസിംഗ് കേളേജുകളും ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ഒരു ഡോക്ടർ ആണു ഞാൻ.അവിടെ നിന്നിറങ്ങുന്ന മുഴുവൻ യുവാക്കൽള്ക്കും ജോലി ഉറപ്പു.ആഗോളരംഗത്തു തന്നെ ചികിസാർമ്ഗത്തു നമ്മെ വെല്ലാൻ കഴിവുള്ള രാജ്യം ഇല്ല.കൂടുതൽ കൂടുതൽ മലയാളി ഡോക്ടർമാരും നേർസുമാരും ഉണ്ടാകണം.അതു ലോകത്തിനു മൊത്തം ഗുണം ചെയ്യും. പാരമ്പര്യ രീതിയിയിലുള്ള പ്രകൃതി സൗഹൃദ കൃഷിരീതി പ്രോൽസാഹിപ്പിച്ചാൽ മാത്രമേ ആരോഗ്യമുള്ള ജനസ്മൂഹം ഉണ്ടാകൂ എന്നറിഞ്ഞിരുന്നതിരുവിതാംകൂർ മഹാരാജാവ്(തിരുവിതാം കൂറിലെ മരച്ചീനിക്കൃഷിയുടെ തലതൊട്ടപ്പൻ വിശാഖം തിരുനാൾ ആവണം.കോ ന്നിയിൽ ഒരു കൃഷിപാഠ ശാല തുടങ്ങി.ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സർക്കാർ അതു മണ്ണൊലിപ്പു ഗവേഷണകേന്ദ്രമാക്കി മാറ്റി.അടുത്ത വർഷം കേരള സർക്കാർ തുറക്കാൻ പോകുന്ന നാലു പുതിയ മെഡിക്കൽ കോളേജുകളിൽ ഒന്ന് ഈ കൃഷി പാഠശാല ഇരിക്കുന്ന സ്ഥലത്തായിയിക്കുമത്രേ. വൈദ്യത്തിനും കൃഷിയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന ഒരു ഡോക്ടർ എന്ന നിലയിൽ, കാർഷികവൃത്തി യിലൂടെ ആരോഗ്യം കാത്തു സൂക്ഷിച്ച നൂറ്റിരണ്ടാം വയസ്സിലും നല്ല ആറൊഗ്യവാനായ കൃഷിക്കാരനായ പിതാവിന്റെ മകൻ എന്ന നിലയിൽ, കൃഷി യിടം വൈദ്യ പാഠശാല ആക്കി പരിവർത്തനം ചെയ്യാൻ പോകുന്നതു കേട്ടപ്പോൾ ഞെട്ടിപ്പോയി.വനഭൂമികളാൽ സമ്പന്നമായ പത്തനംതിട്ട ജില്ലയിൽ മെഡിക്കൽ കോളേജിനു പറ്റിയ എത്രയോ ഭൂമി വേറേ കിടക്കുന്നു.കൃഷിയ്ക്കുള്ളതു കൃഷിയ്ക്കും വൈദ്യത്തിനുള്ളതു വൈദ്യത്തിനും കൊടുക്കാൻ സർക്കാർ തയാറാകണം.മഹാറാഷ്ട്രയിലെ അമരാവതിയിലെ കൃഷി മഹർഷി സുഭാഷ് പാലേക്കർ ആവിഷ്കരിച്ചു പ്രചരിപ്പിക്കുന്ന ചെലവില്ലാത്ത പ്രകൃതി സുഹൃദ ആത്മീയ കൃഷി രീതി,ദൈ വത്തിന്റെ സ്വന്തം കൃഷി രീതി പ്രചരിപ്പിക്കാൻ ഒരു മോഡൽ കൃഷിയിടമായി കോന്നിയിലെകൃഷിപാഠശാല മാറ്റിയെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. പുതുപുത്തൻ പഴങ്ങളും പച്ചക്കറികളും അവ പ്രകൃതി സൗഹ്രുദരീതിയിൽ ഉല്പാദിപ്പിക്കപ്പെട്ടവ എങ്കിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയവ ആയിരിക്കും.അവ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും.രോഗവിമുക്തിയെ ത്വരിതപ്പെടുത്തും.ആധുനിക വൈദ്യത്തിനു ജീവിത ശൈലീ രോഗങ്ങൾക്കു സമാശ്വാസം (കെയർ) നൽകാൻ കഴിയും പക്ഷേ അവയെ ഭേദമാക്കാൻ(ക്യൂർ) കഴിയില്ല.കൃഷി രോഗങ്ങളെ തടയാൻ നല്ലതാൺ.രോഗവിമുക്തി കൈവരിക്കാനും.ലോകപ്രശസ്ത കാർഷിക വിദഗ്ദന് എം.എസ്സ് സ്വാമിനാഥൻ എഴുതിയതു കാണുക.ഒരു രാജ്യ്ത്തെ കൃഷി നാശിച്ചൽ ആ രാജ്യത്തെ സർവ്വതും നശിക്കും.കൃഷിയ്ക്കു വേണ്ടതു കൃ ഷിയ്ക്കു നൽകാനും വൈദ്യത്തിനു വേണ്ടതു വൈദ്യത്തിനു നൽകാനും സർക്കാർ ശ്രദ്ധിക്കണം

ഗുരുവിന്റെ ജീവചരിത്രം ഒരാളല്ല,പലർ എഴുതി

ഗുരുവിന്റെ ജീവചരിത്രം ഒരാളല്ല,പലർ എഴുതി ഗുരു ജീവിച്ചിരിക്കെ ആ ജീവചരിത്രമെഴുതിയ ഒരേ ഒരാൾ ആശാനാണ് എന്നു മലയാളം വാരിക ഫെബ്രുവരി 10 ലക്കം പേജ് 33 ല് കെ.വി.ശശി(ഗുരുവിനെ ദളിത് വിരുദ്ധനാക്കുമ്പോൾ).ശിവഗിരിയിൽ വച്ചു നൂറു വർഷം മുമ്പു തന്നെ അയ്യാക്കുട്ടി ജഡ്ജി ആ ജീവചരിത്രം അവതരിപ്പിച്ചു എന്നു ജി.പ്രിയദർശനൻ ഫെബ്രുവരി ലക്കം ഭാഷാപോഷിണി പഴമയിൽ നിന്നും പംക്തിയിൽ.ദിവ്യശ്രീ നാരായണ ഗുരുസ്വാമി ത്രിപ്പാദങ്ങളിലെ തിരുവുൽസസഭയിൽ മാ.രാ.ശ്രീ ഉള്ളൂർ കെ.ജി.ഗോപാലപിള്ള അവർകൾ സ്വാമിപാദങ്ങളിലെ ജീവചരിത്രത്തെ സംക്ഷേപിച്ചു വായിക്കയുണ്ടായി എന്ന വിവേകോദയം ഒൻപതാം വാള്യത്തിലെ റിപ്പോർട്ടു പ്രകാരം ആദ്യ ജീവചരിത്രം എഴുതിയത് ആശാനല്ല എന്നും ചെമ്പഴന്തിപിള്ളമാരിലെ ഇളംതലമുറയിലെ ഡോ.കെ.ജി.ഗോപാലപിള്ള ആയിരുന്നു എന്നും മുൻ ആർക്കിയോളജി വിഭാഗം ഡയറക്ടർ അന്തരിച്ച മലയിങ്കീഴ് മഹേശ്വരൻ നായർ അദ്ദേഹത്തിന്റെ ശ്രീനാരായണഗുരുവിന്റെ ഗുരു(1974) എന്ന ജീവചരിത്രം പേജ് 116-119 ല് .എന്നാൽ അതിനൊക്കെയും മുമ്പ് 1084 ല് തന്നെ വാഴവിള മുറ്റത്ത് നാണു എന്നൊരാൾ ആ ജീവചരിത്രം വഞ്ചിപ്പാട്ടായി എഴുതിയിരുന്നു.എല്ലാം 1921 നു മുമ്പു ഗുരു ജീവിച്ചിരിക്കെ തന്നെ. അപ്പോൾ ആശാൻ ഒരേ ഒരാൾ എന്ന ആ ബഹുമതിക്കർഹനല്ല തന്നെ. ഡോ.കാനം ശങ്കരപ്പിള്ള